"വാസ്കോ ഡ ഗാമ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.2+) (യന്ത്രം പുതുക്കുന്നു: fa:واسکو دو گاما
വരി 14:
[[പ്രമാണം:Vasco da Gama.jpg|thumb|200px|right|വാസ്കോ ഡ ഗാമ യുടെ ഛായചിത്രം]]സമുദ്രമാർഗ്ഗം ഇന്ത്യയിൽ ആദ്യമായി എത്തിയ യൂറോപ്യൻ‍ സഞ്ചാരിയാണ് '''വാസ്കോ ഡ ഗാമ'''(1469 - [[ഡിസംബർ 24]], [[1524]], ആംഗലേയത്തിൽ Vasco da Gama (ഉച്ചാരണം: ['vaʃku dɐ 'gɐmɐ]) 1498-ൽ [[ഇന്ത്യ|ഇന്ത്യയിലേക്ക്]] [[ആഫ്രിക്ക|ആഫ്രിക്കൻ വൻകര]] ചുറ്റിക്കൊണ്ട് പുതിയ സമുദ്രമാർഗ്ഗം കണ്ടെത്തിയത് ഈ പോർച്ചുഗീസ് നാവികനാണ്. [[കോഴിക്കോട്|കോഴിക്കോടിനടുത്തുള്ള]] [[കാപ്പാട്]] ആണ് ഇദ്ദേഹം ആദ്യം എത്തിയത്. <ref> കെ. ബാലകൃഷ്ണക്കുറുപ്പ്; കോഴിക്കോടിന്റെ ചരിത്രം - മിത്തുകളും യാഥാർഥ്യങ്ങളും. മാതൃഭൂമി പ്രിന്റ്റിങ് അൻറ് പബ്ലിഷിങ് കമ്പനി. കോഴിക്കോട് 2000. </ref> ദീർഘകാലം യൂറോപ്യന്മാർക്ക് അപ്രാപ്യമായിരുന്നു ഇന്ത്യ.‍ 1488-ല് [[ബർത്തലോമിയോ ഡയസ്]] എന്ന കപ്പിത്താൻ [[ഗുഡ് ഹോപ്പ് മുനമ്പ്]] കണ്ടെത്തിയ ശേഷം 1498-ൽ ഇന്ത്യയിലേക്കുള്ള കപ്പൽ മാർഗ്ഗം വഴി ആദ്യമായി എത്തിയത് ഗാമയാണ്. അദ്ദേഹത്തെ [[മാനുവൽ ഒന്നാമൻ]] രാജാവ് [[കൊൻഡേസ് ഡ വിദിഗ്വിര]] (count of vidiguira) <ref> [http://genealogia.netopia.pt/titulos/tit_show.php?id=1539 കൊൻഡേസ് ഡി വിദിഗ്വിര] </ref> എന്ന പദവി നൽകി ആദരിച്ചു. രാജകീയ രക്തത്തിൽ പിറക്കാത്ത ആദ്യത്തെ പ്രഭു കുടുംബം അദ്ദേഹത്തിന്റേതായിത്തിർന്നു.
