"ജ്ഞാനവാദം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 37:
ജ്ഞാനവാദത്തിന്റെ സ്വീകാര്യതകുറഞ്ഞ് അത് പുറന്തള്ളപ്പെട്ടതിനെത്തുടർന്ന് ജ്ഞാനവാദികളുടെ രചനകളും ഒന്നൊന്നായി നശിപ്പിക്കപ്പെടുകയോ, വിസ്മൃതിയിലാവുകയോ ചെയ്തു. ഇരുപതാം നൂറ്റാൺടിന്റെ ആദ്യപകുതിവരെ, ജ്ഞാനവാദ സാഹിത്യത്തെക്കുറിച്ചറിയാൻ ജ്ഞാനവാദത്തിന്റെ ക്രൈസ്തവവിമർശകരുടെ രചനകളിലെ ഉദ്ധരണികളെ ആശ്രയിക്കുകയേ വഴിയുണ്ടായിരുന്നുള്ളു. എന്നാൽ 1945-ൽ [[ഈജിപ്ത്|ഈജിപ്തിലെ]] [[നാഗ് ഹമ്മദി ഗ്രന്ഥശേഖരം|നാഗ് ഹമ്മാദിയിൽ കണ്ടുകിട്ടിയ ജ്ഞാനവാദഗ്രന്ഥശേഖരം]] ഈ സ്ഥിതി പാടെ മാറ്റി. പുരാതന ഈജിപ്തിലെ [[കോപ്റ്റിക്]] ഭാഷയിലുള്ള അൻപതോളം ജ്ഞാനവാദഗ്രന്ഥങ്ങളാണ് അവിടെ കണ്ടുകിട്ടിയത്. അവയിൽ ജ്ഞാനവാദവീക്ഷണം വച്ച് എഴുതപ്പെട്ട സുവിശേഷങ്ങളും, വെളിപാടുകളും, സംവാദങ്ങളും, പ്രാർഥനകളും ഉണ്ടായിരുന്നു. [[തോമായുടെ സുവിശേഷം|തോമസിന്റെ സുവിശേഷമാണ്]] ഒരു പക്ഷേ ആ ഗ്രന്ഥങ്ങളിൽ പിന്നീട് ഏറ്റവും പ്രസിദ്ധമായത്. ജ്ഞാനവാദികളുടെ നിലപാടുകളോടു ചായ്‌വുകാട്ടുന്നു എന്നു പറയാവുന്ന ക്രിസ്തുവിന്റെ 114 വചനങ്ങളാണ് അതിന്റെ ഉള്ളടക്കം. തോമസ് രേഖപ്പെടുത്തിയ യേശുവിന്റെ രഹസ്യവചനങ്ങളാണിവ എന്നു പറഞ്ഞാണ് ആ സുവിശേഷത്തിന്റെ തുടക്കം.<ref>Text of the Gospel of Thomas from the Scholars version Translation - http://www.westarinstitute.org/Polebridge/Title/Complete/Thomas/thomas.html</ref>
 
== ജ്ഞാനവാദം പിൽക്കാലങ്ങളിൽ ==
 
സംഘടിതമായ മതപ്രസ്ഥാനമെന്ന നിലയിൽ ജ്ഞാനവാദം അപ്രത്യക്ഷമായിട്ട് നൂറ്റാണ്ടുകളായെങ്കിലും ഒരു ദർശനമെന്ന നിലയിൽ അതിന്റെ സ്വാധീനം ഒരിക്കലും ഇല്ലാതായിട്ടില്ല. രണ്ടും മൂന്നും നൂറ്റാൺടുകളിലെ ജ്ഞാനവാദത്തിന്റെ വസന്തത്തിനുശേഷം ക്രിസ്തുമതത്തിനു വെല്ലുവിളി ഉയർത്തി മുന്നോട്ടുവന്ന മറ്റൊരു പ്രസ്ഥാനമായ [[മനിക്കേയവാദം|മനിക്കേയിസവും]] ജ്ഞാനവാദത്തെപ്പോലെതന്നെ ദ്വൈതചിന്തയിൽ വേരൂന്നിയതായിരുന്നു. മനിക്കേയിസം ജ്ഞാനവാദം തന്നെയായിരുന്നുവെന്നു കരുതുന്നവരുണ്ട്. ആദ്യസഹസ്രാബ്ദത്തിലെ ക്രൈസ്തവചിന്തകരിൽ ഏറ്റവും പ്രധാനിയായ ഹിപ്പോയിലെ‍ [[അഗസ്റ്റിൻ]] പോലും ഇടക്കാലത്ത് മനിക്കേയിസത്തിന്റെ സ്വാധീനത്തിൽ പെട്ടുപോയിരുന്നു.
"https://ml.wikipedia.org/wiki/ജ്ഞാനവാദം" എന്ന താളിൽനിന്ന് ശേഖരിച്ചത്