"എ കംപാരറ്റീവ് ഗ്രാമർ ഓഫ് ദ്രവീഡിയൻ ഓർ സൗത്ത് ഇൻഡ്യൻ ഫാമിലി ഓഫ് ലാംഗ്വേജസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
പത്തൊതാം നൂറ്റാണ്ടിൽ ദക്ഷിണേന്ത്യയിൽ ക്രിസ്തുവേദപ്രചാരകനായി വന്ന സ്കോട്ട്ലണ്ടുകാരൻ [[റോബർട്ട് കാൾഡ്വെൽ]] എഴുതിയ പുസ്തകമാണ് '''എ കംപാരറ്റീവ് ഗ്രാമർ ഓഫ് ദ്രവീഡിയൻ ഓർ സൗത്ത് ഇൻഡ്യൻ ഫാമിലി ഓഫ് ലാംഗ്വേജസ്'''. ദക്ഷിണേന്ത്യൻ ഭാഷകൾ ഉൾപ്പെട്ട ദ്രാവിഡഭാഷാ കുടുംബത്തിലെ ഭാഷകളുടെ വ്യാകരണത്തിന്റെ താരതമ്യപഠനവും ആ ഭാഷകളുടെ പാരസ്പര്യത്തെക്കുറിച്ചുള്ള ഗ്രന്ഥകാരന്റെ കണ്ടെത്തലുകളുമാണ് ഈ കൃതിയുടെ ഉള്ളടക്കം. ഭാരതീയഭാഷകളുടെ താരതമ്യപഠനത്തിലും ഇന്ത്യൻ ഉപഭൂഖണ്ഡവുമായി ബന്ധപ്പെട്ട നർവംശശാസ്ത്രപഠനങ്ങളിലേയും അടിസ്ഥാനരേഖകളിലൊന്നാണ് ഈ രചന.
==പശ്ചാത്തലം==
സ്കോട്ട്ലണ്ടുകാരനായ കാഡ്വെലിന്റെകാൾഡ്വെലിന്റെ ഉപരിപഠനം ഗ്ലാസ്ഗോ സർവകലാശാലയിൽ ആയിരുന്നു. ഭാഷകളുടെ താരതമ്യപഠനത്തിൽ അദ്ദേഹത്തിനു യുവപ്രായത്തിൽ തന്നെ താത്പര്യം ഉണ്ടായിരുന്നു. 24-ആമത്തെ വയസ്സിൽ വേദപ്രചാരവേലക്കായി തമിഴ്നാട്ടിലെത്തിയ അദ്ദേഹം, സുവിശേഷപ്രചാരണത്തിൽ പ്രാദേശികഭാഷയിലെ നൈപുണ്യം ആവശ്യമാണെന്നറിഞ്ഞതോടെ [[തമിഴ്]] ഭാഷ ചിട്ടയായി പഠിക്കാൻ തുടങ്ങി. ഈ പഠനത്തിനൊടുവിൽ അദ്ദേഹം വ്യാകരണങ്ങളുടെ താരതമ്യപഠനത്തിലൂടെ ഇന്ത്യൻ ഭാഷകളുടെ ശാസ്ത്രീയവിശകലനത്തിനു മുതൽക്കൂട്ടായിത്തീർന്ന മൗലികസ്വഭാവമുള്ള ചില നിഗമനങ്ങളിൽ എത്തിച്ചേർന്നു. 1856-ൽ പ്രസിദ്ധീകരിച്ച ഈ വിഖ്യാതരചന ആ നിഗമനങ്ങളുടെ രേഖയാണ്.
 
=='ദ്രാവിഡഭാഷാകുടുംബം'==
ദക്ഷിണേന്ത്യൻ ഭാഷകൾ ഉൾപ്പെടുന്ന ഭാഷാസമൂഹം [[സംസ്കൃതം|സംസ്കൃതവും]] ഇതര ഇന്തോ-ആര്യൻ ഭാഷകളും ചേർന്ന ഭാഷാസമൂഹത്തിൽ നിന്നുള്ള വ്യതിരിക്തതമാണെന്നു വാദിച്ച കാഡ്വെൽകാൾഡ്വെൽ അവ ഉൾപ്പെടുന്ന ഭാഷാകുടുംബത്തെ ദ്രാവിഡഭാഷകൾ എന്നു വിളിച്ചു. പിൽക്കാലത്ത് ഏറെ അംഗീകാരം നേടിയ ഈ പേര് ആ ഭാഷാസമൂഹത്തിനു നൽകിയത് കാൾഡ്വെലാണ്. ഈ ഭാഷാസമൂഹത്തിലെ ഭാഷകളുടെ വ്യതിരിക്തതയെ കാൾഡ്വെൽ ഇങ്ങനെ ഊന്നിപ്പറഞ്ഞു.
{{Cquote|താരതമ്യഭാഷാശാസ്ത്രത്തിന്റെ തത്ത്വങ്ങളുമായി പരിചയമുണ്ടായിരിക്കുകയും ദ്രാവിഡഭാഷാകുടുംബത്തിലെ മൊഴികളുടെ [[വ്യാകരണം|വ്യാകരണങ്ങളും]] പദസഞ്ചയവും ശ്രദ്ധാപൂർവം പഠിച്ച് അവയെ സംസ്കൃതവ്യാകരണവും ശബ്ദസഞ്ചയവുമായി താരതമ്യം ചെയ്യുകയും ചെയ്തിട്ടുള്ള ഒരാൾക്കും ദ്രാവിഡഭാഷകളിലെ വ്യാകരണഘടനകളും, ശബ്ദരൂപങ്ങളും, ഏറിയഭാഗം മുഖ്യധാതുക്കളും, വികാസത്തിന്റേയോ അപചയത്തിന്റെയോ ഏതു പ്രക്രിയയിൽ കൂടി കടന്നായാലും [[സംസ്കൃതം|സംസ്കൃതത്തിൽ]] നിന്ന് ഉത്ഭവിച്ചവയാണെന്ന് സങ്കല്പിക്കാൻ കഴിയുകയില്ല<ref>[http://www.archive.org/stream/comparativegramm00caldrich/comparativegramm00caldrich_djvu.txt എ കമ്പാരറ്റീവ് ഗ്രാമർ ഓഫ് ദ്രവീഡിയൻ ഓർ സൗത്ത് ഇന്ത്യൻ ലാംഗ്വേജസ്, ആമുഖം], Internet Archive-ലുള്ള കൃതിയുടെ സമ്പൂർണ്ണപാഠത്തിൽ നിന്ന്</ref>}}