"വെറൈറ്റീസ് ഓഫ് റിലിജസ് എക്സ്പീരിയൻസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 34:
 
തന്റെ ശ്രോതാക്കൾക്കിടയിലെ നിരീശ്വരവാദികളോട് ജെയിംസ്, അവരുടെ ഈശ്വരനിഷേധം കരളിന്റെ പ്രവർത്തനത്തിലുള്ള തകരാറിന്റെ ഫലമാകാം എന്നു ഫലിതം പറഞ്ഞു.<ref>The Varieties of Religious Experience(പ്രസാധകർ: ദ മോഡേൺ ലൈബ്രറി, ന്യൂ യോർക്ക്)(പുറം 15)</ref> മതത്തിന്റെ ഉത്പത്തി അബദ്ധങ്ങളിലും, അടിസ്ഥാനരാഹിത്യങ്ങളിലും, ഒരു പക്ഷേ ഭ്രാന്തിൽ തന്നെയും ആണെന്നും അതിനാൽ ശാസ്ത്രത്തിനു മതത്തേക്കാൾ മേന്മയുണ്ടെന്നും ഉള്ള വാദം, ചരിത്രപരമോ ജ്ഞാനശാസ്ത്രപരമോ ആയ വീക്ഷണങ്ങളിൽ ആകർഷകമായേക്കാമെങ്കിലും മതത്തിന്റെ മൂല്യനിർണ്ണയത്തിൽ അതിനു പ്രസക്തിയില്ല.
 
==നിർദ്ദേശങ്ങൾ==
മതാനുഭവത്തിന്റെ വൈവിദ്ധ്യത്തെ ഒരു കലാകാരന്റെ സംവേദനത്തോടെ വിശകലനം ചെയ്യുന്ന ജെയിംസ്, മതപരമായ അനുഭവങ്ങളെ തന്റെ പ്രായോഗികതാദർശനത്തിന്റെ (പ്രാഗ്മാറ്റിസം) അടിസ്ഥാനത്തിൽ വിലയിരുത്തി. മതത്തോടുള്ള സമീപനത്തെ സംബന്ധിച്ച് അദ്ദേഹം മുന്നോട്ടു വച്ച പ്രധാന നിർദ്ദേശങ്ങളിൽ ചിലത് താഴെപ്പറയുന്നവയാണ്:
 
*മതത്തിന്റെ പഠനം വ്യവസ്ഥാപിത മതങ്ങളെയല്ല, മതപരമായ പ്രതിഭയെയാണ് (religious genius) കേന്ദ്രവിഷയമാക്കേണ്ടത്—കാരണം മതപ്രതിഭയുടെ സാമൂഹ്യരംഗത്തെ പിന്തുടർച്ച മാത്രമേ മതസ്ഥാപനങ്ങൾക്ക് അവകാശപ്പെടാനുള്ളു.
*മതപരമോ അല്ലാത്തതോ ആയ തീവ്രാനുഭവങ്ങൾ, അവ രോഗാവസ്ഥയിലെത്തിയവയാണെങ്കിൽ പോലും, മനഃശാസ്ത്രജ്ഞന്മാരുടെ ശ്രദ്ധയെ പ്രത്യേകം ആകർഷിക്കേണ്ടതാണ്; കാരണം മനസ്സിന്റെ സൂഷ്മദർശിനിക്കു പരിശോധിക്കാൻ കിട്ടുന്ന രഹസ്യനിക്ഷേപങ്ങളായ ആ അവസ്ഥകൾ, കേവലപ്രക്രിയകളുടെ വിപുലീകരിച്ച ചിത്രം കാട്ടിത്തരുന്നു.
*വസ്തുനിഷ്ടമായി തെളിയിക്കാനാകാത്തവയെങ്കിലും, തികവുറ്റതും ഭേദപ്പെട്ടതുമായ ജീവിതം നയിക്കാൻ നമ്മെ സഹായിക്കുന്ന കാര്യങ്ങളിലുള്ള "ഉപരിവിശ്വാസം" (over-belief), പൊതുവായി പങ്കുവയ്ക്കപ്പെടുന്ന അനുഭവങ്ങളുടേയും ചരിത്രത്തിന്റേയും ഫലപ്രദമായ വ്യാഖ്യാനത്തിന് ആവശ്യമാണ്.
 
==നിഗമനങ്ങൾ==