"ഗലീലിയോ ഗലീലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: ceb:Galileo Galilei
No edit summary
വരി 51:
മരിയാ ഗാംബയെ നിയമാനുസൃതമായി വിവാഹം ചെയ്തിരുന്നില്ലെന്ന കാരണത്താൽ പുത്രിമാരും വിവാഹയോഗ്യരല്ലെന്നു വന്നു. വർജീനിയക്ക് പതിമൂന്നും, ലിവിയക്ക് പന്ത്രണ്ടും വയസ്സുളളപ്പോൾ ഗലീലിയോ അവരെ അർസെററിയിലെ സെൻറ് മററിയോ കന്യാസ്ത്രീ മഠത്തിൽ ചേർത്തു. അവിടെ ദൈന്യവും ഏകാന്തവുമായ ജീവിതം തളളിനീക്കി. വർജീനിയ, [[സിസ്ററർ മരിയാ സെലെസ്ററ്]] എന്ന പേരാണ് സ്വീകരിച്ചത്. പിതാവുമായി മരിയാ സെലെസ്ററ് നിരന്തരം കത്തിടപാടുകൾ നടത്തിയിരുന്നു. ഇതിൽ കാലത്തെ അതിജീവിച്ചത് വെറും 124 കത്തുകൾ മാത്രം <ref>{{cite book |last= Sobel |first= Dava |title= Galileo’s Daughter |publisher= Fourth Estate|year= 1999 | |isbn= 000763-575-3 }}</ref>
 
== മഹാനായ ജ്യോതിശാസ്ത്രജ്ഞൻ ==
 
അക്കാലത്ത്‌ 'ചാരക്കണ്ണാടി' (spyglass) എന്ന്‌ അറിയപ്പെട്ടിരുന്ന [[ദൂരദർശിനി]] (Telescope) ഗലീലിയോ പരിഷ്കരിച്ച് മെച്ചപ്പെടുത്തി. ആകാശഗോളങ്ങളെ അദ്ദേഹം അതിലൂടെ നിരീക്ഷിച്ചു. 1609-ലാണ് ഈ സംഭവം നടന്നത്. അങ്ങനെ ദൂരദർശിനി ഉപയോഗിച്ച് വാനനിരീക്ഷണം നടത്തിയ ആദ്യത്തെ വ്യക്തി ഗലീലിയോ ആയി. സ്വർഗവും (ആകാശം) അതിലെ വസ്‌തുക്കളും കുറ്റമറ്റതാണെന്ന അരിസ്‌റ്റോട്ടിലിയൻ സങ്കൽപ്പത്തിന്‌ നിൽക്കക്കള്ളിയില്ലാതായി.
വരി 58:
ഒരു കുഴലിനുള്ളിൽ ഉത്തല, അവതല ലെൻസുകൾ 14 ഇഞ്ചോളം ദൂരത്തിൽ സ്ഥാപിച്ച്‌ അതിലൂടെ നോക്കിയാൽ അകലെയുള്ള വസ്‌തുക്കൾ അടുത്ത കാണാം എന്ന്‌ ആരോ കണ്ടെത്തി. 'ചാരക്കണ്ണാടി' എന്ന്‌ പേരിട്ട ആ ഉപകരണം പെട്ടെന്ന്‌ പ്രചരിച്ചു. ആ ഹേമന്തത്തിൽ ഫ്രാങ്ക്‌ഫർട്ടിൽ അജ്ഞാതനായ ഒരു വിൽപ്പനക്കാരൻ ചാരക്കണ്ണാടിയുമായെത്തി. 'ദൂരെയുള്ളവ കാണാൻ കഴിയുന്ന ഉപകരണ'ത്തിന്‌ പേറ്റന്റ്‌ വേണം എന്നു കാണിച്ച്‌ ഹോളണ്ടിൽ മിഡിൽബർഗിൽ നിന്നുള്ള കണ്ണടനിർമാതാവ്‌ ഹാൻസ്‌ ലിപ്പെർഷെ[http://www.astronomy-for-kids-online.com/whoinventedthetelescope.html] ഹേഗിലെ അധികാരികൾക്ക്‌ മുമ്പിൽ 1608 ഒക്ടോബർ രണ്ടിന്‌ അപേക്ഷ നൽകി. രണ്ടാഴ്‌ചയ്‌ക്കുള്ളിൽ ഇതേ ഉപകരണത്തിന്‌ പേറ്റൻറ് ആവശ്യപ്പെട്ട്‌ മറ്റ്‌ രണ്ട്‌ പേർ കൂടി അപേക്ഷ സമർപ്പിച്ചു. ഹോളണ്ടിലെ അൽക്ക്‌മാറിൽ നിന്നുള്ള ജേക്കബ്ബ്‌ ആഡ്രിയേൻസൂൻ, മിഡിൽബർഗിൽ നിന്ന്‌ തന്നെയുള്ള മറ്റൊരു കണ്ണടനിർമാതാവായ സക്കറിയാസ്‌ ജാൻസ്സെൻ എന്നിവരായിരുന്നു പുതിയ അപേക്ഷകർ. ഒരേ ഉപകരണത്തിന്റെ കണ്ടുപിടിത്തത്തിന്‌ ഒന്നിലേറെ അപേക്ഷകരെത്തിയതോടെ, അത്‌ പേറ്റൻറ് അർഹിക്കുന്നില്ലെന്ന നിഗനമത്തിൽ സ്റ്റേറ്റ്‌സ്‌ ജനറൽ എത്തി.[[പ്രമാണം:Galileo-demontrates-in-Venice.jpg|right|ദൂരദർശിനിയുമായി ഗലീലിയോ വെനിസിലെത്തിയപ്പോൾ]]
 
ചാരക്കണ്ണാടിയെക്കുറിച്ച്‌ (telescope)ഗലീലിയോ കേൾക്കുന്നത്‌, 1609 ജൂലായിൽ വെനീസ്‌ സന്ദർശിക്കുന്ന വേളയിലാണ്‌. ദൂരെയുള്ള വസ്‌തുക്കൾ അടുത്തു കാണാൻ കഴിയുന്ന ഉപകരണത്തിന്റെ വാണിജ്യ, സൈനിക സാധ്യതകളെക്കുറിച്ചാണ്‌ ഗലീലിയോ ആദ്യം ചിന്തിച്ചത്‌. ചാരക്കണ്ണാടിയെ തനിക്ക്‌ ഗുണകരമാക്കി മാറ്റുന്നതെങ്ങനെ എന്ന ചിന്തയോടെ വെനീസിൽ കഴിയുമ്പോൾ, ആഗസ്‌തിൽ, ഒരു ഡച്ചുകാരൻ ചാരക്കണ്ണാടിയുമായി പാദുവയിലെത്തിയതായി അറിഞ്ഞു. ഗലീലിയോ തിടുക്കത്തിൽ പാദുവയിൽ എത്തുമ്പോഴേക്കും ഡച്ചുകാരൻ അവിടംവിട്ട്‌ വെനീസിലെത്തിയിരുന്നു. നിരാശനായ ഗലീലിയോ സ്വന്തമായി ചാരക്കണ്ണാടി നിർമ്മിക്കാൻ തീരുമാനിച്ചത്‌ അങ്ങനെയാണ്‌. പരീക്ഷണങ്ങൾക്കും മറ്റുമായി ഉപകരണങ്ങൾ ഉണ്ടാക്കുന്നതിൽ അതിവിദഗ്‌ധനായ അദ്ദേഹം, വെറും കേട്ടറിവ്‌ വെച്ചുകൊണ്ടുതന്നെ അതുവരെ നിർമ്മിക്കപ്പെട്ടിട്ടുള്ളതിൽ ഏറ്റവും മികച്ച ദൂരദർ‍ശിനി 24 മണിക്കൂറിനുള്ളിൽ തന്റെ വർക്ക്‌ഷോപ്പിൽ രൂപപ്പെടുത്തി. ആ മാസം തന്നെ പത്തുമടങ്ങ്‌ ശേഷിയുള്ള ദൂരദർ‍ശിനി നിർമിച്ച്‌ വെനീസിലെത്തി സെനറ്റിന്‌ മുന്നിൽ അത്‌ പ്രവർത്തിപ്പിച്ചു കാട്ടി. ആ പ്രകടനം വൻവിജയമായി. വെനീസ്‌ രാജാവും സെനറ്റും ഗലീലിയോയുടെ ശമ്പളം പ്രതിവർഷം ആയിരം ക്രൗൺ ആയി വർദ്ധിപ്പിച്ചു. ആ ഒക്ടോബറിൽ ദൂരദർ‍ശിനിയുമായി ഫ്‌ളോറൻസിലും ഗലീലിയോ പര്യടനം നടത്തി. തന്റെ പൂർവവിദ്യാർത്ഥികൂടിയായ കോസിമോ രണ്ടാമൻ പ്രഭുവിന്‌ മുന്നിൽ ആ ഉപകരണത്തിന്റെ സവിശേഷതകൾ ഗലീലിയോ കാട്ടിക്കൊടുത്തു.
