"ഒറിജിൻ ഓഫ് സ്പീഷീസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 6:
 
സാമാന്യജനങ്ങൾക്കു വേണ്ടി എഴുതപ്പെട്ടന ഈ കൃതി പെട്ടന്ന് വ്യാപകമായ ജനശ്രദ്ധ നേടി. [[ചാൾസ് ഡാർവിൻ|ഡാർവിൻ]] ഒരു പ്രഗത്ഭശാസ്ത്രജ്ഞൻ ആയിരുന്നതിനാൽ അദ്ദേഹത്തിന്റെ കണ്ടെത്തലുകൾ ഗൗരവപൂർവം പരിഗണിക്കപ്പെടുകയും അദ്ദേഹം മുന്നോട്ടുവച്ച തെളിവുകൾ ശാസ്ത്ര-ദാർശനിക-ധാർമ്മിക മേഖലകളിൽ സമഗ്രമായി ചർച്ചചെയ്യപ്പെടുകയും ചെയ്തു. ശാസ്ത്രീയമായ പ്രകൃതിദർശനത്തെ പ്രോത്സാഹിപ്പിച്ചു കൊണ്ട് ഭൗതികശാസ്ത്രത്തെ മതേതരമാക്കാനുള്ള ടി.എച്ച്. ഹക്സ്‌ലിയുടേയും അദ്ദേഹം അംഗമായ എക്സ്-സംഘത്തിന്റേയും ശ്രമത്തെ ഈ കൃതി സഹായിച്ചു. "ഒറിജിൻ ഓഫ് സ്പീഷീസ്" വെളിച്ചം കണ്ട് രണ്ടു ദശകത്തിനുള്ളിൽ, [[ചാൾസ് ഡാർവിൻ|ഡാർവിൻ]] സങ്കല്പിച്ച മട്ടിൽ ഒരേ തുടക്കത്തിൽ നിന്നു ശാഖപിരിഞ്ഞുള്ള പരിണാമത്തിനനുകൂലമായി ശാസ്ത്രലോകത്ത് സാമാന്യമായ അഭിപ്രായൈക്യം ഉണ്ടായി. എങ്കിലും [[പ്രകൃതിനിർദ്ധാരണം|പ്രകൃതി നിർദ്ധാരണത്തിന്]] [[ചാൾസ് ഡാർവിൻ|ഡാർവിൻ]] കല്പിച്ച പ്രാധാന്യം ശാസ്ത്രലോകത്തിനു ബോദ്ധ്യപ്പെട്ടത് മെല്ലെയാണ്. 1880-നും 1930-നും ഇടയ്ക്കുള്ള "ഡാർവിൻ വാദത്തിന്റെ ഗ്രഹപ്പിഴക്കാലത്ത്" (eclipse of Darwinism) മറ്റു പല പരിണാമാശയങ്ങൾക്കും കൂടുതൽ പ്രാധാന്യം കല്പിക്കപ്പെട്ടു. എന്നാൽ 1930-നും 1940-നും ഇടയ്ക്ക് പരിണാമസിദ്ധാന്തത്തിലെ "ആധുനികസമന്വയം" (Modern evolutionary synthesis) വികസിച്ചു വന്നതോടെ, [[പ്രകൃതിനിർദ്ധാരണം]] മുഖേനയുള്ള ജീവപരിണാമം, ആധുനിക ജീവപരിണാമത്തെ സംബന്ധിച്ച കേന്ദ്രാസിദ്ധാന്തമായി അംഗീകരിക്കപ്പെട്ടു. ജീവശാസ്ത്രത്തിലെ ഏകീകരണസങ്കല്പം തന്നെയായി ഇന്ന് അതു കണക്കാക്കപ്പെടുന്നു.
 
