"കോളറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.6.5) (യന്ത്രം ചേർക്കുന്നു: ur:ہیضہ
വരി 19:
വയറിളക്കവും ഛർദ്ദിയുമാണ്‌ കോളറയുടെ പ്രധാന ലക്ഷണങ്ങൾ. മറ്റ് വയറിളക്കങ്ങളിൽ നിന്നും വ്യത്യസ്തമായി പെട്ടെന്നുണ്ടാകുന്ന രോഗ ലക്ഷണങ്ങളും പെട്ടെന്ന് പകരാനുള്ള കഴിവും കോളറയുടെ പ്രത്യേകതയാണ്‌. മറ്റ് വയറിളക്കങ്ങളിൽ പ്രകടമാകുന്ന [[പനി]], [[വയറുവേദന]], [[മലം|മലത്തിൽ]] ഉണ്ടാകുന്ന [[രക്തം|രക്തത്തിന്റെ]] അംശം എന്നിവ കോളറയിൽ കാണുന്നില്ല.
 
വളരെ നേർത്ത കഞ്ഞിവെള്ളം പോലെ ധാരാളം മലം പോകുന്നതാണ്‌ പ്രധാന ലക്ഷണം. അതുമൂലം ശരീരത്തിൽ നിന്നും ധാരാളം ജലം നഷ്ടപ്പെടുകയും രോഗി ക്ഷീണിക്കുകയും ചെയ്യും. രക്തസമ്മർദ്ദം കുറയുകയും തലകറക്കം, നാവിനും ചുണ്ടുകൾക്കും ഉണ്ടാകുന്ന വരൾച്ച, കണ്ണുകൾ താണുപോകുക, ബോധക്കേട് എന്നിവ കോളറയുടെ ഗുരുതരമായ രോഗലക്ഷണങ്ങളാണ്‌. ശരീരത്തിൽ നിന്നും ജലാംശം പെട്ടെന്ന് കുറയുന്നതിനാൽ മൂത്രത്തിന്റെ അളവ് കുറയുകയും [[വൃക്ക|വൃക്കകളുടെ]] പ്രവർത്തനം നിലയ്ക്കുകയും ചെയ്യും. കൂടാതെ അടുത്ത പ്രധാന ലക്ഷണമായ ഛർദ്ദി ഉള്ളതുമൂലം രോഗിക്ക് വെള്ളം കുടിച്ച് ശരീരത്തിലെ ജലാംശം നിലനിർത്താൻ സാധിക്കാതെ വരികയും ചെയ്യുന്നു.wtf
 
== അവലംബം ==
"https://ml.wikipedia.org/wiki/കോളറ" എന്ന താളിൽനിന്ന് ശേഖരിച്ചത്