"സിസറോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
വരി 19:
==പശ്ചാത്തലം==
[[ചിത്രം:The Young Cicero Reading.jpg|left|thumb|200px|left|പഠനത്തിൽ മുഴുകിയിരിക്കുന്ന ബാലനായ സിസറോ]]
പൂർവികന്മാരിൽ ഒരാളുടെ മൂക്കിനുമേൽ, വെള്ളക്കടലയുടെ (chick pea - cicer) ആകൃതിയിൽ ഉണ്ടായിരുന്ന മറുകിൽ നിന്നു കിട്ടിയതാണ് 'സിസറോ' എന്ന കുടുംബപ്പേരെന്ന്, പാശ്ചാത്യപൗരാണികതയിലെ മഹദ്വ്യക്തികളുടെ ചരിത്രമെഴുതിയ പ്ലൂട്ടാർക്ക് അഭിപ്രായപ്പെട്ടിട്ടുണ്ട്. പൂർവികന്മാർ വെള്ളക്കടലകൃഷിക്കാർ ആയിരുന്നതു കൊണ്ടു കിട്ടിയ പേരാണെന്നും വിശദീകരണമുണ്ട്. [[ഇറ്റലി|ഇറ്റലിയിൽ]] റോമിനും നേപ്പിൾസിനും മദ്ധ്യത്തിലുള്ള അർപ്പിയം എന്ന സ്ഥലത്താണ് സിസറോ ജനിച്ചത്. സാമാന്യ ധനസ്ഥിതി മാത്രമുണ്ടായിരുന്ന പിതാവ്, അതിന്റെ പരമാവധി കൊണ്ടു നേടാവുന്നത്ര വിദ്യാഭ്യാസം പിതാവ് മകനു നേടിക്കൊടുത്തു.
==രാജനീതിയിൽ==
|