"യു.എസ്‌.എ." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  14 വർഷം മുമ്പ്
(ചെ.)
(ചെ.) (robot Adding: af, als, am, an, ang, ar, ast, az, be, bg, bn, br, bs, ca, chr, cs, cv, cy, da, de, dv, el, eo, es, et, eu, fa, fi, fr, fy, ga, gd, gl, gu, he, hi, hr, ht, hu, ia, id, ilo, io, is, it, iu, ja, jbo, ka, km, ko, ks, ku, kw, la, lb, li, l)
:''മുഖ്യ ലേഖനം: [[അമേരിക്കന്‍ ഭരണ സംവിധാനം]]''
 
പ്രസിഡന്റ് കേന്ദ്രീകൃത ജനാധിപത്യ രാജ്യമാണ് അമേരിക്ക. അമേരിക്കന്‍ ഭരണക്രമത്തെ മൂന്നായി തിരിക്കാം. ഫെഡറല്‍ ഗവണ്‍‌മെന്റുകള്‍, സംസ്ഥാന ഗവണ്‍‌മെന്റുകള്‍, പ്രാദേശിക ഗവണ്‍‌മെന്റുകള്‍. മൂന്നു തലങ്ങളിലേക്കും വോട്ടെടുപ്പിലൂടെയാണ് ആളെ കണ്ടെത്തുന്നത്. ലോകത്തിലെ ഏറ്റവും പഴക്കമേറിയ ജനാധിപത്യ സംവിധാനങ്ങളിലൊന്നായി അമേരിക്കയെ വിശേഷിപ്പിക്കാമെങ്കിലും സാര്‍വത്രിക വോട്ടവകാശം ഏറെ വൈകിയാണ് ഇവിടെ നടപ്പാക്കിയത് എന്നതു വിസ്മരിച്ചുകൂടാ. തുടക്കത്തില്‍ വെള്ളക്കാര്‍ക്കു മാത്രമായിരുന്നു വോട്ടവകാശം. 1870-ല്‍ ഭരണഘടനയുടെ പതിനഞ്ചാം ഭേദഗതിയിലൂടെ കറുത്തവര്‍ക്കും വോട്ടവകാശം നല്‍കി. സ്ത്രീകള്‍ക്ക് വോട്ടവകാശത്തിനായി ഇരുപതാം നൂറ്റാണ്ടുവരെ കാത്തിരിക്കേണ്ടി വന്നു. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഭരണഘടനയുടെ പത്തൊന്‍പതാം ഭേദഗതിയിലൂടെയാണ് ഇത് സാധ്യമാക്കിയത്. കുറ്റാവാളികള്‍ക്ക്കുറ്റവാളികള്‍ക്ക് ഇന്നും വോട്ടവകാശമില്ല.
===ഫെഡറല്‍ ഗവണ്‍‌മെന്റ്===
ഫെഡറല്‍ ഗവണ്‍‌മെന്റിനെ (കേന്ദ്ര ഗവണ്‍‌മെന്റ്) മൂന്നു വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു. നിയമനിര്‍മ്മാണ വിഭാഗം, ഭരണ നിര്‍വഹണ വിഭാഗം, നീതിന്യായ വിഭാഗം. യഥാക്രമം പ്രതിനിധി സഭ(ഹൌസ് ഓഫ് റെപ്രസെന്റേറ്റീവ്സ്), പ്രസിഡന്റ്, സുപ്രീം കോടതി എന്നിവയാണ് ഇവയെ നയിക്കുന്നത്. പ്രതിരോധം, വിദേശകാര്യം, നാണയം, സംസ്ഥാനങ്ങള്‍ തമ്മിലുള്ള വാണിജ്യ ബന്ധങ്ങളുടെ ഏകോപനം, പൌരാവകാശ സംരംക്ഷണം എന്നീ ചുമതലകളാണ് ഭരണഘടന ഫെഡറല്‍ ഗവണ്‍‌മെന്റിനു നല്‍കുന്നത്. മറ്റെല്ലാ പ്രധാന അധികാരങ്ങളും സംസ്ഥാന ഗവണ്‍‌മെന്റുകളുടെ നിയന്ത്രണത്തിലാണ്. എന്നാല്‍ സാമൂഹിക ക്ഷേമം വിദ്യാഭ്യാസം എന്നീ മേഖലകളിലേക്കും ഫെഡറല്‍ അധികാര സീമ ചിലപ്പോള്‍ വ്യാപിക്കാറുണ്ട്.
92

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/12261" എന്ന താളിൽനിന്ന് ശേഖരിച്ചത്