 
അത്ഭുതകരമായ ആ ഉപകരണം ആകാശനിരീക്ഷണത്തിനുള്ളതായി ആദ്യം ഗലീലിയോയ്‌ക്ക്‌ തോന്നിയിരുന്നില്ല; കോസിമോ രണ്ടാമൻ പ്രഭുവിന്‌ അതുപയോഗിച്ച്‌ ചന്ദ്രപ്രതലത്തിലെ കുന്നുകളും ഗർത്തങ്ങളും കാട്ടിക്കൊടുത്തെങ്കിലും. 1609 നവംബറായപ്പോഴേക്കും 20 മടങ്ങ്‌ ശേഷിയുള്ള ദൂരദർ‍ശിനി നിർമ്മിക്കുന്നതിൽ ഗലീലിയോ വിജയിച്ചു. നവംബർ 30-ന്‌ പാദുവയിൽ തന്റെ അപ്പാർട്ട്‌മെന്റിന്‌ പിന്നിലെ പൂന്തോട്ടത്തിലേക്ക്‌ ദൂരദർ‍ശിനിയുമായി ഗലീലിയോ ഇറങ്ങി. എഴുതാനും വരയ്‌ക്കാനും പാഡും പേനയുമൊക്കെ ഒപ്പം കരുതിയായിരുന്നു. ദൂരദർ‍ശിനി അന്ന്‌ ചന്ദ്രന്‌ നേരെ തിരിച്ചു, കണ്ട കാര്യങ്ങൾ കുറിച്ചു വെയ്‌ക്കാനും സ്‌കെച്ച്‌ ചെയ്യാനും തുടങ്ങി... അതോടെ വെറുമൊരു കളിപ്പാട്ടമോ നാവിക ഉപകരണമോ അല്ലാതായി ടെലസ്‌കോപ്പ്‌ മറി. പ്രപഞ്ചത്തെ അറിയാനുള്ള ശക്തമായ ഉപാധിയായി ആ രാത്രികൊണ്ട്‌ ചാരക്കണ്ണാടിക്ക് പരിണാമം സംഭവിച്ചു. ലോകം മാറാൻ തുടങ്ങിയത്‌ ആ രാത്രിയാണ്‌.
വരി 64:
=== വ്യാഴത്തിന്റെ ചന്ദ്രന്മാർ ===
1610 ജനവരി ഏഴ്‌. ആഴ്‌ചകളായി ഗലീലിയോ രാത്രിയെ പകലാക്കുകയായിരുന്നു, ആകാശനിരീക്ഷണത്തിന്‌. അതുവരെ കാണാതിരുന്ന മൂന്ന്‌ നക്ഷത്രങ്ങൾ അന്ന്‌ അദ്ദേഹത്തിന്റെ ശ്രദ്ധയിൽ പെട്ടു. വ്യാഴത്തിന്‌ സമീപത്തായിരുന്നു അവ. ആകാശഗംഗയിലെ പ്രകാശധോരണി നക്ഷത്രങ്ങളുടെ കൂട്ടങ്ങളാണെന്ന്‌ കണ്ടിരുന്നതിനാൽ, പുതിയതായി മൂന്ന്‌ നക്ഷത്രങ്ങളെ കണ്ടതിൽ എന്തെങ്കിലും പ്രത്യേകത അദ്ദേഹത്തിന്‌ ആദ്യം തോന്നിയില്ല. 'വലിപ്പക്കുറവ്‌ മൂലം നഗ്നനേത്രങ്ങളാൽ കാണാൻ കഴിയാത്ത മൂന്ന്‌ നക്ഷത്രങ്ങളെ ഇന്ന്‌ കണ്ടു'വെന്ന്‌ ഒരു കത്തിൽ ഗലീലിയോ എഴുതി. കണ്ടതിനെക്കുറിച്ച്‌ അദ്ദേഹം കുറിച്ചുവെച്ചു; മൂന്നു നക്ഷത്രങ്ങളിൽ രണ്ടെണ്ണം വ്യാഴത്തിന്‌ കിഴക്കും ഒരെണ്ണം പടിഞ്ഞാറും.
