"നിയമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.6.4) (യന്ത്രം ചേർക്കുന്നു: my:ဥပဒေ
വരി 61:
1781-ലെ സെറ്റിൽമെന്റ് ആക്റ്റ്, 1793, 1885 എന്നീ ചാർട്ടർ ആക്റ്റുകൾ, പ്രിവികൗൺസിൽ വ്യവസ്ഥകൾ, 1773-ലെ റഗുലേറ്റിങ് ആക്റ്റ്, 1858-ലെ ഗവൺമെന്റ് ഒഫ് ഇന്ത്യ ആക്റ്റ്, 1892-ലെ ഇന്ത്യൻ കൗൺസിൽ ആക്റ്റ്, 1915, 1935 എന്നീ വർഷങ്ങളിലെ ഗവൺമെന്റ് ഒഫ് ഇന്ത്യ ആക്റ്റ്, 1947-ലെ ഇന്ത്യൻ ഇൻഡിപെൻഡന്റ് ആക്റ്റ്, 1949-ലെ ഇന്ത്യൻ ഭരണഘടനാ നിയമം എന്നിവയെല്ലാം ഈ പരിണാമത്തിലെ നിർണായ ഘടകങ്ങളായി കരുതാവുന്നതാണ്.
 
പുരാതന ഭാരതത്തിൽ നിലനിന്ന നിയമവ്യവസ്ഥയുടെ അവശേഷിപ്പുകളും വൈദേശികാധിപത്യത്തിൻകീഴിൽ രൂപപ്പെട്ട് വികസിച്ച വ്യവസ്ഥാപിത ഘടകങ്ങളും ഏകോപിപ്പിച്ചാണ് ഇന്ന് ഇന്ത്യയിലെ നിയമസംവിധാനം തുടരുന്നത്. നിയമവാഴ്ചയുടെ ആധാരമായ ഭരണഘടനയിലധിഷ്ഠിതമായ രാഷ്ട്രഘടനയും തുല്യത-സ്വാതന്ത്ര്യം-നീതി എന്നിവയിലടിയുറച്ച പൌരാവകാശവും സാഹോദര്യം-അഖണ്ഡത-സമഭാവന എന്നിവ പ്രകടമാക്കുന്ന സമൂഹക്രമവും ആണ് സമകാലിക ഇന്ത്യൻ നിയമസംവിധാനത്തിന്റെ പ്രത്യക്ഷസ്വഭാവം. ഇതിനുതകുന്ന ജനാധിപത്യ-മതനിരപേക്ഷ-സ്ഥിതിസമത്വ-പരമാധികാര റിപ്പബ്ലിക്കായും അത് പാലിക്കപ്പെടുന്നതിനുള്ള നിയമനിർമാണ-കാര്യനിർവഹണ-നീതിന്യായ ഘടകങ്ങളായും അതിൽത്തന്നെ അധികാര-ഉത്തരവാദിത്വ വിതരണത്തിനായി കേന്ദ്ര-സംസ്ഥാന-തദ്ദേശഭരണസ്ഥാപന സംവിധാനമായും ഇന്ത്യൻ നിയമനിർവഹണ സംവിധാനം ഇന്ന് വ്യവസ്ഥാപിതമായിരിക്കുന്നു. ഭരണഘടന, നിർമിതനിയമങ്ങൾ, പരമോന്നതവിധി തീർപ്പുകൾ, വഴക്കങ്ങൾ, അംഗീകൃതാചാരക്രമങ്ങൾ, ഉപനിയമാവലികൾ എന്നിവയെല്ലാം ഈ നിയമസംവിധാന പാലനത്തിനായി നാം ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു.മാറുന്ന കാലത്തിനനുസരിച്ച് നിയമ വ്യവസ്ഥയിലും മാറ്റം വരുത്തണം . സമൂഹത്തെ മുന്നോട്ടു നയികാനുള്ള ഊർജമാണ് നിയമം . മനുഷ്യനും അവന്റെ ചുറ്റുപാടും പുരോഗതിയിലേക്ക് മുന്നേറാൻ
സാധിക്കുന്ന തരത്തിൽ അതതു കാലത്ത് നിയമങ്ങൾ പരിഷ്കരിക്കേണ്ടതുണ്ട് .
 
== അന്താരാഷ്ട്ര നിയമം ==
"https://ml.wikipedia.org/wiki/നിയമം" എന്ന താളിൽനിന്ന് ശേഖരിച്ചത്