"ഉത്തർ‌പ്രദേശ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.2) (യന്ത്രം ചേർക്കുന്നു: sco:Uttar Pradesh
(ചെ.)No edit summary
വരി 138:
=== അപവാഹം ===
<!--[[Image:Ganga Dashara, at Haridwar.jpg|left|thumb|[[ഗംഗ]] ഹരിദ്വാറിൽ]]-->
[[ഗംഗ|ഗംഗയും]] മുഖ്യ പോഷകനദിയായ [[യമുന|യമുനയുമാണ്]] സംസ്ഥാനത്തുകൂടി ഒഴുകുന്ന പ്രധാനനദികൾ. <!--സമുദ്രനിരപ്പിൽനിന്ന് 5,611 മീ. ഉയരത്തിലുള്ള ഗംഗോത്രിയാണ് ഗംഗയുടെ പ്രഭവസ്ഥാനം.--> ഉത്തരാഖണ്ഡിലെ ഹരിദ്വാറിൽ വച്ച് ശിവാലിക് നിരകൾ മുറിച്ച് കടന്ന്, ഗംഗ, ഉത്തർപ്രദേശിലെ ഗംഗാസമതലത്തിലേക്കൊഴുകുന്നു. <!-- അതിനു മുകളിൽ വച്ചുതന്നെ ധൗളി, പിണ്ടാർ, അളകനന്ദ, മന്ദാകിനി എന്നിഎന്നീ ചെറുനദികൾ ഗംഗയിൽ, ലയിക്കുന്നു. ഈ ഭാഗത്ത് ഗംഗയ്ക്ക് [[ഭാഗീരഥി]] എന്നാണ് പേര്. --> തെക്കോട്ടൊഴുകുന്ന നദി ക്രമേണ കിഴക്കോട്ടു തിരിഞ്ഞ് ഒഴുകുന്നു. ഇടത്തുനിന്നുള്ള രാംഗംഗ, ഗോമതി, ഘാഘ്‌‌ര, രണ്ഡക് വലത്തുനിന്നുള്ള സോൺ, ടോൺസ്, [[യമുന]] എന്നിവയുമാണ് സംസ്ഥാനത്തിനുള്ളിൽ വച്ച് ഗംഗയുമായി ചേരുന്ന മറ്റു പോഷകനദികൾ. ഘാഘ്‌‌രയുടെ സഹായക നദികളായ [[കാളി]] (ശാരദ), രാപ്തി എന്നിവയും യമുനയുടെ പോഷകനദികളായ ചംബൽ, സിന്ധ്, ബേത്‌‌വ, കേൻ എന്നിവയും ഉത്തർപ്രദേശിലെ അപവാഹക്രമത്തിൽ സാരമായ പങ്കു വഹിക്കുന്നു.
 
<!--[[Image:Clock Tower, at Har-ki-Pauri, Haridwar.jpg||right|thumb|[[ഗംഗ|ഗംഗാനദി]] ഹരിദ്വാറിലൂടെ]]-->
ഗംഗയുടെ പ്രഭവസ്ഥാനത്തിനു അധികം അകലെ അല്ലാതുള്ള യമുനാഹിമാനി (6317 മീ.) യിൽ നിന്നാണ് [[യമുന|യമുനാനദി]] യുടെ ഉദ്ഭവം. [[സിന്ധു]], [[ബ്രഹ്മപുത്ര]] എന്നിവയെ പോലെ രാകേഷ്താൽ എന്ന തടാകത്തിൽ ഉദ്ഭവിച്ച് കാരിയാല എന്ന പേരിൽ [[നേപ്പാൾ|നേപ്പാളിലൂടെ]] ഒഴുകി എത്തുന്ന നദിയാണ് ഘാഘ്‌‌ര. ഗൺഡക്കിന്റെ പ്രഭവവും ഹിമാലയത്തിന്റെ മറുപുറത്താണ്. മേല്പറഞ്ഞവ കൂടാതെ ഗംഗാവ്യൂഹത്തിൽപ്പെട്ട കോസി, ഗൗള, സായി, [[കല്യാണി]] എന്നീ ചെറുനദികളും ഭാഗികമായി ഉത്തർപ്രദേശിലൂടെ ഒഴുകുന്നു. യമുന ഒഴിച്ച് വലത്തുനിന്നുള്ള പോഷകനദികളെല്ലാം വിന്ധ്യാ-സത്പുരാ നിരകളിൽ ഉദ്ഭവിക്കുന്നവയാണ്. ഈ ഭാഗത്തുനിന്നുള്ള ജലൗഘത്തിന്റെ പകുതിയിലധികം യമുനയുടെ പോഷകനദികളാണു വഹിക്കുന്നത്. ഇവയിൽത്തന്നെ ചംബൽ ഒന്നാം സ്ഥാനത്താണ്. നർമദാതടത്തിനു വടക്കുള്ള ഒരു ഗിരിശൃംഗത്തിൽനിന്നും ഉദ്ഭവിക്കുന്ന ചംബലും അതിന്റെ സഹായനദികളും ചേർന്ന് സംസ്ഥാനത്തിന്റെ തെക്കരികിലുള്ള ഉന്നതതടത്തിലെ നല്ലൊരുഭാഗം ജലസിക്തമാക്കുന്നു. സോൺ നദിയുടെ പ്രഭവം [[അമർകാണ്ടക്]] പർ‌‌വതത്തിൽ നിന്നാണ്. ഗംഗയുടെ വലതു പാർശ്വത്തിലുള്ള ചന്ദ്രപ്രഭ, കർമനാശ, റിഹൻഡ്, ബേലൻ, ദാസൻ എന്നിഎന്നീ നദികളും ചെറുതെങ്കിലും പ്രാധാന്യം വഹിക്കുന്നവയാണ്.
 
[[പ്രമാണം:Head of Ganges Canal, Haridwar, 1894-1898.jpg|left|220px|thumb|1894-1898 കാലഘട്ടത്തിലെ ഹരിദ്വാർ]]
"https://ml.wikipedia.org/wiki/ഉത്തർ‌പ്രദേശ്" എന്ന താളിൽനിന്ന് ശേഖരിച്ചത്