"വെറൈറ്റീസ് ഓഫ് റിലിജസ് എക്സ്പീരിയൻസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 36:
 
==നിഗമനങ്ങൾ==
ആത്മീയതയുടേയും മിസ്റ്റിസിസത്തിന്റേയും ലോകത്തിലെ അവകാശവാദങ്ങളേയും നിലപാടുകളേയും ഒട്ടേറെ ഉദാഹരണങ്ങളുടെ അടിസ്ഥാനത്തിൽ 19 അദ്ധ്യായങ്ങളിൽ വിശകലനം ചെയ്യുന്ന ജെയിംസ് അടുത്ത അദ്ധ്യായത്തിൽ മതചിന്തയുടെ മൗലികനിലപാടുകളെ ഇങ്ങനെ സംഗ്രഹിക്കുന്നു:-‌
 
*നമുക്കു പരിചയമുള്ള ദൃശ്യലോകത്തിനു പ്രസക്തിയും സമ്പൂർണ്ണതയും ലഭിക്കുന്നത് കൂടുതൽ ആത്മീയമായ ഒരു ബൃഹദ്‌ലോകത്തിന്റെ ഭാഗമെന്ന നിലയിലാണ്.
 
*ആ ബൃഹദ്‌ലോകവുമായുള്ള ഐക്യമോ സന്തുലിതമായ ബന്ധമോ ആണ് നമ്മുടെ ഉണ്മയുടെ അന്തിമവും യഥാർത്ഥവുമായ ലക്ഷ്യം.
 
*അദൃശ്യലോകത്തിന്റെ മൂലശക്തിയോ നിയമമോ ആയുള്ള ഒത്തുചേരലാണു പ്രാർത്ഥന. അതു നമ്മെ നമ്മുടെ അന്തിമലക്ഷ്യത്തോട് അടുപ്പിക്കുന്നു - അതുവഴി പ്രാതിഭാസികലോകത്തിൽ പ്രവഹിക്കുന്ന ആത്മീയോർജ്ജം, മാനസികയും ഭൗതികവുമായ ഫലങ്ങൾ ഉളവാക്കുന്നു.
 
താഴെപ്പറയുന്നവയെ മതാനുഭവത്തിന്റെ മാനസിക ഫലങ്ങളായി ജെയിംസ് കണക്കാക്കി:-
 
*ജീവിതത്തെ പോഷിപ്പിക്കുന്ന ഒരു നവോത്സാഹം. ആത്മാർത്ഥതയും ധീരതയും കലർന്ന ഒരു കവിമനസ്സ് അതു നൽകുന്നു.
 
*അവനവനെ സംബന്ധിച്ച് സുരക്ഷയുടേയും ശാന്തിയുടേയും ഉറപ്പുകളും മറ്റുള്ളവർക്കു നേരേ പ്രേമഭാവത്തിന്റെ കവിഞ്ഞൊഴുക്കും.
 
മതാനുഭവത്തിലെ കണക്കാറ്റ വൈവിദ്ധ്യത്തിൽ ഖേദകരമായി ഒന്നുമില്ലെന്ന് ജെയിംസ് വാദിച്ചു. ഓരോരുത്തരുടേയും മതാനുഭവം അവരുടെ ആവശ്യങ്ങളെ പ്രതിഫലിപ്പിക്കുന്നു. നാം കലഹസ്വഭാവികളും അസൂയാലുക്കളുമെങ്കിൽ, ആത്മനാശം തന്നെ നമ്മുടെ മതത്തിന്റെ ഒരംശമാകുന്നു. നമ്മുടെ ആത്മാവുകൾ രോഗഗ്രസ്ഥമെങ്കിൽ നമുക്കു ചേരുന്നത് വിമോചനത്തിന്റെ മതമാകുന്നു.
 
മതപരമായ അറിവ്, മതാനുഭവത്തിനു പകരമാകുന്നില്ല. അതിനാൽ മതശാസ്ത്രം ജീവിക്കുന്ന മതത്തിനു പകരമല്ല. ശാസ്ത്രം വ്യക്തിയുടെ വീക്ഷണത്തെ തീർത്തും അവഗണിക്കാൻ പ്രവണത കാട്ടുന്നു. ഗുരുത്വം, ചലനം, ആവേഗം, ദിശ എന്നിവയെ ആശ്രയിച്ചുള്ള ഭൗതികനിയമങ്ങൾ മതപ്രതിഭയെ ആകർഷിക്കുന്നില്ല. പ്രതിഭാസങ്ങളുടെ ഗാംഭീര്യസൗന്ദര്യങ്ങൾ, പ്രഭാതത്തിന്റേയും, മഴവില്ലിന്റെയും പ്രത്യാശ, ഇടിമിന്നലിന്റെ ശബ്ദം, വേനൽമഴയുടെ മൃദുത്വം, നക്ഷത്രങ്ങളുടെ ഉദാത്തത എന്നിവയാണ് ധാർമ്മികമനസ്സിനെ ആകർഷിക്കുന്നത്. ഇവയെ ഒഴിവാക്കിയുള്ള ദർശനം മേശയിൽ ഭക്ഷണം വിളമ്പുന്നതിനു പകരം അതിന്റെ വില എഴുതിയ രസീതു വച്ചു കൊടുക്കുന്നതു പോലെയാണ്.
 
==നിർദ്ദേശങ്ങൾ==