"വിത്തുവിതരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 24:
=== പരാശ്രയ വിത്തുവിതരണ മാർഗ്ഗങ്ങൾ ===
 
'''====പക്ഷിമൃഗാദികളുടെ സഹായത്താൽ :'''====
പക്ഷിമൃഗാദികളുടെ സഹായത്താൽ നടക്കുന്ന വിത്തുവിതരണത്തെ Zoochory എന്നു വിളിക്കുന്നു. പലവിധമാർഗ്ഗങ്ങൾ ഈ രീതിയിൽ വിത്തുവിതരണം നടത്താനായി സസ്യങ്ങൾ ഉപയോഗിക്കുന്നു.
 
1. മാധുര്യമേറിയ പഴങ്ങൾ മുഖേന: ഈ രീതിയിൽ വിത്തുവിതരണം നടത്തുന്ന സസ്യങ്ങൾക്ക് വളരെ മാധുര്യമേറീയതും, മാംസളവുമായ പഴങ്ങൾ ഉണ്ടാവും. ഈ പഴങ്ങൾക്കുള്ളിൽ കട്ടിയുള്ള തോടുകളോടു കൂടിയ വിത്തുകൾ കാണപ്പെടുന്നു. ഉദാഹരണങ്ങൾ : പേരയ്ക്ക, പപ്പായ. ഈ സസ്യങ്ങളുടെ പാകമായ പഴം പക്ഷികളോ ജന്തുക്കളോ ഭക്ഷിക്കുമ്പോൾ വിത്തുകളും ഈ ജന്തുക്കളുടെ ദഹനവ്യവസ്ഥയിലേക്ക് കടക്കുന്നു. എന്നാൽ കട്ടിയുള്ള തോടൂകൾ ഉള്ള ഈ വിത്തുകൾ ദഹനത്തിനു വിധേയമാവുകയില്ല. ഇവയെ ഭക്ഷിച്ച ജീവി മറ്റൊരു സ്ഥലത്ത് വിസർജ്ജനം നടത്തുമ്പോൾ, ഒപ്പം ഈ വിത്തുകളും അവിടെ നിക്ഷേപിക്കപ്പെടുന്നു. Endozoochory എന്നാണ് ഈ രീതിയിൽ നടക്കുന്നവിത്തുവിതരണത്തെ വിളിക്കുന്നത്.
 
2. പശിമ, മുള്ളുകൾ, കൊളുത്തുകൾ : ഈ രീതിയിൽ വിത്തുവിതരണം നടത്തുന്ന സസ്യങ്ങളുടെ വിത്തുകൾക്ക് അവയുടെ വാഹകരായി വർത്തിക്കുന്ന ജീവികളുടെമേൽ പറ്റിപ്പിടിക്കാനായി വിവിധതരം അഡാപ്റ്റേഷനുകൾ ഉണ്ടായിരിക്കും. ഇത്തിൾ കായ പോലുള്ള വിത്തുകൾക്ക് മുകളിൽ വളരെ പശപശപ്പുള്ള ഒരു വസ്തുവുണ്ട്. ഇത്തിൾക്കായ തിന്നുന്ന പക്ഷികളുടെ ചുണ്ടിൽ ഈ വിത്തുകൾ ഒട്ടിപ്പിടിക്കുന്നു. മറ്റൊരു മരത്തിൽ ചെന്നിരുന്ന് ഈ പക്ഷി അതിന്റെ ചുണ്ട് അതിന്റെ ശിഖരങ്ങളിൽ ഉരുമ്മി പറ്റിപ്പിടിച്ച വിത്തിനെ മാറ്റുമ്പോൾ, ആ വിത്തിനു അവിടെ വളരാനുള്ള സാധ്യത ലഭിക്കുന്നു. വിത്തുകളിൽ കാണുന്ന മറ്റൊരു രീതിയിലെ അഡാപ്‌റ്റേഷനാണ് മുള്ളുകളും കൊളുത്തുകളും. ഈ രീതിയിൽ വിത്തുവിതരണം നടത്തുന്ന സസ്യങ്ങളുടെ വിത്തുകൾക്ക് വളരെ എളുപ്പത്തിൽ മറ്റു ജന്തുക്കളുടെ മേൽ പറ്റിപ്പിടിക്കാൻ സാധ്യമാവുന്ന തരത്തിൽ മുള്ളുകളും കൊളുത്തുകളും അവയുടെ പുറം ചട്ടയിൽ ഉണ്ടാവും. ഉദാഹരണം സ്നേഹപ്പുല്ല്. സ്നേഹപ്പുല്ലിന്റെ വിത്ത് മനുഷ്യരുടെ വസ്ത്രങ്ങൾ, ആട് പശു തുടങ്ങിയ ജന്തുക്കളുടെ രോമക്കുപ്പായങ്ങൾ തുടങ്ങീയവയിൽ പെട്ടന്ന് പറ്റിപ്പിടിക്കും. മറ്റൊരു സ്ഥലത്ത് വച്ച് ഈ വിത്തുകളെ പെറുക്കിമാറ്റുകയോ, ജന്തുക്കൾ ഉരസിമാറ്റുകയോ ചെയ്യുമ്പോൾ അവിടെ അവയ്ക്ക് വളർന്നു വരാൻ സാഹചര്യം ലഭിക്കുന്നു.
 
