"കാൽവിൻവാദം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
വരി 16:
ദൈവത്തിന്റെ പരമാധികാരത്തെക്കുറിച്ചുള്ള കാൽവിനിസത്തിന്റെ വാദം മനുഷ്യസ്വാതന്ത്ര്യത്തിന്റെ സമ്പൂർണ്ണനിഷേധത്തോളം എത്തുന്നു.<ref name ="radha"/>മുൻനിശ്ചിതമായ നിത്യവിധിയുടെ പരതന്ത്രാവസ്ഥയിൽ മനുഷ്യരെ സൃഷ്ടിച്ച്, ചിലരെ സ്വർഗ്ഗസമ്മാനത്തിലും അവശിഷ്ടരെ നിത്യനാശത്തിലും എത്തിക്കുന്ന ദൈവത്തെക്കുറിച്ചുള്ള കാൽവിന്റെ സങ്കല്പത്തെ "അസംബന്ധങ്ങളുടെ ദീർഘവും ബഹുമാനിതവുമായ ചരിത്രത്തിൽ മുൻപെങ്ങും കേട്ടിട്ടില്ലാത്തത്ര പരിഹാസ്യവും നിന്ദ്യവും" എന്നു [[വിൽ ഡുറാന്റ്]] വിശേഷിപ്പിച്ചിട്ടുണ്ട്.<ref name ="durant"/>
തുടക്കത്തിൽ ഭൂമിയെ പ്രവാസസ്ഥാനമായും, ലൗകികജീവിതത്തെ ശവകുടീരമായും കണ്ടിരുന്ന കാൽവിൻവാദം വൈകാതെ ലൗകികവ്യവഹാരങ്ങളും സമ്പദ്സമാഹരണവുമായി പൊരുത്തപ്പെട്ടു. അതോടെ, ആത്മാവിനു ഹാനികരമായി കരുതപ്പെട്ടിരുന്ന ഭൗതികസമ്പത്തിനോടുള്ള മനോഭാവം മാറി. "അലസത വെടിഞ്ഞുള്ള കഠിനാദ്ധ്വാനത്തിൽ, ഉത്സാഹത്തോടെ കർത്താവിനെ സേവിക്കുക"<ref>പൗലോസ് [[റോമാക്കാർക്കെഴുതിയ ലേഖനം]] 12:11</ref> എന്ന [[പൗലോസ് അപ്പസ്തോലൻ|പൗലോസിന്റെ]] ആഹ്വാനം, വ്യാപാരകുശലതയുടെ പുകഴ്ചയായി
==അവലംബം==
|