"ബ്ലൂ റേ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
No edit summary
(വ്യത്യാസം ഇല്ല)

17:03, 24 ജൂലൈ 2006-നു നിലവിലുണ്ടായിരുന്ന രൂപം

സി.ഡി, ഡി.വി.ഡി എന്നീ വിവര സംഭരണ മാധ്യമങ്ങള്‍ക്കു ശേഷം വരുന്ന അടുത്ത തലമുറ മാധ്യമം ആണ് ബ്ലൂ-റേ ഡിസ്ക്. ഒപ്റ്റികല്‍ ഡിസ്ക് എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ഈ പുതിയ മാധ്യമത്തിന്‍റെ സംഭരണ സാന്ദ്രത വളരെ കൂടുതലാണ്(25 മുതല്‍ 50 ഗിഗാ ബൈറ്റ് വരെ). ബ്ലു-റേ ഡിസ്ക് അസ്സോസ്സിയേഷന്‍ എന്ന സാങ്കേതിക സമിതിയാണ് ഈ നൂതനസാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തത്.

കുറഞ്ഞ തരംഗദൈര്‍ഘ്യമുള്ള (405 നാനോ മീറ്റര്‍) നീല ലേസര്‍ രശ്മികളാണ് ബ്ലു-റേ ഡിസ്കുകള്‍ എഴുതുവാന്‍ ഉപയോഗിക്കുന്നത്. ഈ കുറഞ്ഞ തരംഗദൈര്‍ഘ്യമാണ്, കുറച്ച് സ്ഥലത്ത് കൂടുതല്‍ കൃത്യതയോടെ കൂടുതല്‍ കാര്യങ്ങള്‍ രേഖപ്പെടുത്താന്‍ ഈ സങ്കേതത്തേ സഹായിക്കുന്നത്. ഈ വിദ്യയുടെ പേര് ഉണ്‍‌ടായതും ഈ നീല രശ്മികളില്‍ നിന്നാണ്. സി.ഡി എഴുതുവാന്‍ ഉപയോഗിക്കുന്ന ഇന്‍ഫ്രാറെഡ് ലേസറിന് 780 നാനോ മീറ്ററും , ഡി.വി.ഡി എഴുതുവാന്‍ ഉപയോഗിക്കുന്ന ചുവന്ന ലേസറിന് 650 നാനോ മീറ്ററും ആണ് തരംഗദൈര്‍ഘ്യം.

"https://ml.wikipedia.org/w/index.php?title=ബ്ലൂ_റേ&oldid=12600" എന്ന താളിൽനിന്ന് ശേഖരിച്ചത്