[[വ്യാഴം|വ്യാഴവും]] പുതിയ നക്ഷത്രങ്ങളും ഒരേ നിരയിലാണ്‌ സ്ഥിതിചെയ്യുന്നത്‌ എന്നതിലെ കൗതുകം കൊണ്ടാകാം, പിറ്റേന്ന്‌ വൈകിട്ടും വ്യാഴത്തിന്‌ നേരെ ഗലീലിയോ ദൂരദർശനി തിരിച്ചു. ഇത്തവണ മൂന്ന്‌ നക്ഷത്രങ്ങളും വ്യാഴത്തിന്‌ പടിഞ്ഞാറാണെന്ന കാര്യം അദ്ദേഹത്തെ അമ്പരപ്പിച്ചു. അതുവരെയുള്ള നിരീക്ഷണങ്ങളെല്ലാം പറയുന്നത്‌ വ്യാഴം കിഴക്കോട്ടാണ്‌ പരിക്രമണം ചെയ്യുന്നത്‌ എന്നാണ്‌, പിന്നെയെങ്ങനെ താൻ കണ്ടത്‌ സംഭവിക്കും-അദ്ദേഹം ആലോചിച്ചു. പിറ്റേ ദിവസം ആകാശം മേഘാവൃതമായിരുന്നു. ജനവരി പത്തിന്‌ വീണ്ടും നീരീക്ഷിച്ചു, ഇത്തവണ രണ്ട്‌ നക്ഷത്രങ്ങളെയേ കണ്ടുള്ളു. ഒരെണ്ണത്തെ വ്യാഴം മറച്ചിരിക്കുകയാണെന്ന്‌ ഗലീലിയോയ്‌ക്ക്‌ മനസ്സിലായി. നക്ഷത്രങ്ങളുടെ ഈ സ്ഥാനമാറ്റം ഏത്‌ തോതിലാണ്‌, വ്യാഴം എങ്ങനെ ചലിച്ചാൽ ഇത്‌ സാധിക്കും എന്ന്‌ മനസ്സിലാക്കാൻ ദിവസങ്ങളോളം ശ്രമകരമായ നിരീക്ഷണവും പഠനവും നടത്തിയപ്പോൾ ഗലീലിയോയ്‌ക്ക്‌ ഒരു കാര്യം വ്യക്തമായി -വ്യാഴമല്ല, ആ നക്ഷത്രങ്ങളാണ്‌ ചലിക്കുന്നത്‌ !
 
[[വ്യാഴം|വ്യാഴവും]] പുതിയ നക്ഷത്രങ്ങളും ഒരേ നിരയിലാണ്‌ സ്ഥിതിചെയ്യുന്നത്‌ എന്നതിലെ കൗതുകം കൊണ്ടാകാം, പിറ്റേന്ന്‌ വൈകിട്ടും വ്യാഴത്തിന്‌ നേരെ ഗലീലിയോ ദൂരദർശനി തിരിച്ചു. ഇത്തവണ മൂന്ന്‌ നക്ഷത്രങ്ങളും വ്യാഴത്തിന്‌ പടിഞ്ഞാറാണെന്ന കാര്യം അദ്ദേഹത്തെ അമ്പരപ്പിച്ചു. അതുവരെയുള്ള നിരീക്ഷണങ്ങളെല്ലാം പറയുന്നത്‌ വ്യാഴം കിഴക്കോട്ടാണ്‌ പരിക്രമണം ചെയ്യുന്നത്‌ എന്നാണ്‌, പിന്നെയെങ്ങനെ താൻ കണ്ടത്‌ സംഭവിക്കും-അദ്ദേഹം ആലോചിച്ചു. പിറ്റേ ദിവസം ആകാശം മേഘാവൃതമായിരുന്നു. ജനവരി പത്തിന്‌ വീണ്ടും നീരീക്ഷിച്ചു, ഇത്തവണ രണ്ട്‌ നക്ഷത്രങ്ങളെയേ കണ്ടുള്ളു. ഒരെണ്ണത്തെ വ്യാഴം മറച്ചിരിക്കുകയാണെന്ന്‌ ഗലീലിയോയ്‌ക്ക്‌ മനസ്സിലായി. നക്ഷത്രങ്ങളുടെ ഈ സ്ഥാനമാറ്റം ഏത്‌ തോതിലാണ്‌, വ്യാഴം എങ്ങനെ ചലിച്ചാൽ ഇത്‌ സാധിക്കും എന്ന്‌ മനസ്സിലാക്കാൻ ദിവസങ്ങളോളം ശ്രമകരമായ നിരീക്ഷണവും പഠനവും നടത്തിയപ്പോൾ ഗലീലിയോയ്‌ക്ക്‌ ഒരു കാര്യം വ്യക്തമായി -വ്യാഴമല്ല, ആ നക്ഷത്രങ്ങളാണ്‌ ചലിക്കുന്നത്‌ !
