"എപ്പോഡിഫോർമീസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.2) (യന്ത്രം ചേർക്കുന്നു: ms:Apodiformes
(ചെ.)No edit summary
വരി 15:
}}
 
ആകാരത്തിലും ജീവിതരീതിയിലും തികച്ചും വിഭിന്ന സ്വഭാവം പുലർത്തുന്ന രണ്ടു വിഭാഗം [[പക്ഷി|പക്ഷികൾ]] ഉൾപ്പെടുന്ന ഒരു പക്ഷിഗോത്രം. ഈ ഗോത്രത്തിന് എപ്പോഡി (Apodi), ട്രോക്കിലി (Trochili) എന്നിഎന്നീ രണ്ട് ഉപഗോത്രങ്ങളുണ്ട്.<ref>http://animaldiversity.ummz.umich.edu/site/accounts/information/Apodidae.html Family Apodidae</ref><ref>http://animaldiversity.ummz.umich.edu/site/accounts/information/Trochilidae.html Family Trochilidae</ref> എപ്പോഡിയിൽ സിഫ്റ്റുകളെയും (ദ്രുതചലന ശേഷിയുള്ള ഒരിനം കുരുവി) ട്രോക്കിലിയിൽ ഹമ്മിങ് ബേഡുകളെയും (സൂചിമുഖി വർഗത്തിൽപ്പെട്ട പക്ഷി) ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്. വളരെ വേഗത്തിൽ പറക്കാൻ ഈ പക്ഷികൾക്കുള്ള കഴിവ് എടുത്തു പറയത്തക്കതാണ്. ചിറകുകൾ തദനുസരണം സവിശേഷ വളർച്ച പ്രാപിച്ചിരിക്കുന്നു. അതോടൊപ്പം കാലുകൾ വളരെ ചെറിയവയുമാണ്. ഈ കാരണം മൂലമാണ്, തീർത്തും ശരിയല്ലെങ്കിൽ കൂടിയും ''കലുകൾ ഇല്ലാത്തവ'' എന്നർഥം വരുന്ന എപ്പോഡിഫോർമീസ് എന്ന് ഈ പക്ഷിഗോത്രത്തെ നാമകരണം ചെയ്തിരിക്കുന്നത്. രണ്ടു വിഭാഗം പക്ഷികൾക്കും സാമാന്യമായി ഈ പ്രത്യേകത ഉള്ളതിനാൽ രണ്ടിനേയും ചേർത്ത് കണക്കാക്കുന്നു. ചിറകുകളുടെ ഘടനാസാദൃശ്യം ഈ രണ്ടിനം പക്ഷികളുടെയും ശ്രദ്ധേയ സവിശേഷതയായി കണക്കാക്കപ്പെടുന്നു. ഒരേ സ്വഭാവത്തിലുള്ള പ്രകൃതി നിർധാരണം വ്യത്യസ്തജീവിവിഭാഗത്തിൽ നടന്നതിന്റെ പരിണതഫലം മാത്രമാണ് ചിറകുകളുടെ ഈ ഘടനാസാദൃശ്യത്തിൽ പ്രകടമാകുന്നതെന്നാണ് പക്ഷിശാസ്ത്രജ്ഞന്മാരുടെ അഭിപ്രായം. ഈ രണ്ടു വിഭാഗവും തമ്മിലുള്ള അന്യോന്യ സാദൃശ്യത്തെക്കാൾ ഇവയ്ക്ക് പക്ഷിവർഗളോടുള്ള സാദൃശ്യമാണ് അധികമായുള്ളത്. എങ്കിലും വളരെ പഴയ ഒരു പൊതുപൂർ‌‌വികനിൽ നിന്നാണ് ഈ രണ്ടീനങ്ങളും ഉരുത്തിരിഞ്ഞതെന്ന് കരുതപ്പെടുന്നു.<ref>http://www.birding.in/orders/apodiformes.htm Apodiformes - Swifts - Treeswifts</ref>
[[File:Hummingbird (Tobago-2009).jpg|thumb|200px|left|ഹമ്മിങ്ബേഡ്]]
ഹമ്മിങ്ബേഡിന്റെ 320-ഓളം സ്പീഷീസുകളെ രേഖപ്പെടുത്തിയിട്ടുണ്ട്. മിക്ക സ്പീഷീസുകളും [[അമേരിക്ക|അമേരിക്കയിലാണ്]] കാണപ്പെടുന്നത്. ജിവിച്ചിരിക്കുന്ന പക്ഷികളിൽ ഏറ്റവും ചെറിയ പക്ഷികളും ഇക്കൂട്ടത്തിൽ ഉൾപ്പെടുന്നു. ''മെല്ലിസുഗാ ഹെലീനേ (Mellisuga helenae)'' എന്നു ശസ്ത്രനാമമുള്ള ഒരിനമാണ് ഏറ്റവും ചെറിയ പക്ഷി. ഇവയുടെ ചുണ്ടുമുതൽ വാലറ്റം‌‌വരെയുള്ള നീളം 62 മി. മീ. മാത്രമാണ്. [[ക്യൂബ|ക്യൂബയിലാണ്]] ഇവ കാണപ്പെടുന്നത്.<ref>http://www.hummingbirds.net/about.html About Hummingbirds</ref>
"https://ml.wikipedia.org/wiki/എപ്പോഡിഫോർമീസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്