"നർസിയായിലെ ബെനഡിക്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 30:
 
===മോണ്ടെ കസിനോ===
തുടർന്ന്സുബിയാക്കോയിൽ ബെനഡിക്ട് സ്ഥാപിച്ച സമൂഹങ്ങളിലെ സന്യസികളിൽ ചിലർക്കും അദ്ദേഹത്തിന്റെ അച്ചടക്കം സ്വീകാര്യമായില്ല. അതോടെ അദ്ദേഹം, തന്റെ ഏറ്റവും വിശ്വസ്തരായി അനുയായികളുമൊത്ത് പൊതുവർഷം 428-29429-നടുത്ത് അദ്ദേഹം തെക്കൻ [[ഇറ്റലി|ഇറ്റലിയിൽ]] നേപ്പിൾസും റോമിനും ഇടയിലുള്ള മോണ്ടെ കസിനോ എന്ന മലയിലേക്കു പോയി. അപ്പോളോ ദേവന്റെ ഒരു ക്ഷേത്രം അവിടെ ഉണ്ടായിരുന്നെന്നും അത് ബെനഡിക്ട് നശിപ്പിച്ചെന്നും പറയപ്പെടുന്നു. മലമുകളിൽ ബെനഡിക്ട്, പിൽക്കാലത്ത് ഏറെ പേരെടുത്ത സന്യാസഭവനം സ്ഥാപിച്ചു. തനിക്കും ചുറ്റും നിശബ്ദശാന്തിയുടെ പരിവേഷം സൃഷ്ടിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞിരുന്നതായി പറയപ്പെടുന്നു. വെറും സാധാരണക്കാരനായി തുടർന്ന ബെനഡിക്ടിനെ മെത്രാന്മാരും മറ്റ് ഉന്നതന്മാരും തേടിയെത്തി.<ref name = "scott"/>
 
മോണ്ടെ കാസിനോയിലെ സന്യാസികളുടെ പെരുമാറ്റച്ചട്ടമെന്ന നിലയിൽ ബെനഡിക്ട് രൂപപ്പെടുത്തിയതാണ് പ്രസിദ്ധമായ "ബെനഡിക്ടിന്റെ നിയമം" (Rule of Benedict). അദ്ദേഹത്തിന്റെ സന്യാസഭവനങ്ങളിലെ താപസന്മാർ, ആദിമക്രിസ്ത്യാനികളെപ്പോലെ, പരസ്പരാശ്രയത്തിൽ സ്വയം പര്യാപ്തമായ ഒരു തരം ക്രിസ്തീയകമ്മ്യൂണിസത്തിൽ ജീവിച്ചു.<ref name = "scott"/>
"https://ml.wikipedia.org/wiki/നർസിയായിലെ_ബെനഡിക്ട്" എന്ന താളിൽനിന്ന് ശേഖരിച്ചത്