 
ഒരു രാത്രി നാലാമതൊരു നക്ഷത്രത്തെക്കൂടി വ്യാഴത്തിന്‌ സമീപം ഗലീലിയോ കണ്ടു. `മൂന്നെണ്ണം പടിഞ്ഞാറും ഒന്ന്‌ കിഴക്കും'-അദ്ദേഹം കുറിച്ചുവെച്ചു. അതുവരെ പുതിയ നക്ഷത്രങ്ങൾ ഓരോ ദിവസവും വ്യാഴത്തിന്റെ ഏത്‌ വശങ്ങളിലാണ്‌ എന്നുമാത്രമേ രേഖപ്പെടുത്തിയിരുന്നുള്ളൂ. പിന്നീട്‌ നിരീക്ഷണം കുറച്ചുകൂടി സൂക്ഷ്‌മമാക്കി, ഇടവേളകൾ ഇടവിട്ട്‌ നിരീക്ഷിക്കാൻ തുടങ്ങി. ഓരോ സമയത്തും നക്ഷത്രങ്ങളുടെ സ്ഥാനം മനസ്സിലാക്കി രേഖപ്പെടുത്തി. ഒടുവിൽ അദ്ദേഹം നിർണായകമായ ആ നിഗമനത്തിലെത്തി, താൻ കണ്ടെത്തിയവ നക്ഷത്രങ്ങളല്ല, ഗ്രഹങ്ങളാണ്‌-വ്യാഴത്തിന്റെ ചന്ദ്രൻമാർ. സുപ്രധാനമായ ഈ കണ്ടെത്തലിനൊപ്പം താൻ നടത്തിയ ആകാശനിരീക്ഷണങ്ങളുടെ ഫലം 1610 മാർച്ചിൽ ഗലീലിയോ ഒരു പുസ്‌തകമായി പ്രസിദ്ധീകരിച്ചു; 'ദി സ്റ്റാറി മെസെഞ്ചർ' (നക്ഷത്രങ്ങളിൽനിന്നുള്ള സന്ദേശം-Sidereus Nuncius). ജ്യോതിശ്ശാസ്‌ത്ര ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഗ്രന്ഥങ്ങളിലൊന്നായി വെറും 24 പേജുള്ള ആ പുസ്‌തകം പിൽക്കാലത്ത്‌ വിലയിരുത്തപ്പെട്ടു. യൂറോപ്പിലെങ്ങും ഗലീലിയോയെ അത്‌ പ്രശസ്‌തനാക്കി (അഞ്ച്‌ വർഷത്തിനുള്ളിൽ ആ ചെറുഗ്രന്ഥം ചൈനീസ്‌ ഭാഷയിലേക്കുപോലും വിവർത്തനം ചെയ്യപ്പെട്ടു). ഗലീലിയോയുടെ ജന്മനാടിന്‌ ഇത്‌ വലിയ ഖ്യാതിയാണ്‌ നൽകിയത്‌.
"https://ml.wikipedia.org/wiki/ഗലീലിയോ_ഗലീലി" എന്ന താളിൽനിന്ന് ശേഖരിച്ചത്