"വിഗ്രഹാരാധന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

18 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (r2.7.1) (യന്ത്രം ചേർക്കുന്നു: mk:Идолатрија)
മിന്നൽ പിണരിനോടും കൊടുംകാറ്റിനോടും ജലപ്രളയത്തോടും മനുഷ്യർക്ക് തോന്നിയ ഭയസമ്രിശമായ വികാരം പിൽകാലത്ത് ഭക്തിയുടെ രൂപം ധരിച്ചു. മിന്നൽ പിണർ അദൃശ്യനായ [[ഇന്ദ്രൻ|ഇന്ദ്രന്റെ]] കയ്യിലെ വജ്രം എന്ന സർവസംഹാരകമായ ആയുധമായി ജനം ഗണിച്ചു. ജലപ്രളയത്തെ [[വരുണൻ|വരുണനോട്]] ബന്ധിച്ചു, കാറ്റിനെ [[വായുദേവൻ|വായുദേവനോടും]]; [[സൂര്യദേവൻ|സൂര്യൻ]] കർമ്മസാക്ഷിയും ജഗച്ചക്ഷുസും സവിതാ(സ്രഷ്ടാ)വും ആയി. ആദ്യം സൂര്യനെ നോക്കി അർഘ്യം സമർപ്പിച്ച മനുഷ്യൻ അടുത്തുനിന്നു പൂവിട്ടു പൂജിക്കാൻ ആഗ്രഹിച്ചപ്പോൾ കയ്ക്കെത്താവുന്ന ഒരു പ്രതീകം സൃഷ്ടിച്ചു. ഇന്ദ്രാദ്യരായ അദൃശ്യശക്തികളെയും പ്രതീകത്തിൽ കണ്ടേ പൂജിക്കാൻ കഴിയൂ. അങ്ങനെ അമൂർത്തമായവയെ കുറിച്ചുള്ള ധാരണകൾക്കു വ്യക്തവും മൂർത്തവും ആയ രൂപം നൽകിയപ്പോൾ വിഗ്രഹം ജനിച്ചു.
 
കുരിശിനെ ത്യാഗത്തിന്റെ പ്രതീകമായി കരുതുന്ന കൃസ്ത്യൻക്രിസ്ത്യൻ, വിഗ്രഹാരധകൻ ആണ് എന്ന വിശാലമായ അർത്ഥത്തിൽ ഏതു പ്രതീകവും വിഗ്രഹമാവും. കൃസ്ത്യൻക്രിസ്ത്യൻ സഭകളിൽ മിക്കവരും ശ്രീയേശുവിന്റെ പ്രതീകം (വിഗ്രഹം) വെച്ച് ആരാധിക്കാറുണ്ട്. വിഗ്രഹാ‍രാധന ഇല്ല എന്നു കരുതുന്ന സഭകളിലും ഒരു കുരിശ് ക്രിസ്തുവിന്റെ പ്രതീകമായി കണക്കാറുണ്ട്. വിഗ്രഹം എന്നത് ഒരു പ്രതീകമായത് കൊണ്ട് ഇത് സഭകൾ തമ്മിൽ ഒരു പാട് തർക്കത്തിന് ഇടയാക്കിയ കാര്യമാണ്.
 
ബുദ്ധമതസ്തരിൽ ബുദ്ധനെ ആചരിക്കുന്നവരുണ്ട്, ഇതിൽ ബുദ്ധന്റെ വിഗ്രഹം തന്നെയാണ് വെച്ചാരാധിക്കുന്നത്. പരബ്രഹ്മത്തെ ആരാധിക്കുന്നുണ്ടെങ്കിലും അവിടെയും പരബ്രഹ്മത്തിന് ഒരു പ്രതീകം ഉണ്ടാകാറുണ്ട്.
ക്ഷേത്ര ബിംബങ്ങൾ പൊതുവേ ചരം (ചലം) അചരം (അചലം) എന്നിങ്ങനെ രണ്ടു തരമുണ്ട്. ചലിക്കുന്ന പ്രതിഷ്ഠകളാണ് ചരം. നാഗർക്കും കാളിക്കും ചരങ്ങളാവാം. കാളിയുടെ സങ്കല്പത്തിൽ ചരപ്രതിഷ്ഠയായി മുടി അഥവാ കിരീടം വച്ച്ച് ആരാധിക്കുന്നുണ്ട്. മുടിയില്ലെങ്കിൽ വെറും പീഠമോ, പീഠവും വാളോ ത്രിശൂലമോ ചേർന്നും ദേവീ സങ്കല്പമായി ഭവിക്കും. അപൂർവ്വം ചില സന്ദർഭങ്ങളിൽ പട്ട് അർദ്ധവൃത്താകൃതിയിൽ ഞ്ഞൊറിഞ്ഞുവച്ചും ദേവിയെ സങ്കല്പിക്കാറുണ്ട്. വാൽക്കണ്ണാടിയിലും ദേവിസങ്കല്പമാകാം. എന്നാൽ ഭഗവതിക്ക് സ്ഥിര പ്രതിഷ്ഠയാണ്. വിഷ്ണു, ശിവൻ, മുരുകൻ അയ്യപ്പൻ എന്നീ ദൈവങ്ങൾക്ക് സ്ഥിര പ്രതിഷ്ഠയേ ആകാവൂ.
 
വിഗ്രഹത്തിൽ ഈശ്വര ചൈതന്യം ആരോപിക്കുകയാണ് ചെയുന്നത്ചെയ്യുന്നത്.
വിഗ്രഹങ്ങൾ എട്ടുതരം ഉണ്ട് എന്നു പറയാം.
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1304694" എന്ന താളിൽനിന്ന് ശേഖരിച്ചത്