"സിസറോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

12 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 വർഷം മുമ്പ്
 
==പ്രഭാഷണങ്ങൾ, കത്തുകൾ==
[[ലത്തീൻ]] ഭാഷയിൽഭാഷയിന്മേൽ ചെലുത്തിയ അസാമാന്യമായ പ്രഭാവം മൂലം, പത്തൊൻപതാം നൂറ്റാണ്ടു വരെ [[ലത്തീൻ]] ഉൾപ്പെടെയുള്ള പാശ്ചാത്യഭാഷകളിലെ ഗദ്യശൈലി സിസറോണിയൻ ശൈലിയുടെ തിരസ്കാരമോ അതിലേക്കുള്ള തിരിച്ചു പോക്കോ ആയി കരുതപ്പെട്ടു. യൂറോപ്യൻ സാഹിത്യത്തിന്റേയും ആശയലോകത്തിന്റേയും വികാസത്തിൽ സിസറോയുടെ പങ്ക് ഏതു ഭാഷയിലും മറ്റേതൊരു ഗദ്യകാരന്റെ പങ്കിനേയും അതിശയിക്കുന്നതാണെന്ന് മൈക്കേൽ ഗ്രാന്റ് അഭിപ്രായപ്പെട്ടിട്ടുണ്ട്. യവനചിന്തയിലെ മുഖ്യസരണികളെ റോമൻ ലോകത്തിനു പരിചയപ്പെടുത്തിയ സിസറോ, അതിനായി [[ലത്തീൻ|ലത്തീനിൽ]] പുതുതായി ഒരു പറ്റം ദാർശനികസംജ്ഞകൾ തന്നെ രൂപപ്പെടുത്തി. ഹ്യൂമാനിറ്റാസ്, ക്വാളിറ്റാസ്, ക്വാണ്ടിറ്റാസ്, എസ്സെൻഷ്യാ (humanitas, qualitas, quantitas, and essentia) തുടങ്ങിയ ലത്തീൻ നവസംജ്ഞകൾ അദ്ദേഹത്തിന്റെ നിർമ്മിതികൾ ആയിരുന്നു. [[പരിഭാഷ]], [[ഭാഷാശാസ്ത്രം]] എന്നീ മേഖലകകളിലും സിസറോ ശോഭിച്ചു.
 
സിസറോയുടെ 57 പ്രഭാഷണങ്ങൾ പരിരക്ഷിക്കപ്പെട്ടിട്ടുണ്ട്. പ്രസംഗകലാവിരുതിന്റെ അസാമാന്യമാതൃകൾ ആയിരിക്കുമ്പോഴും, വിഷയത്തിന്റെ ഒരു വശം മാത്രം വാദിക്കുന്നവയാണ് അവയെന്നു ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. ധാർമ്മിക ബോദ്ധ്യങ്ങളുടെയോ , ദർശനനൈപുണ്യത്തിന്റേയോ, നിയമജ്ഞാനത്തിന്റെയോ എന്നതിനപ്പുറം അഹംഭാവത്തിന്റേയും വാക്ചാതുരിയുടേയും പ്രകടനങ്ങളാണ് അവയെന്നാണ് വിമർശനം. അതേസമയം പ്രസംഗകലയുടെ മാതൃകകൾ എന്ന നിലയിൽ അവ പ്രാചീനഗ്രീസിലെ വാഗ്മി ഡെമോസ്തനീസിന്റെ പ്രഭാഷണങ്ങളെപ്പോലും അതിശയിക്കുന്നു. സിസറോയുടെ 864 കത്തുകളുടെ ഒരു ശേഖരവും നിലവിലുണ്ട്. അവയിൽ 90 എണ്ണം അദ്ദേഹത്തിനു മറ്റുള്ളവർ എഴുതിയവയാണ്. രാജ്യതന്ത്രജ്ഞതയിൽ പൊതിഞ്ഞ പ്രഭാഷണങ്ങളേക്കാൾ സിസറോയുടെ വ്യക്തിത്വത്തിന്റെ തനിമ പ്രകടമാകുന്നത് പ്രസിദ്ധീകരണത്തിനു വേണ്ടിയല്ലാതെ എഴുതപ്പെട്ട അദ്ദേഹത്തിന്റെ കത്തുകളിലാണ്.<ref name ="durant">[[വിൽ ഡുറാന്റ്]], "സീസറും ക്രിസ്തുവും", [[ദ സ്റ്റോറി ഓഫ് സിവിലിസേഷൻ|സംസ്കാരത്തിന്റെ കഥ]], മൂന്നാം ഭാഗം (പുറങ്ങൾ 161-62)</ref>
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1439288" എന്ന താളിൽനിന്ന് ശേഖരിച്ചത്