"ജെറുസലേം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 27:
[[മദ്ധ്യപൂർവദേശം|മദ്ധ്യപൂർവദേശത്തെ]] പുരാതനനഗരമാണ് '''ജെറുസലേം''' അഥവാ '''യെരുശലേം'''(അക്ഷാംശവും രേഖാംശവും : <small>{{coord|31|47|N|35|13|E}}</small>). ഇപ്പോൾ ഇത് പൂർണ്ണമായും [[ഇസ്രായേൽ|ഇസ്രായേലിന്റെ]] നിയന്ത്രണത്തിലാണ്. [[ഇസ്രായേൽ]] ഈ നഗരത്തെ അതിന്റെ തലസ്ഥാനമായി കണക്കാക്കുന്നു. എന്നാൽ ഈ നിലപാട് രാഷ്ട്രാന്തരസമൂഹം അംഗീകരിച്ചിട്ടില്ല.<ref name="capital">The [[Jerusalem Law]] states that "Jerusalem, complete and united, is the capital of Israel" and the city serves as the seat of the government, home to the President's residence, government offices, supreme court, and [[Knesset|parliament]]. The [[United Nations]] and all member nations, in accordance with [[United Nations Security Council Resolution 478]] (Aug. 20, 1980; 14-0, U.S. abstaining) which declares the Jerusalem Law "null and void" and calls on member states to withdraw their diplomatic missions from Jerusalem, refuse to accept the Jerusalem Law (see {{harvnb|Kellerman|1993|p=140}}) and maintain their embassies in other cities such as [[Tel Aviv]], [[Ramat Gan]], and [[Herzliya]]<small> (see the [https://www.cia.gov/library/publications/the-world-factbook/geos/is.html CIA Factbook] and [http://www.un.org/Depts/Cartographic/map/profile/israel.pdf Map of Israel])</small>. The [[Palestinian Authority]] sees [[East Jerusalem]] as the capital of a future [[Palestinian state]] and the city's final status awaits future negotiations between Israel and the Palestinian Authority (see [http://www.publicpolicy.umd.edu/IPPP/Fall97Report/negotiating_jerusalem.htm "Negotiating Jerusalem", University of Maryland]). See [[Positions on Jerusalem]] for more information.</ref>
 
ജനസംഖ്യടേയുംജനസംഖ്യയുടേയും വിസ്തീർണത്തിന്റേയും കാര്യത്തിൽ ഇസ്രായേലിന്റെ നിയന്ത്രണത്തിലുള്ള നഗരങ്ങളിൽ ഏറ്റവും വലുതാണ് ജെറുസലേം. 125.1 ചതുരശ്ര കിലോമീറ്റർ വിസ്തീർണമുള്ള ഈ നഗരത്തിൽ 732,100 ജനങ്ങൾ വസിക്കുന്നു. [[മെഡിറ്ററേനിയൻ കടൽ|മെഡിറ്ററേനിയൻ കടലിനും]] [[ചാവ് കടൽ|ചാവ് കടലിനും]] ഇടയിലായി ജൂദിയൻ മലനിരകളിലാണ് ജെറുസലേം സ്ഥിതി ചെയ്യുന്നത്. ആധുനിക ജെറുസലേം പുരാതന ജെറുസലേം നഗരത്തിന് ചുറ്റുമായാണ് വളർന്നിരിക്കുന്നത്.
ബി.സി നാലാം സഹസ്രാബ്ദത്തോളം ചെന്നെത്തുന്നതാണ് ഈ നഗരത്തിന്റെ ചരിത്രം. ഇത് ജെറുസലേമിനെ ലോകത്തിലെ ഏറ്റവും പുരാതനമായ നഗരങ്ങളിലൊന്നാക്കുന്നു. ക്രിസ്തുവിന് മുൻപ് 10-ആം നൂറ്റാണ്ടിൽ [[ദാവീദ്]] രാജാവിന്റെ കാലം മുതൽ ഇസ്രായേൽ ജനതയുടെ ഏറ്റവും വിശുദ്ധമായ നഗരവും ആത്മീക കേന്ദ്രവുമായിരുന്നു ജെറുസലേമെന്ന് [[യഹൂദർ|യഹൂദജനത]] കരുതുന്നു. [[ക്രിസ്തു മതം|ക്രിസ്തീയ മതത്തിൽ]] പ്രാധാന്യമർഹിക്കുന്ന പല സ്ഥലങ്ങളും നഗരത്തിലുണ്ട്. [[ഇസ്ലാം|ഇസ്ലാമിലെ]] ഏറ്റവും വിശുദ്ധമായ മൂന്നാമത്തെ നഗരമായി പരക്കെ കണക്കാക്കപ്പെടുന്നു. 1860 വരെ നഗരത്തെ മുഴുവൻ ചുറ്റിയിരുന്ന മതിലിനകത്ത് സ്ഥിതിചെയ്യുന്ന നഗരഭാഗം ഇന്ന് പുരാതന നഗരം എന്നാണ് അറിയപ്പെടുന്നത്. വെറും 0.9 ചതുരശ്രകിലോമീറ്റർ മാത്രമേ വിസ്തീർണമുള്ളുവെങ്കിലും മതപരമായ പ്രാധാന്യമുള്ള പല സ്ഥലങ്ങളും പുരാതന നഗരത്തിലാണ്. 1982ൽ യുനെസ്കോ പുരാതന നഗരത്തെ അപകട ഭീഷണിയുള്ള ലോക പൈതൃക കേന്ദ്രങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തി. പുരാതന നഗരം പരമ്പരാഗതമായി നാല് ഭാഗങ്ങളായി വിഭജിക്കപ്പെട്ടിരുന്നു. എന്നാൽ അവയുടെ അർമീനിയൻ, ക്രിസ്ത്യൻ‍, യഹൂദ, മുസ്ലീം പേരുകൾ 19-ആം നൂറ്റാണ്ടോടെയാണ് നിലവിൽ വന്നത്.
"https://ml.wikipedia.org/wiki/ജെറുസലേം" എന്ന താളിൽനിന്ന് ശേഖരിച്ചത്