"ഡാന്യൂബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) പോളണ്ട്
വരി 129:
ആൽപ്സ് നദികളാണ് ഡാന്യൂബിന്റെ ആദ്യഘട്ടത്തിൽ ഇതിലേക്ക് ജലമെത്തിക്കുന്നത്. നദിയുടെ മധ്യഭാഗങ്ങൾ കനത്ത വേനൽ മഴയിൽ കരകവിഞ്ഞൊഴുകുക പതിവാണ്. എന്നാൽ, നദീമുഖത്തിനടുത്തുവച്ച് ഡാന്യൂബിൽ ചേരുന്ന പോഷകനദികളുടെ പ്രധാന ജലസ്രോതസ്സ് മഞ്ഞുകാല മഴയാണ്. ഈ മേഖലയിൽ പലപ്പോഴും വെള്ളപ്പൊക്കം ഉണ്ടാവാറുണ്ട്
 
മധ്യയൂറോപ്പിനും തെക്കുകിഴക്കൻ യൂറോപ്പിനുമിടയിലെ പ്രധാന ജലഗതാഗത പാതയായി വളരെ മുൻപു തന്നെ ഡാന്യൂബ് പ്രാധാന്യം നേടിയിരുന്നു. എന്നാൽ ശതകങ്ങളോളം ഈ മേഖലയിൽ സുഗമമായ ഗതാഗതം ലഭ്യമായിരുന്നില്ല. നദീതീരത്തെ വിവിധ രാജ്യങ്ങൾ തമ്മിലുള്ള ശത്രുതയായിരുന്നു ഇതിനു കാരണം '[[Ulm|അം]]' മുതൽ സമുദ്രം വരെയുള്ള നദീഭാഗം ഗതാഗതയോഗ്യമാണെങ്കിലും [[റീജൻസ്ബർഗ്|റീജൻസ്ബർഗിനു]] മുമ്പുള്ള ഭാഗങ്ങൾ ഗതാഗതത്തിന് ഉപയോഗിക്കുന്നില്ല. ശൈത്യകാലത്തെ മഞ്ഞുറയലും ജലനിരപ്പിനുണ്ടാകുന്ന ഏറ്റക്കുറച്ചിലുമാണ് ഗതാഗതത്തിന് പ്രതിബന്ധം സൃഷ്ടിക്കുന്നത്. ഒരു പ്രധാന വാണിജ്യപാത എന്ന നിലയിലും ഡാന്യൂബ് പ്രസിദ്ധി നേടിയിട്ടുണ്ട്. നദിയുടെ ഇരുവശത്തുമായി സ്ഥിതി ചെയ്യുന്ന നിരവധി രാജ്യങ്ങളുടെ വാണിജ്യത്തിൽ മുഖ്യപങ്കാണ് ഡാന്യൂബിനുള്ളത്. ഡാന്യൂബിനെ മറ്റു യൂറോപ്യൻ നദികളുമായി ബന്ധിപ്പിക്കുന്ന രണ്ടു പ്രധാന പദ്ധതികൾ നിലവിലുണ്ട്. ഡാന്യൂബിനെ [[റൈൻ|റൈനുമായി]] ബന്ധിപ്പിക്കുന്ന പദ്ധതിയാണ് ഇതിലൊന്ന്. രണ്ടാമത്തേത് ഒരു കനാൽ മാർഗം നദിയെ പോളിലെ[[പോളണ്ട്|പോളണ്ടിലെ]] [[ഓഡർ താഴ്‌വര|ഓഡർ താഴ്‌വരയുമായി]] ബന്ധിപ്പിക്കുന്നതും.
[[പ്രമാണം:IJzeren Poort 2.jpg|thumb|right| ഡാന്യൂബ് സെർബിയയുടെയും റുമേനിയയുടെയും അതിർത്തിയിലെ അയൺ ഗേറ്റ് താഴ്വരപ്രദേശത്തിൽ ]]
 
"https://ml.wikipedia.org/wiki/ഡാന്യൂബ്" എന്ന താളിൽനിന്ന് ശേഖരിച്ചത്