"മിഷേൽ ഫൂക്കോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 6:
 
1921ൽ ഫ്രാൻസിലെ ഒരു സമ്പന്ന കുടുംബത്തിലാണ് ഫൂക്കോ ജനിച്ചത്‌. 119691 11111ഫ്രാൻസിലെ വിഖ്യമായ ഇക്കോൾ നോർമൽ സുപ്പീരിയറിലെ വിദ്യാഭ്യാസമാണ് അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളെ മാറ്റിമറിച്ചത്. ലോകപ്രശസ്തരായ പല ചിന്തരും അവിടെ അധ്യാപകരായിരുന്നു. വളരെ സർഗാത്മകമായ ധൈഷണിക അന്തരീക്ഷമായിരുന്നു അക്കാലത്ത് ഇക്കോൾ നോർമലിൽ നിലവിലുണ്ടായിരുന്നത്. 1969ൽ ഫ്രാൻസിലെ പ്രശസ്തമായ 'കോളേജ്‌ ഓഫ് ദി ഫ്രാൻസിലെ' അധ്യാപകനായി നിയമിതനായി. അദ്ദേഹത്തിൻറെ പുസ്തകങ്ങൾ പാശ്ചാത്യ ചിന്താമണ്ഡലത്തിൽ കൊടുങ്കാറ്റ് തന്നെ സൃഷ്ട്ടിച്ചു. ഒടുവിൽ 1984ൽ എയിഡ്സ് ബാധിതനായി മരിക്കുമ്പോൾ ലോകത്തിലെ തന്നെ ഏറ്റവും താരമൂല്യമുള്ള ചിന്തകനായിത്തീർന്നിരുന്നു ഫൂക്കോ.
 
==ധൈഷണിക ജീവിതം==
 
അസ്തിത്വവാദം,മാർക്സിസം,ഘടനാവാദം,ഘടനോത്തരവാദം തുടങ്ങി ഓരോ കാലത്തും ഫ്രാൻസിൽ പ്രബലപ്പെട്ടുകൊണ്ടിരുന്ന ചിന്താധാരകൾക്കൊപ്പമെല്ലാം ഫൂക്കോ സഞ്ചരിച്ചു. ആദ്യകാലത്ത് മാർക്സിസത്തോടായിരുന്നു അദ്ദേഹത്തിന് പ്രതിപത്തി. ഫ്രഞ്ച് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗത്വവുമുണ്ടായിരുന്നു. അക്കാലത്ത് അദ്ദേഹമെഴുതിയ പുസ്തകമായിരുന്നു 'മനോരോഗവും വ്യക്തിത്വവും'. മാർക്സിന്റെ 'അന്യവൽക്കരണ' സിദ്ധാന്തങ്ങളുമായി ബന്ധപ്പെടുത്തി മനോരോഗത്തെ പരിശോധിക്കാനുള്ള ശ്രമമാണ് അദ്ദേഹം അതിൽ നടത്തിയത്‌. തുടർന്ന് ഇന്നും അവ്യക്തമായി തുടരുന്ന ചില കാരണങ്ങളാൽ തൻറെ കമ്മ്യൂണിസ്റ്റ് ബന്ധം അദ്ദേഹം വിച്ഛേദിച്ചു. തൻറെ കമ്മ്യൂണിസ്റ്റ് ഭൂതകാലത്തെ കുറിച്ച് പിന്നീട് അദ്ദേഹം പരാമർശിച്ചിട്ടെയില്ല.
"https://ml.wikipedia.org/wiki/മിഷേൽ_ഫൂക്കോ" എന്ന താളിൽനിന്ന് ശേഖരിച്ചത്