"നർസിയായിലെ ബെനഡിക്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
വരി 25:
===തുടക്കം===
ലഭ്യമായ വിവരങ്ങൾ അനുസരിച്ച്, മദ്ധ്യപൂർവ ഇറ്റലിയിൽ സ്പോലെറ്റായിലെ ഒരു സമ്പന്നകുടുംബത്തിൽ ജനിച്ച ബെനഡിക്ട് പഠനത്തിനായി റോമിലേക്കു പോയി. ആ നഗരത്തിന്റെ ലൗകികമോടികൾ നിറഞ്ഞ
തുടർന്ന് ഒരു ഗുഹയിൽ ഒറ്റക്കുള്ള തീവ്രതാപസവൃത്തിയിൽ അദ്ദേഹം മൂന്നു വർഷത്തിലേറെ ചെലവഴിച്ചു. ബെനഡിക്ടിന്റെ താപസജീവിതത്തെക്കുറിച്ച് കേട്ടറിഞ്ഞ സമീപത്തുള്ള ഒരു സന്യാസഭവനത്തിന്റെ അന്തേവാസികൾ, തങ്ങളുടെ ശ്രേഷ്ഠനാകാൻ അദ്ദേഹത്തെ ക്ഷണിച്ചു. ആ ക്ഷണം ബെനഡിക്ട് സ്വീകരിച്ചെങ്കിലും അദ്ദേഹത്തിന്റെ നിഷ്ഠകൾ പിന്തുടരാനാകാതിരുന്ന സന്യാസികൾ അദ്ദേഹത്തെ വിഷം ചേർത്ത വീഞ്ഞു നൽകി കൊല്ലാൻ ശ്രമിച്ചു. അതോടെ ബെനഡിക്ട് പഴയ ജീവിതത്തിലേക്കു മടങ്ങി. ബെനഡിക്ടിന്റെ വിശുദ്ധി പ്രസിദ്ധമായതോടെ മറ്റുള്ളവർ അദ്ദേഹത്തെ തേടിയെത്താൻ തുടങ്ങി. ഒടുവിൽ വീണ്ടും സമൂഹമദ്ധ്യത്തിലേക്കു മടങ്ങിയ ബെനഡിക്ട് [[റോം|റോമിൽ]] നിന്ന് 64 കിലോമീറ്റർ കിഴക്കു മാറിയുള്ള സുബിയാക്കോയിൽ 12 സന്യാസസമൂഹങ്ങൾ സ്ഥാപിച്ചതായി പറയപ്പെടുന്നു. അവയോരോന്നിലും 12 അന്തേവാസികളും ഒരു ശ്രേഷ്ഠനും ഉണ്ടായിരുന്നത്രെ.<ref name = "scott">A History of Christianity, Kenneth Scott Latourette (പുറങ്ങൾ 333-36)</ref>
|