==സംഗ്രഹം==
ഡാർവിന്റെ പരിണാമസിദ്ധാന്തം മൗലികമായ ചില വസ്തുതകളേയും അവയെ ആശ്രയിച്ചുള്ള നിഗമനങ്ങളേയും അടിസ്ഥാനമാക്കിയുള്ളതാണ്. ജീവശാസ്ത്രജ്ഞനായ ഏണസ്റ്റ് മേയ്ർ അവയെ ഇങ്ങനെ സംഗ്രഹിക്കുന്നു:-
 
*ജീവിവർഗ്ഗങ്ങളുടെ പ്രത്യുല്പാദനത്തോത് കണക്കിലെടുക്കുമ്പോൾ, എല്ലാ സന്താനങ്ങളും പൂർണ്ണവളർച്ചയോളം ജീവിച്ചിരുന്ന് പ്രത്യുല്പാദനക്ഷമമാകുമെന്നായാൽ അംഗസംഖ്യയുടെ അതിരില്ലാത്ത വർദ്ധനവ് സംഭവിക്കും.(വസ്തുത)
*ഇടക്കിടെയുള്ള ഏറ്റക്കുറച്ചിലുകൾ ഒഴിച്ചാൽ ജീവിവർഗ്ഗങ്ങളുടെ അംഗബലം കാലാകാലങ്ങളിൽ ഏറെക്കുറെ മാറ്റമില്ലാതെ നിലനിൽക്കുന്നു. (വസ്തുത)
*ജീവജാലങ്ങളുടെ നിലനില്പിനാവശ്യമായ ഭക്ഷണത്തിന്റേയും ഇതര വിഭവങ്ങളുടേയും ലഭ്യത, മിക്കവാറും സ്ഥിരമായിരിക്കുന്ന പരിമിതമായ അളവിൽ തുടരുന്നു. (വസ്തുത)
*പ്രത്യുല്പാദനഫലമായ എണ്ണപ്പെരുപ്പത്തിനനുസരിച്ച് വിഭവങ്ങൾ പെരുകാതിരിക്കുന്നത് നിലനില്പിനു വേണ്ടിയുള്ള സമരത്തിന് വഴിയൊരുക്കുന്നു (നിഗമനം).
*ഏതു ജീവിസമൂഹത്തിലേയും അംഗങ്ങൾക്കിടയിൽ ഒട്ടേറെ വൈജാത്യങ്ങൾ ഉണ്ടായിരിക്കും. (വസ്തുത).
*ഈ വൈജാത്യങ്ങളിൽ വലിയൊരു ഭാഗം തലമുറകളിലൂടെ കൈമാറ്റം ചെയ്യാൻ കഴിയുന്നവയാണ്. (വസ്തുത).
*പരിസ്ഥിതിയുമായി ഇണക്കം കുറവുള്ള ജീവിജന്മങ്ങൾക്ക് അതിജീവനത്തിനും പ്രത്യുല്പാദനത്തിനും സാദ്ധ്യത കുറവായിരിക്കും; പരിസ്ഥിതിയുമായി ഇണക്കം കൂടുതലുള്ളവയ്ക്ക് അതിജീവിക്കാനും പ്രത്യുല്പാദനക്ഷമതയിലെത്തി പാരമ്പരാഗതസ്വഭാവങ്ങൾ അടുത്ത തലമുറയിൽ അവശേഷിപ്പിക്കാനും കഴിയുന്നു. ഈ അവസ്ഥ പ്രകൃതിനിർദ്ധാരണ പ്രക്രിയയ്ക്ക് അവസരമൊരുക്കുന്നു. (നിഗമനം).
*മിതവേഗത്തിൽ നടക്കുന്ന ഈ പ്രക്രിയ ജീവിസമൂഹങ്ങളെ തലമുറകളിലൂടെ പരിസ്ഥിതിക്കിണങ്ങും വിധം മാറ്റുന്നു. കാലാന്തരത്തിൽ ഒന്നൊന്നായി സംഭവിക്കുന്ന ഈ മാറ്റങ്ങൾ ഒടുവിൽ പുതിയൊരു ജീവിവംശത്തിന്റെ പിറവിയിലെത്തുന്നു. (നിഗമനം).
 
==അവലംബം==
"https://ml.wikipedia.org/wiki/ഒറിജിൻ_ഓഫ്_സ്പീഷീസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്