"ദേവദാസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) Roshan Zameer (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള് |
|||
വരി 27:
==ചലച്ചിത്രങ്ങൾ==
[[File:Debdas.jpg|ലഘു|1935-ൽ പുറത്തിറങ്ങിയ ചലച്ചിത്രത്തിൽ നിന്നുള്ള രംഗം]]
ദേവദാസ് പ്രത്യക്ഷമായും പരോക്ഷമായും ഇന്ത്യൻസിനിമയിൽ വൻ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഈ നോവലിനെ ആധാരമാക്കിയെടുത്ത ആദ്യ ചലച്ചിത്രം 1928-ലാണ് പുറത്തുവന്നത്. നരേഷ് മിത്ര സംവിധാനം ചെയ്ത ആ ബംഗാളി നിശ്ശബ്ദ ചലച്ചിത്രത്തിന് നോവലിസ്റ്റ് തന്നെയാണ് തിരക്കഥയെഴുതിയത്. എങ്കിലും 1935-ൽ ന്യൂ തിയെറ്റേഴ്സ് ബംഗാളിയിലും
അതിമനോഹരമായ ഛായാഗ്രഹണമായിരുന്നു ഈ ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. ഗ്രീൻ ഫിൽറ്ററുകൾ ഉപയോഗിച്ചും സവിശേഷ ദീപവിതാനരീതി സ്വീകരിച്ചും ചലനാത്മകമായ ഒരു ഛായാഗ്രഹണശൈലി ഇതിലൂടെ അവതരിപ്പിക്കപ്പെട്ടു. സിനിമാറ്റോഗ്രഫിയെക്കുറിച്ചുള്ള ക്ളാസ്സുകളെടുക്കാൻ ഋത്വിക് ഘട്ടക്ക് പലപ്പോഴും ഉപജീവിച്ചിട്ടുള്ളത് ഈ ചിത്രത്തെയാണ്.
1936-ൽ പി.വി. റാവു ഇത് [[തമിഴ്ചലച്ചിത്രം|തമിഴ് ചലച്ചിത്രമാക്കി]]. തെലുഗുവിൽ വേദാന്തം രാഘവയ്യയും നാഗേശ്വര റാവുവും ചേർന്ന് 1953-ൽ ദേവദാസ് അവതരിപ്പിച്ചു. പില്ക്കാല
സഞ്ജയ് ലീല ഭൻസാലിയുടെ 2002-ലെ സൃഷ്ടിയാണ് മറ്റൊരു നാഴികക്കല്ല്. [[ഷാരൂഖ് ഖാൻ|ഷാരൂഖ് ഖാനും]] [[ഐശ്വര്യ റായ്|ഐശ്വര്യ റായിയും]] [[മാധുരി ദീക്ഷിത്|മാധുരി ദീക്ഷിതും]] മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ച ഈ ചിത്രം അന്നുവരെയുള്ള ഇന്ത്യൻ ചിത്രങ്ങളിൽ ഏറ്റവുമധികം തുക മുടക്കി നിർമിച്ചതായിരുന്നു. 50 കോടിയായിരുന്നു അതിന്റെ നിർമാണച്ചെലവ്. [[കാൻ ചലച്ചിത്രോത്സവം|കാൻ ഫിലിം ഫെസ്റ്റിവലിലെ]] മത്സരേതരവിഭാഗത്തിൽ ഇത് പ്രദർശിപ്പിക്കുകയുണ്ടായി.
|