"സിസറോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

88 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 വർഷം മുമ്പ്
 
==രാജനീതിയിൽ==
ബി.സി. 80-ൽ റോമിൽ 'സള്ള' എന്ന പേരിലറിയപ്പെട്ട ലൂസിയസ് കൊർണേലിയസിന്റെ ഭീകരവാഴ്ചയെ വിമർശിച്ച സിസറോ, പ്രതികാരം ഭയന്ന് [[ഗ്രീസ്|ഗ്രീസിലേക്കു]] പോയി. [[ആഥൻസ്|അഥൻസിൽ]] പ്രസംഗകലയും തത്ത്വചിന്തയും പഠിച്ച് അദ്ദേഹം മൂന്നു വർഷം ചെലവഴിച്ചു. മുപ്പതു വയസ്സുള്ളപ്പോൾ [[റോം|റോമിൽ]] മടങ്ങിയെത്തിയ സിസറോ, വലിയ ധനസ്ഥിതിയുള്ള ടെറൻഷ്യാ എന്ന വനിതയെ [[വിവാഹം]] ചെയ്തു. അങ്ങനെ സാമ്പത്തികസ്ഥിതി മെച്ചപ്പെട്ടതോടെ രാജനീതിയിൽ കൂടുതൽ പ്രവർത്തിക്കാമെന്ന സ്ഥിതിയിലായി അദ്ദേഹം.
 
കായസ് വെറെസ് എന്ന സാമാജികൻ റോമൻ പ്രവിശ്യ സിസിലിയിൽ ഭരണാധികാരിയായിരിക്കെ വലിയ അഴിമതി കാട്ടിയെന്ന് സിസറോ ആരോപിച്ചു. തുടർന്നു നടന്ന വിചാരണയുടെ ആദ്യദിനത്തിലെ പ്രഭാഷണത്തിൽ തന്നെ സിസറോ തെളിവുകൾ അവതരിപ്പിക്കുന്നതിൽ സിസറോ പ്രകടിപ്പിച്ച സാമർത്ഥ്യം മൂലം പ്രതിയുടെ വക്കീൽ വക്കാലത്തൊഴിയുകയും കുറ്റക്കാരനായി കണ്ടെത്തപ്പെട്ട വെരസിന് നാടുവിട്ടോടേണ്ടി വരുകയും ചെയ്തു. തുടർന്ന് വിചാരണയുടെ ബാക്കി ഭാഗത്തിനായിദിനങ്ങളിലേക്കായി തയ്യാറാക്കിയിരുന്ന അഞ്ചു പ്രഭാഷണങ്ങൾ സിസറോ പ്രസിദ്ധീകരിച്ചു. [[റോമാ സാമ്രാജ്യം|റോമാസാമ്രാജ്യത്തിലെ]] പ്രവിശ്യാഭരണകൂടങ്ങളിൽ നടമാടിയിരുന്ന അഴിമതിയുടെ തുറന്നുകാട്ടലായിരുന്നു ആ പ്രഭാഷണങ്ങൾ.
[[ചിത്രം:Maccari-Cicero.jpg|thumb|275px|left|കാറ്റലൈനെ വിചാരണ ചെയ്യുന്ന സിസറോ]]
പ്രഭാഷകൻ, അഭിഭാഷകൻ എന്നീ നിലകളിൽ അസാമാന്യമായ യശ്ശസ്സ് നേടിയിട്ടും, രാജനീതിയിലെ പങ്കിനെയാണ് തന്റെ ഏറ്റവും പ്രധാനപ്പെട്ട നേട്ടമായി സിസറോ കരുതിയത്. കോൺസൽ പദവിയിൽ അദ്ദേഹം റോമിൽ അധികാരിയായിരിക്കെയാണ്, നാട്ടിൻപുറങ്ങളിൽ നിന്നു നഗരങ്ങളെ ആക്രമിച്ച് വ്യവസ്ഥാപിത ഭരണകൂടത്തെ തകർക്കാൻ ശ്രമിച്ച കാറ്റിലൈന്റെ നേതൃത്വത്തിലുള്ള ഗൂഢാലോചനയും കലാപവും നടന്നത്. അതിനെ ശക്തമായി നേരിട്ട സിസറോ, കാറ്റിലൈൻ ഉൾപ്പെടെ അഞ്ചു ഗൂഢാലോചകർക്ക് നിയമപ്രക്രിയ കൂടാതെ വധശിക്ഷ നൽകിക്കൊണ്ട് അതിനെ അടിച്ചമർത്തി. ബി.സി. ഒന്നാം നൂറ്റാണ്ടിനൊടുവിലെ കുഴപ്പങ്ങൾക്കിടയിൽ ഗൈയസിന്റേയും [[ജൂലിയസ് സീസർ|ജൂലിയസ് സീസറിന്റേയും]] സമഗ്രാധിപത്യം നടപ്പായപ്പോൾ , പരമ്പരാഗതമായ [[ഗണതന്ത്രം|ഗണതന്ത്രഭരണത്തിലേക്കുള്ള]] തിരിച്ചുപോക്കിനായി സിസറോ വാദിച്ചു.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1439396" എന്ന താളിൽനിന്ന് ശേഖരിച്ചത്