"രമണൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 10:
| release_date =
}}
1936-ൽ പുറത്തുവന്ന [[ചങ്ങമ്പുഴ കൃഷ്ണപിള്ള|ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ]] മലയാള [[ഭാവകാവ്യം|ഭാവകാവ്യമാണ്]] '''രമണൻ'''. ''ഗ്രാമീണ വിലാപകാവ്യം'' എന്നു കവി വിശേഷിപ്പിച്ച ഈ കാവ്യത്തിന്റെ രൂപകല്പനയ്ക്ക് ഇംഗ്ലിഷിലെ ''പാസ്‌റ്റൊറൽപാസ്‌റ്ററൽ എലിജി'' മാതൃകയായിട്ടുണ്ട്. രമണൻ എന്ന ഇടയയുവാവിന്റെയും ചന്ദ്രിക എന്ന ധനികയുവതിയുടെയും പ്രണയം, അവസാനം വഞ്ചിതനാകുന്ന നായകന്റെ ആത്മഹത്യ എന്നിവയാണ് പ്രതിപാദ്യം. സുഹൃത്തായിരുന്ന [[ഇടപ്പള്ളി രാഘവൻ പിള്ള]] എന്ന കവിയുടെ [[ആത്മഹത്യ]] ചങ്ങമ്പുഴയിൽ ഉളവാക്കിയ ദുഃഖത്താൽ പ്രചോദിതമായ ഈ കാവ്യത്തിന് കാവ്യനാടകരൂപമാണ് കവി നല്കിയിട്ടുള്ളത്.
 
സാർവജനീനമായ ആസ്വാദനത്തിനു വിഷയമായ ഈ മലയാളകാവ്യം ചങ്ങമ്പുഴ കൃഷ്ണപിള്ളയ്ക്ക് വലിയ പ്രശസ്തി നേടിക്കൊടുത്തു. സരളവും സംഗീതസാന്ദ്രവും വികാരതരളവുമായ ശൈലിയിലുള്ള രമണന്റെ പ്രചാരം മലയാള കവിതയെയും ആസ്വാദകാഭിരുചിയെയും നിർണായകമായി സ്വാധീനിച്ചു. എഴുപത്തഞ്ചുവർഷത്തിനിടയിൽ പല പതിപ്പുകളിലായി ''രമണന്റെ'' ഒരുലക്ഷത്തി എൺപതിനായിരത്തോളം<ref name =desha>{{cite news|url=http://www.deshabhimani.com/periodicalContent2.php?id=213|title=രമണനും മദനനും |last=പ്രൊഫ. കെ പി ജയരാജൻ|first=|publisher=ദേശാഭിമാനി വാരാന്തപ്പതിപ്പ്|date=|accessdate=18 ഓഗസ്റ്റ് 2012}}</ref> കോപ്പികൾ അച്ചടിക്കുകയും പ്രചരിക്കുകയും ചെയ്തു.
 
==കഥയും കഥാപാത്രങ്ങളും==
{{wikisource}}
;കഥാപാത്രങ്ങൾ:
* രമണൻ, മദനൻ - ആത്മസുഹൃത്തുക്കളായ രണ്ടാട്ടിടയന്മാർ
Line 52 ⟶ 53:
==പതിപ്പുകൾ==
1936-ൽ ആദ്യമായി [[സാഹിത്യ പ്രവർത്തക സഹകരണ സംഘം|സാഹിത്യപ്രവർത്തക സഹകരണസംഘം]] ''രമണൻ'' പ്രസിദ്ധീകരിച്ച ശേഷം 51 പതിപ്പുകൾ അവരുടേതായി പുറത്തിറങ്ങി. തുടക്കത്തിൽ നാലണയായിരുന്നു പുസ്തകത്തിന്റെ വില. പിന്നീട് അവതാരികയും ചിത്രങ്ങളുമൊക്കെ ചേർത്ത് പരിഷ്കരിച്ച പതിപ്പുകൾക്ക് വിലവർദ്ധനവുകളുണ്ടായി. സാഹിത്യപ്രവർത്തക സഹകരണസംഘം പുറത്തിറക്കിയ രമണന്റെ സുവർണ്ണ ജൂബിലി പതിപ്പിന് വില 60 രൂപയായിരുന്നു. 2003-ൽ പകർപ്പവകാശം ചങ്ങമ്പുഴയുടെ മകൾ ലളിത ഡി. സി.ബുക്സിനു കൈമാറി. ഗ്രന്ഥകർത്താവിന്റെ മരണശേഷം 60 വർഷം കഴിഞ്ഞതിനാൽ 2007 മുതൽ ഈ കൃതി പകർപ്പവകാശവിമുക്തമാണ്.
{{wikisource}}
{{Stub Lit}}
 
==അവലംബം==
{{reflist}}
 
{{Stub Lit}}
[[വർഗ്ഗം:മലയാളകവിതകൾ]]
 
"https://ml.wikipedia.org/wiki/രമണൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്