== പശ്ചാത്തലം ==
[[പ്രമാണം:Sines06.jpg|thumb|200px|right| വാസ്കോ ഡ ഗാമയുടെ സ്വദേശമായ സിനെസിൽ അദ്ദേഹത്തിന്റെ സ്മാരകം]][[യുറോപ്പ്|യൂറോപ്പിലെ]] ഏറ്റവും അത്യാവശ്യമുള്ള ഒരു സുഗന്ധവ്യഞ്ജനമായിരുന്നു [[കുരുമുളക്]]. അത് സുലഭമായി ലഭിക്കുന്ന സ്ഥലമാകട്ടെ കേരളവും. കുരുമുളകു മാത്രമല്ല, [[ഏലം]], [[ഇഞ്ചി]], [[കറുവാപട്ട]], [[ജാതിക്ക]] തുടങ്ങി മറ്റനവധി സുഗന്ധദ്രവ്യങ്ങളും [[വൈഡൂര്യം]], [[മരതകം]] തുടങ്ങി വിലയേറിയ വസ്തുക്കളുടെയും വ്യാപാരം കേരളത്തിലെ തുറമുഖങ്ങളിൽ നടന്നിരുന്നു എന്ന് യൂറോപ്യന്മാർക്ക് അറിയാമായിരുന്നു. ഇതെല്ലാം ആദ്യം അവർക്ക് ലഭിച്ചിരുന്നത് [[പേർഷ്യ|പേർഷ്യയിലേയും]] [[തുർക്കി|തുർക്കിയിലേയുംപേർഷ്യൻ]] [[അറബി]] വ്യാപാരികളിൽ നിന്നായിരുന്നു. ഇവർ ഇന്ത്യയിൽ നിന്ന് ഗ്രീക്കുകാരുടെ കാലം മുതൽക്കേ വ്യാപാരം നടത്തിയിരുന്നു. ഇടനിലക്കാരായ അവർ കുത്തക കൈയാളുന്നതിന്റെ ഫലമായി ഭീമമായ ലാഭം വ്യാപാരത്തിൽ ഈടാക്കിയിരുന്നു. [[ജിബ്രാൾട്ടർ കടലിടുക്ക്|ജിബ്രാൾട്ടർ കടലിടുക്കിലൂടേയായിരുന്നു]] യവനർ വന്നിരുന്നത് എങ്കിലും ഇത് കടൽകൊള്ളക്കാരുടെ ശല്യം നിമിത്തം അത്ര സുരക്ഷിതമല്ലാത്ത ഒരു പാതയായിരുന്നു. മറ്റൊരു ജലപാത നിലവിൽ ഉണ്ടായിരുന്നു എന്ന് എല്ലാവർക്കും ഊഹവുമുണ്ടായിരുന്നു.
ഇന്ത്യയിലേയ്ക്ക് ഒരു പുതിയ വ്യാപാരമാർഗ്ഗം കണ്ടുപിടിക്കുകയും അതു വഴി വ്യാപാരബന്ധം വിപുലീകരിക്കുകയും സുഗന്ധദ്രവ്യങ്ങളുടെ കുത്തക പിടിക്കുക വഴി യൂറോപ്പിലെ വലിയ ശക്തിയായി മാറാനും വേണ്ടി [[പോർച്ചുഗൽ|പോർട്ടുഗലിലെ]] അന്നത്തെ രാജാവായ മാനുവൽ കിഴക്കൻ പ്രദേശങ്ങളിലേയ്ക്ക് ഗാമയെ പ്രത്യേകമായി നിയോഗിക്കുകയായിരുന്നു. <ref> എ. ശ്രീധരമേനോൻ, കേരളശില്പികൾ. ഏടുകൾ 90,91; നാഷണൽ ബുക്ക് സ്റ്റാൾ കോട്ടയം 1988. </ref> ആദ്യകാലങ്ങളിൽ തികച്ചും വ്യാപാരം മാത്രമായിരുന്നു പോർട്ടുഗീസുകാരുടെ ലക്ഷ്യം എന്നാൽ പിന്നീട് ഇവിടത്തെ അഭ്യന്തരകാര്യങ്ങളിൽ ഇടപെടാനും മതപരിവർത്തനത്തിനും അവർ ശ്രമിച്ചു. പോപ്പിന് ലോകരാജ്യങ്ങളുടെ മേലെല്ലാം അധികാരമുണ്ടെന്നും പോപ്പിനെ തിരഞ്ഞെടുത്തിരുന്ന അവർക്ക് ഇത്തരം കാര്യങ്ങളിൽ അധികാരം ഉണ്ടെന്നുമായിരുന്നു അവരുടെ വിചാരം.
 
"https://ml.wikipedia.org/wiki/വാസ്കോ_ഡ_ഗാമ" എന്ന താളിൽനിന്ന് ശേഖരിച്ചത്