"റോബർട്ട് കാൾഡ്വെൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 7:
സുവിശേഷപ്രചാരണത്തിൽ പ്രാദേശികഭാഷയിലെ നൈപുണ്യം ആവശ്യമാണെന്നറിഞ്ഞ കാൾഡ്വെൽ, [[തമിഴ്]] ഭാഷ ചിട്ടയായി പഠിക്കാൻ തുടങ്ങി. ഈ പഠനത്തിനൊടുവിൽ അദ്ദേഹം ഭാരതീയഭാഷകളുടെ താരതമ്യശാസ്ത്രത്തിനു മുതൽക്കൂട്ടായിത്തീർന്ന മൗലികസ്വഭാവമുള്ള ചില നിരീക്ഷണങ്ങളിൽ എത്തിച്ചേർന്നു. 1856-ൽ പ്രസിദ്ധീകരിച്ച "ദ്രാവിഡഭാഷകളുടെ താരതമ്യവ്യാകരണം" (എ കമ്പാരറ്റീവ് ഗ്രാമർ ഓഫ് ദ്രവീഡിയൻ ഓർ സൗത്ത് ഇന്ത്യൻ ലാംഗ്വേജസ്) എന്ന വിഖ്യാതരചന ദക്ഷിണേന്ത്യൻ ഭാഷകൾ ഉൾപ്പെടുന്ന ഭാഷാകുടുംബത്തിന് [[സംസ്കൃതം|സംസ്കൃതവും]] ഇതര ഇന്തോ-ആര്യൻ ഭാഷകളും ചേർന്ന ഭാഷാസമൂഹത്തിൽ നിന്നുള്ള വ്യതിരിക്തതയെ സംബന്ധിച്ച കാൾഡ്വെലിന്റെ കണ്ടെത്തലുകളുടെ രേഖയാണ്.
{{Cquote|താരതമ്യഭാഷാശാസ്ത്രത്തിന്റെ തത്ത്വങ്ങളുമായി പരിചയമുണ്ടായിരിക്കുകയും ദ്രാവിഡഭാഷാകുടുംബത്തിലെ മൊഴികളുടെ [[വ്യാകരണം|വ്യാകരണങ്ങളും]] പദസഞ്ചയവും ശ്രദ്ധാപൂർവം പഠിച്ച് അവയെ സംസ്കൃതവ്യാകരണവും ശബ്ദസഞ്ചയവുമായി താരതമ്യം ചെയ്യുകയും ചെയ്തിട്ടുള്ള ഒരാൾക്കും ദ്രാവിഡഭാഷകളിലെ വ്യാകരണഘടനകളും, ശബ്ദരൂപങ്ങളും, ഏറിയഭാഗം മുഖ്യധാതുക്കളും, വികാസത്തിന്റേയോ അപചയത്തിന്റെയോ ഏതു പ്രക്രിയയിൽ കൂടി കടന്നായാലും [[സംസ്കൃതം|സംസ്കൃതത്തിൽ]] നിന്ന് ഉത്ഭവിച്ചവയാണെന്ന് സങ്കല്പിക്കാൻ കഴിയുകയില്ല<ref>[http://www.archive.org/stream/comparativegramm00caldrich/comparativegramm00caldrich_djvu.txt എ കമ്പാരറ്റീവ് ഗ്രാമർ ഓഫ് ദ്രവീഡിയൻ ഓർ സൗത്ത് ഇന്ത്യൻ ലാംഗ്വേജസ്, ആമുഖം], Internet Archive-ലുള്ള കൃതിയുടെ സമ്പൂർണ്ണപാഠത്തിൽ നിന്ന്</ref>}}
എന്ന് ഈ കൃതിയിൽ കാൾഡ്വെൽ വാദിച്ചു. ഭാരതീയഭാഷകളുടെ താരതമ്യപഠനത്തിലും ഇന്ത്യൻ ഉപഭൂഖണ്ഡവുമായി ബന്ധപ്പെട്ട നർവംശശാസ്ത്രപഠനങ്ങളിലേയും അടിസ്ഥാനരേഖകളിലൊന്നാണ് ഈ രചന.
