"ബ്രഹ്മഗുപ്തൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 18:
== പൂജ്യം ==
പൂജ്യം ഒരു അളവിനോട്‌ (അത്‌ നെഗററീവോ പോസിറ്റീവോ ആകട്ടെ) കൂട്ടിച്ചേർക്കുകയോ കിഴിക്കുകയോ ചെയ്‌തതുകൊണ്ട്‌ ആ അളവിന്‌ മാറ്റമൊന്നും സംഭവിക്കില്ലെന്ന്‌ ബ്രഹ്മഗുപ്‌തൻ സിദ്ധാന്തിച്ചു. പൂജ്യത്തെ ഏതു സംഖ്യകൊണ്ട്‌ ഗുണിച്ചാലും പൂജ്യമേ കിട്ടൂ എന്നും അദ്ദേഹം കണ്ടെത്തി. പൂജ്യം കൊണ്ട്‌ ഏത്‌ സംഖ്യയെ ഭാഗിച്ചാലും അനന്തമായിരിക്കും ഉത്തരമെന്ന് ബ്രഹ്മഗുപ്‌തൻ കരുതി. അതേപോലെ പൂജ്യത്തെ പൂജ്യം കൊണ്ട്‌ ഹരിച്ചാൽ പൂജ്യമായിരിക്കും എന്നും അദ്ദേഹം ധരിച്ചു.
 
== ബ്രഹ്മഗുപ്തന്റെ കൃതികൾ ==
[[ബ്രഹ്മസ്‌ഫുടസിദ്ധാന്തം|ബ്രഹ്മസ്‌ഫുടസിദ്ധാന്തമാണ്‌]] അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്‌തമായ കൃതി. [[ബ്രഹ്മസിദ്ധാന്തം|ബ്രഹ്മസിദ്ധാന്തമെന്ന]] പഴയ ജ്യോതിഷകൃതിയുടെ തെറ്റുതിരുത്തി പരിഷ്‌ക്കരിച്ച രൂപമായിരുന്നു ബ്രഹ്മഗുപ്‌തന്റെ കൃതി. [[അറിബി|അറബിയുൾപ്പെടെ]] ഒട്ടേറെ വിദേശഭാഷകളിലേക്ക്‌ ഇത്‌ വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്‌. ബ്രഹ്മസ്ഫുട സിദ്ധാന്തത്തിനു പൃഥുകസ്വാമി എഴുതിയ വ്യാഖ്യാനത്തിലാണ് കുട്ടകം എന്ന പദത്തിനുപരിയായി ബീജഗണിതം എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചത്.
 
 
"https://ml.wikipedia.org/wiki/ബ്രഹ്മഗുപ്തൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്