"അസുര ടെയിൽ ഓഫ് വാൻക്വിഷ്ഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Asura Tale of the Vanquished}}
{{വിക്കിഫൈ}}{{ആധികാരികത}}രാക്ഷസ രാജാവായ [[രാവണൻ|രാവണനെ]] കേന്ദ്ര കഥാപാത്രമാക്കി [[ഇംഗ്ലീഷ് (ഭാഷ)|ഇംഗ്ലിഷിൽ]] എഴുതപ്പെട്ട പുസ്തകമാണ് അസുര ടെയിൽ ഓഫ് വാൻക്വിഷ്ഡ്. ഇന്ത്യൻ ഓയിൽ കോർപറേഷനിലെ മാനേജർ ആയ ശ്രീ ആനന്ദ് നീലകണ്ഠൻ ആണ് രചയിതാവ്.
== കഥാസൂചന ==
ആസുരിക ഭാവമാണെങ്കിലും [[രാവണൻ|രാവണനിലും]] നന്മയുടെ അംശങ്ങളുണ്ട്. ആസുരിക ലോകം കണ്ടതിൽ വച്ചേറ്റവും ധൈര്യശാലിയും പണ്ഡിതനും വാഗ്മിയും ശക്തിമാനുമായിരുന്നു [[രാവണൻ]]. ബ്രാഹ്മണ കുലത്തിലാണ് ജനിച്ചതെങ്കിലും അസുരനായി വളർന്ന [[രാവണനിൽ]] ചില സമയങ്ങളിൽ തന്റെ പൈതൃകം വെളിവാകുന്നതു കാണാം. രാക്ഷസരാജനായിരുന്നെങ്കിലും ലങ്കാ നിവാസികൾക്ക് [[രാവണൻ]] ഉത്തമനായ ഭരണാധികാരിയായിരുന്നു. മാത്രമല്ല ശൈവാരാധകനായിരുന്ന രാവണൻ ധാരാളം ക്ഷേത്രങ്ങളും പണികഴിപ്പിച്ചിരുന്നു. സംസ്കൃത സാഹിത്യത്തിലെ ഏറ്റവും പടു കഠിനം എന്നു വിശേഷിപ്പിക്കപ്പെടുന്ന ശിവ താണ്ഡവ സ്തോത്രം എഴുതിയത് രാവണനാണ്. ഇതൊക്കെയായിരിക്കാം ഇന്നും ലങ്കാനിവാസികൾ രാവണനെ ആരാധിക്കുന്നതിനു നിദാനം. രാവണന്റെ ആസുരികമായ ഭാവം പുറമെയുള്ള ഒരു ചട്ടക്കൂടു മാത്രമാണ്. ചില നേരങ്ങളിൽ രാവണനിലെ അസുരനും ബ്രാഹ്മണനും പരസ്പരം ഏറ്റുമുട്ടുന്നതു കാണാം. സീതാപഹരണത്തിൽ ഇതു വ്യക്തമാണ്. വാൽമീകി രാമായണം ഉൾപ്പടെയുള്ള പല രാമരാവണ കഥകളിലും ഇതു വ്യക്തമാണ്.തീർച്ചയായും അസാമാന്യമായ ബുദ്ധിവൈഭവവും പാണ്ഡിത്യവും കലാനിപുണതയുമുള്ള രാവണൻ വെറും സുഖലോലുപതയ്ക്കു വേണ്ടി സീതാപഹരണം ചെയ്യാൻ വഴിയില്ല. നന്മയേയും തിന്മയയേയും വേർതിരിക്കുന്ന ചില ഉൾബോധങ്ങൾ നഷ്ട്ടപ്പെട്ടതായിരിക്കാം രാവണനെ ബാധിച്ച പ്രശ്നമെന്നു ഭാരതീയരല്ലാത്ത ചില ആധുനിക പുരാണ പണ്ഡിതർ പറയുന്നുണ്ട്. മഹാഭാരതത്തിലെ കർണൻ തീർച്ചയായും ഇതുപോലൊരു കഥാപാത്രമാണ്. നൈമിഷികമല്ലാത്ത ത്രിശങ്കു സ്വർഗ്ഗത്തിലാണ് ഇവർ രണ്ടു പേരും.
വരി 9:
 
രാവണനിലെ ഇത്തരം നന്മകളുടെ ഉറവിടം തേടിപ്പോവുകയാണ് ഈ പുസ്തകത്തിൽ ശ്രീ ആനന്ദ് നീലകണ്ഠൻ ചെയ്തിരിക്കുന്നത്.
==അവലംബം==
അസുര.കോം [http://asura.co.in/]
"https://ml.wikipedia.org/wiki/അസുര_ടെയിൽ_ഓഫ്_വാൻക്വിഷ്ഡ്" എന്ന താളിൽനിന്ന് ശേഖരിച്ചത്