"ദൂരദർശിനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 10:
=== ചരിത്രം ===
ടെലിസ്കോപ്പിന്റെ ഉപജ്ഞാതാക്കളെക്കുറിച്ച് തർക്കങ്ങൾ ഉണ്ടെങ്കിലും മൂന്ന് വ്യക്തികളുടെ പേര് പരാമർശിക്കേണ്ടതായിട്ടുണ്ട്.കണ്ണട നിർമാതാക്കളായ ഹാൻസ് ലിപ്പർഷെ,സക്കറിയ ജെൻസൺ എന്നിവരും ജേക്കബ് മെറ്റിയസ്സും ഗലീലിയോ ഇതിൽ നന്നായി ഗവേഷണം നടത്തുകയും ടെലിസ്കോപ്പ് മെച്ചപ്പെടുത്തുകയും ചെയ്തു. ആകസ്മികമായിരുന്നു ഹാൻസ് ലിപ്പർഷെയുടെ കണ്ടെത്തൽ.അദ്ദേഹത്തിന്റെ കടയിലെത്തിയ രണ്ട് കുട്ടികൾ ലെൻസുകൾ ഉപയോഗിച്ച് കളിക്കുകയായിരുന്നു.ചില പ്രതേക ലെൻസുകൾ ഒരു ക്രമത്തിൽ വെക്കുമ്പോൾ അകലെയുള്ള വസ്തുക്കൾ അടുത്തു കാണുന്നതായി മനസ്സിലായി. ലിപ്പർഷെ ഇത്തരം ഉപകരണങ്ങൾ ഉണ്ടാക്കി വില്പന നടത്തുകയും ചെയ്തു.യുദ്ധാവശ്യങ്ങൾക്കാണ് ടെലിസ്ക്കോപ്പ് അക്കാലത്ത് പ്രധാനമായും ഉപയോഗിച്ചിരുന്നത്.കടലിൽ ശത്രുക്കളെ അവർ കാണുന്നതിന് രണ്ട് മണിക്കൂർ മുൻപ് തന്നെ അവരെ കാണുന്നതിനും തയ്യാറെടുപ്പുകൾ നടത്തുന്നതിനും ഈ ഉപകരണം കൊണ്ട് സാധിച്ചിരുന്നു എന്നത് ടെലിസ്ക്കോപ്പിന്റെ ആവശ്യം വർദ്ധിപ്പിച്ചു.
<br />
<br />
തത്വചിന്തകനും,ഗണിതശാസ്ത്രജ്ഞനും,വാനനിരീക്ഷകനുമായ ഗലീലിയൊ ഗലീലി എന്ന ഇറ്റാലിയൻ ശാസ്ത്രജ്ഞൻ ടെലിസ്ക്കോപ്പ് പ്രാചാരത്തിൽ വരുത്തുന്നതിന് മുഖ്യപങ്ക് വഹിച്ചയാളാണ് അദ്ദേഹം ഒരു ടെലിസ്ക്കോപ്പ് വാങ്ങിക്കുകയും അത് മെച്ചപ്പെടുത്തുകയും ആകാശഗോളങ്ങളിലേക്ക് തിരിച്ചു വെക്കുകയും ചെയ്തു.മാത്രമല്ല സാധാരണക്കാർക്ക് അതിലൂടെ നോക്കാനും സാധിച്ചു.അത്ഭുതകരമായിരുന്നു ആ പ്രവർത്തിയുടെ ഫലം.വ്യാഴത്തിന്റെ ഉപഗ്രഹങ്ങളെ ടെലിസ്ക്കോപ്പിലൂടെ കണ്ടെത്തിയതും ഇറ്റലിയിൽ നവോത്ഥാനം ആരംഭിക്കാനും നൂറ്റാണ്ടുകളയി നില നിന്നിരുന്ന ഭൂകേന്ദീകൃത പ്രപഞ്ചസിദ്ധാന്തം തള്ളികളയാനും,കത്തോലിക്കസഭ പ്രചരിപ്പിച്ചിരുന്ന ടോളമിയുടെ സ്വർഗ്ഗസിദ്ധാന്തങ്ങൾ തള്ളികളയാനും ടെലിസ്ക്കോപ്പ് കാരണമായി.ദൈവത്തിന് എറ്റവും പ്രിയപ്പെട്ട സ്ഥലം ഭൂമിയാണ് എന്ന് പ്രചരണത്തിനും അന്ത്യമായി.
"https://ml.wikipedia.org/wiki/ദൂരദർശിനി" എന്ന താളിൽനിന്ന് ശേഖരിച്ചത്