 
ദ്രാവിഡകുടുംബത്തിലെ ഭാഷകൾക്ക് ഇതരഭാഷകളും ഭാഷാകുടുംബങ്ങളുമായി ഏതുവിധം ബന്ധപ്പെട്ടിരിക്കുന്നു എന്ന പ്രശ്നത്തിനു പരിഹാരം കണ്ടെത്തിയതായി കാൾഡ്വെൽ അവകാശപ്പെട്ടില്ല. ആ പ്രശ്നത്തിനുള്ള ശാസ്ത്രീയമായ സമാധാനം അന്നോളം കണ്ടെത്തിയിട്ടില്ലെന്നു സമ്മതിക്കുന്ന അദ്ദേഹം എന്നെങ്കിലും അതു പരിഹരിക്കപ്പെടും എന്ന പ്രതീക്ഷ പ്രകടിപ്പിക്കുന്നു. അതേസമയം, ഇന്തോ-യൂറോപ്യൻ ഭാഷാകുടുംബത്തിനും തുറേനിയൻ/സിഥിയൻ ഭാഷാഗണത്തിനും ഇടയിൽ, മദ്ധ്യത്തിലല്ലാതെ, തുറേനിയൻ/സിഥിയൻ ഗണത്തോടു ഏറെ അടുത്തു നിൽക്കുന്ന ഒരു ഭാഷാകുടുംബമാണ് ദ്രാവിഡഭാഷകളുടേതെന്ന താൽകാലിക സമാധാനം ഈ പ്രശ്നത്തിന് അദ്ദേഹം നിർദ്ദേശിക്കുന്നുമുണ്ട്.<ref name ="scribd"/>
 
1856-ൽ ഈ കൃതിയുടെ ആദ്യപതിപ്പു പ്രസിദ്ധീകരിച്ചത് കാൾഡ്വെൽ [[ഇംഗ്ലണ്ട്|ഇംഗ്ലണ്ടിൽ]] അവധിയിൽ ആയിരിക്കെ ആണ്. തുടർന്ന് പരിഷ്കരിച്ചു വിപുലീകരിച്ച ഒരു രണ്ടാം പതിപ്പു പ്രസിദ്ധീകരിക്കാൻ അദ്ദേഹം ആഗ്രഹിച്ചെങ്കിലും 19 വർഷത്തിനു ശേഷം 1875-ലെ രണ്ടാം അവധിക്കാലം വരെ അതിനു കാത്തിരിക്കേണ്ടി വന്നു. രണ്ടാം പതിപ്പിനെഴുതിയ ആമുഖത്തിൽ ആദ്യപതിപ്പിനു കിട്ടിയ പ്രശംസ അത് അർഹിക്കുന്നതിലും അധികമായിരുന്നു എന്ന് നിരീക്ഷിച്ച കാൾഡ്വെൽ ഒരു പ്രശംസ മാത്രം താൻ അർഹിക്കുന്നതും തനിക്ക് ഏറെ ചാരിതാർത്ഥ്യം നൽകിയതും ആയിരുന്നെന്ന് കൂട്ടിച്ചേർത്തു. ദ്രാവിഡഭാഷകളെ താൻ "സ്നേഹപൂർവം സമീപിച്ചു" എന്ന പ്രശംസയാണ്, അർഹിക്കുന്നതും ഏറെ ചാരിതാർത്ഥ്യം നൽകിയതും ആയി അദ്ദേഹം എടുത്തു പറഞ്ഞത്.<ref name ="scribd">എ കമ്പാരറ്റീവ് ഗ്രാമർ ഓഫ് ദ്രവീഡിയൻ ഓർ സൗത്ത് ഇന്ത്യൻ ലാംഗ്വേജസ്, [http://www.scribd.com/doc/32281918/A-Comparative-Grammar-of-the-Dravidian-Family-of-Languages-1875-Robert-Caldwell-Part-1 1875-ലെ രണ്ടാം പതിപ്പ്] ആമുഖം</ref>{{സൂചിക|൧|}}
"https://ml.wikipedia.org/wiki/റോബർട്ട്_കാൾഡ്വെൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്