3. ഉറുമ്പുകളുടെ സഹായത്താൽ : myrmecochory എന്നാണ് ഉറുമ്പുകളുടെ സഹായത്താൽ നടക്കുന്ന വിത്തുവിതരണം അറിയപ്പെടുന്നത്. ഈ രീതിയിൽ വിത്തുവിതരണം നടത്തുന്ന സസ്യങ്ങളുടെ വിത്തുകൾക്ക് എലൈസോം (elaisome) എന്നറീയപ്പെടുന്ന ഒരു ഭാഗമുണ്ട്. ഇത് ഉറുമ്പുകളുടെ ഒരു ഇഷ്ടഭക്ഷണമാകയാൽ ഉറൂമ്പുകൾ അവിടെക്ക് ആകർഷിക്കപ്പെടൂന്നു. ഉറുമ്പുകൾ ഈ വിത്തുകളെ അവയുടെ കോളനികളിലേക്ക് കൊണ്ടൂപോവുകയും, ഭക്ഷ്യയോഗ്യമായ എലൈസോം അവയുടെ ലാർവകൾക്ക് ഭക്ഷണമായി നൽകുകയും വിത്തുകളെ മണ്ണിനടിയിൽ ഉപേക്ഷിക്കുകയും ചെയ്യും.
 
4. മനുഷ്യരുടെ സഹായത്താൽ: Anthropocory എന്നറീയപ്പെടുന്ന ഈ വിധത്തിലെ വിത്തുവിതരണം പക്ഷിമൃഗാദികൾ നടത്തുന്ന വിത്തുവിതരണത്തിലെ സാഹചര്യങ്ങൾ തന്നെയാണ് ഉപയോഗപ്പെടുത്തുന്നത്. എന്നാൽ മനുഷ്യർ ഉപയോഗിക്കുന്ന ആധുനിക ഭക്ഷ്യവിതരണ മാർഗ്ഗങ്ങൾ വഴി വിത്തുവിതരണം പുതിയ പുതിയ ഭൗമമേഖലകളിലേക്കും രാജ്യങ്ങളിലേക്കും വ്യാപരിക്കുവാനുള്ള സാധ്യത കൂടൂതലാണെന്നുമാത്രം <ref>5http://en.wikipedia.org/wiki/Seed_dispersal#cite_note-Wichmann-20</ref>
 
==== കാറ്റിന്റെ സഹായത്താൽ ====
 
Anemochory എന്നാണ് കാറ്റിന്റെ സഹായത്താൽ നടക്കുന്നവിത്തുവിതരണം അറിയപ്പെടുന്നത്. ഈ രീതിയിൽ വിത്തുവിതരണം നടത്തുന്ന സസ്യങ്ങളുടെ വിത്തുകൾ വളരെ ഭാരം കുറഞ്ഞതായിരിക്കും. കൂടാതെ കാറ്റിൽ പറന്നുപോകുവാൻ സഹായകമായ പ്രത്യേകതകൾ - ചിറകുകൾ, രോമങ്ങൾ - മുതലായവ ഈ വിത്തുകളുടെ പുറത്ത് ഉണ്ടായിരിക്കും. ഉദാഹരണങ്ങൾ അപ്പൂപ്പൻ താടി, ആഴാന്ത, പഞ്ഞി തുടങ്ങിയവയുടെ വിത്തുകൾ. ഈ രീതിയിൽ വിത്തുവിതരണം നടത്തുന്ന സസ്യങ്ങൾ താരതമ്യേന വളരെയധികം വിത്തുകൾ ഉല്പാദിപ്പിക്കുന്നു. ഇതിനു കാരണം കാറ്റിൽ പെട്ട് പറന്നുപോകുന്ന വിത്തുകളിൽ ഒരു ചെറിയ ശതമാനം മാത്രമേ അനുയോജ്യമായ ഒരു ആവാസവ്യവസ്ഥയിൽ ചെന്നെത്തുകയും വളരുകയുമുള്ളൂ എന്നതാണ്.
 
==== വെള്ളത്തിന്റെ സഹായത്താൽ ====
 
Hydrochory എന്നാണ് ഈ വിത്തുവിതരണ സംബ്രദായം അറീയപ്പെടുന്നത്. ഈ രീതിയിൽ വിത്തുവിതരണം നടത്തുന്ന സസ്യങ്ങളുടെ വിത്തുകൾ വെള്ളത്തിൽ പൊങ്ങിക്കിടക്കാൻ പാകത്തിലുള്ള പ്രത്യേകതകളുള്ളതായിരിക്കും. ഉദാഹരണം തേങ്ങ. തേങ്ങയുടെ വലിപ്പമേറിയതും ,എന്നാൽ അതിനനുസൃതമായി ഭാരമില്ല്ലാത്തതുമായ തൊണ്ട്, തേങ്ങയെ വെള്ളത്തിൽ പൊങ്ങീക്കിടക്കുവാൻ സഹായിക്കുന്നു. വെള്ളത്തിന്റെ ഒഴുക്കിൽ പെറ്റ് മറ്റൊരു സ്ഥലത്തേക്ക് പോകുന്ന വിത്ത്, അവിടെ നിക്ഷേപിക്കപ്പെട്ട് വളരുന്നു.
"https://ml.wikipedia.org/wiki/വിത്തുവിതരണം" എന്ന താളിൽനിന്ന് ശേഖരിച്ചത്