"ബ്ലൂ റേ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 5:
കുറഞ്ഞ തരംഗദൈര്‍ഘ്യമുള്ള (405 നാനോ മീറ്റര്‍) നീല [[ലേസര്‍]] രശ്മികളാണ് ബ്ലു-റേ ഡിസ്കുകള്‍ എഴുതുവാന്‍ ഉപയോഗിക്കുന്നത്. [[സി.ഡി]] എഴുതുവാന്‍ ഉപയോഗിക്കുന്ന ഇന്‍ഫ്രാറെഡ് ലേസറിന് 780 നാനോ മീറ്ററും , [[ഡി.വി.ഡി]] എഴുതുവാന്‍ ഉപയോഗിക്കുന്ന ചുവന്ന ലേസറിന് 650 നാനോ മീറ്ററും ആണ് തരംഗദൈര്‍ഘ്യം. ഈ വിദ്യയുടെ പേര് ഉണ്‍‌ടായതും ഈ നീല രശ്മികളില്‍ നിന്നാണ്. ബി.ഡി യില്‍ ഉപയോഗിക്കുന്ന ലേസറിന്, 0.15 മൈക്രോണ്‍ വരെ ചെറിയ കുഴികള്‍ (പിറ്റ്) പോലും വായിക്കുവാന്‍ സാധ്യമാണ്. മാത്രവുമല്ല, ബി.ഡി യില്‍, ഒരു ട്രാക്കിന്‍റെ വീതി 0.32 മൈക്രോണ്‍ ആക്കി ചുരുക്കിയിരിക്കുന്നു. ഈ കുറഞ്ഞ തരംഗദൈര്‍ഘ്യവും, ട്രാക്കിന്‍റെ ചെറിയ
വീതിയും, ഉപയോഗിക്കുന്ന കൂടുതല്‍ ചെറിയ കുഴികളും ചേര്‍ന്നാണ് കുറച്ച് സ്ഥലത്ത് കൂടുതല്‍ കൃത്യതയോടെ കൂടുതല്‍ കാര്യങ്ങള്‍ രേഖപ്പെടുത്താന്‍ ഈ സങ്കേതത്തേ സഹായിക്കുന്നത്.
 
ഡീ.വി.ഡി യില്‍, 0.6 മിമി ഘനമുള്ള രണ്‍‌ട് പ്രതലങ്ങളുടെ ഇടയിലാണ് വിവരങ്ങള്‍ സ്ഥിതി ചെയ്യുന്നത്. ബി.ഡി യില്‍, വിവരങ്ങള്‍ ശേഖരിക്കുന്നത്, 1.1 മിമി മാത്രം ഘനമുള്ള ഒരു പോളികാര്‍ബണേറ്റ് പ്രതലത്തിന്‍‌മേലാണ്. തന്‍‌മൂലം, വിവരങ്ങള്‍ വായിക്കുന്ന ലെന്‍സ്, വിവരങ്ങള്‍ക്ക് വളരെ അടുത്താണ്. അതുകൊണ്‍‌ടു തന്നെ, ഡി.വി.ഡി യില്‍ ഉള്ള പല പ്രശ്നങ്ങളും ബി.ഡി യില്‍ പരിഹരിക്കപ്പെട്ടിരിക്കുന്നു. പ്രതലത്തിന്‍‌മേലുള്ള ഒരു സംരക്ഷണാവരണം കൂടിയാകുമ്പോള്‍, ഡിസ്കിന്‍റെ ഘനം 1.2മിമി ആകും.
 
=='''താരതമ്യപഠനം'''==
"https://ml.wikipedia.org/wiki/ബ്ലൂ_റേ" എന്ന താളിൽനിന്ന് ശേഖരിച്ചത്