"മോണ്ടിസോറി രീതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 6:
മോണ്ടിസോറിയുടെ പ്രശസ്തിക്കു മുഖ്യനിദാനം [[ബോധേന്ദ്രിയപരിശീലനം|ബോധേന്ദ്രിയപരിശീലനസിദ്ധാന്തമാണ്]]. ജഞാനസമ്പാദനത്തിന്റേയും സുഖജീവിതത്തിന്റേയും അടിസ്ഥാനം സംവേദനക്ഷമതയാണെന്നും അതിനാൽ ബോധേന്ദ്രിയങ്ങളെ ശരിയായി പരിശീലിപ്പിച്ച് അവയുടെ കൂർമതയും പ്രവർത്തനക്ഷമതയും വർദ്ധിപ്പിക്കേണ്ടതാണെന്നും മോണ്ടിസോറി അഭിപ്രായപ്പെടുന്നു. ഇതിനുവേണ്ടി പ്രത്യേകോപകരണങ്ങളും അവർ നിർമിച്ചിട്ടുണ്ട്.
== പഠനരീതി ==
മോണ്ടിസോറി സ്കൂളിൽ ടൈംടേബിളില്ല,സമയക്രമമോ അദ്ധ്യാപകരില്ല,പരമ്പരാഗതരീതിയിലുള്ള ബോധനമില്ല;അദ്ധ്യാപനമോ ഇല്ല{{അവലംബം}}. പകരം കളിക്കുവാനുള്ള ചില ഉപകരണങ്ങൾ മാത്രമുണ്ട്മാത്രമാണുള്ളത്. അവ സ്വയംശോധകങ്ങളായ (self-correcting) പ്രബോധനോപകരണങ്ങളാണ്. കുട്ടികൾ അവകൊണ്ടു കളിക്കുന്നു. കളിയിൽക്കൂടി പഠനം നടക്കുന്നു. അദ്ധ്യാപികയുടെ സ്ഥാനത്ത് നിർദേശികയാണ് ഉള്ളത് (directress). അവർ കുട്ടികളുടെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിച്ചുകൊണ്ട് പിന്നണിയിൽ കഴിയുന്നു. കുട്ടികളെ സ്വതന്ത്രരായി വിട്ടാൽ അവർ തിരഞ്ഞെടുത്തേക്കാവുന്ന പ്രവർത്തനക്രമത്തെ അടിസ്ഥാനമാക്കി ഗ്രേഡുകൾ നിശ്ചയിക്കുന്നു. ഏതു ഗ്രേഡിലെ പ്രവർത്തനങ്ങളിലേർപ്പെടുന്നതിനും കുട്ടികൾക്ക് സ്വാതന്ത്ര്യമുണ്ട്.
 
മോണ്ടിസോറി സ്കൂളിൽ, വായിക്കുന്നതിന് മുമ്പാണ് എഴുതാൻ പഠിക്കുന്നത്. ചാലകവികാസം മാനസികവികാസത്തേക്കാൾ മുമ്പു നടക്കുന്നു എന്ന തത്ത്വമാണ് ഇതിന് ആധാരം. 'ചാലകസ്മൃതി'യുടെ (motor memory) സഹായത്തോടെ എഴുത്തു പഠിപ്പിക്കുന്നതിനാൽ കണ്ണടച്ചുകൊണ്ട് എഴുതുന്നതിനുപോലും കുട്ടികൾക്കു കഴിയും. അക്ഷരങ്ങളുടെ രൂപം പഠിക്കുന്നതിനു മണൽക്കടലാസിൽ വെട്ടിവച്ചിട്ടുള്ള അക്ഷരമാതൃകകളുടെമേൽ കുട്ടികൾ വിരലോടിക്കുന്നു. കടലാസിന്റെ പരുപരുപ്പ്, വിരലോട്ടത്തെ നിയന്ത്രിക്കുന്നു. അക്ഷരരൂപം പഠിക്കുന്നതോടെ അതിന്റെ ശബ്ദം അവരെ പഠിപ്പിക്കുന്നു. വെട്ടിവച്ച അക്ഷരങ്ങൾ ചേർത്ത് വാക്കുകളുണ്ടാക്കുന്നു. ഈ പ്രാരംഭപരിശീലനങ്ങൾ ലഭിച്ച കുട്ടി അറിയാതെ തന്നെ എഴുതിത്തുടങ്ങും. അവനിൽ എഴുത്തു 'പൊട്ടിപ്പുറപ്പെടുന്നു.' അക്ഷരങ്ങൾ എഴുതാൻ പഠിച്ചു കഴിഞ്ഞാൽ വാക്കുകൾ എഴുതിയിട്ടുള്ള കാർഡുകൾ നല്കുന്നു. കുട്ടി അതിലെ അക്ഷരങ്ങൾ ഓരോന്നായി വായിക്കുന്നു. അവയെ ചേർത്ത് തുടർച്ചയായി വേഗത്തിൽ വായിക്കുവാൻ ആവശ്യപ്പെടുന്നതോടെ ഒറ്റതിരിഞ്ഞു നില്ക്കുന്ന അക്ഷരങ്ങളുടെ നിരർഥകശബ്ദങ്ങൾ കൂടിച്ചേർന്ന് സാർഥകമായ പദങ്ങളായിത്തീരുന്നകാര്യം അവന് അനുഭവപ്പെടുന്നു.
"https://ml.wikipedia.org/wiki/മോണ്ടിസോറി_രീതി" എന്ന താളിൽനിന്ന് ശേഖരിച്ചത്