"സെവിലിലെ ഇസിദോർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 47:
ജനങ്ങളുടെ ആധ്യാത്മികവും ഭൗതികവുമായ പുരോഗതിക്ക്, പഴയ റോമൻ സംസ്കൃതിയുടെ അവശിഷ്ടങ്ങളെ പുതിയ അധികാരിവർഗ്ഗത്തിന്റെ 'കിരാത'-സംസ്കാരവുമായി സമന്വയിപ്പിക്കേണ്ടിയിരിക്കുന്നു എന്ന് അദ്ദേഹം തിരിച്ചറിഞ്ഞു; അതിനാൽ വിസിഗോത്തു രാജ്യത്തിലെ വിവിധ ജനവിഭാഗങ്ങളേയും ഉപസംസ്കൃതികളേയും ഏക രാഷ്ട്രമായി ഒന്നിപ്പിക്കാൻ അദ്ദേഹം ശ്രമിച്ചു. ഈ ലക്ഷ്യത്തിന്റെ പ്രാപ്തിക്ക് ലഭ്യമായ എല്ലാ ധാർമ്മികോപാധികളും സ്വീകരിച്ച അദ്ദേഹം അതിൽ പൂർണ്ണമായി വിജയിച്ചു. ആരിയൻ വിശ്വാസത്തെ നിർമ്മാർജ്ജനം ചെയ്യാനും പുതിയതായി ഉടലെടുത്ത 'അസെഫാലി' വിശ്വാസത്തെ മുളയിലെ നുള്ളിക്കളയാനും അദ്ദേഹത്തിനു കഴിഞ്ഞു. തന്റെ അധികാരസീമയിൽ മതപരമായ അച്ചടക്കം ഉണ്ടായിരിക്കാൻ ഇസിദോർ പ്രത്യേകം ശ്രദ്ധിച്ചു.
 
ഗോത്തുകൾക്കിടയിൽ വർദ്ധിച്ചു വന്നിരുന്ന അതിക്രമങ്ങൾ ഇല്ലാതാക്കാൻ, വിദ്യാഭ്യാസത്തിന്റെ പ്രചരണത്തെയാണ് അദ്ദേഹം ആശ്രയിച്ചത്. സെവിലിന് വിദ്യാഭ്യാസരംഗത്ത് വലിയ നേട്ടങ്ങൾ കൈവരിക്കാൻ അദ്ദേഹത്തിന്റെ ഭരണം അവസരമായി. അറബികളിലൂടെ യവനദർശനത്തെ പാശ്ചാത്യലോകം വീണ്ടും കണ്ടെത്തുന്നതിനു നൂറ്റാണ്ടുകൾക്കു മുൻപ് ഇസിദോർ തന്റെ നാട്ടുകാർക്ക് അരിസ്റ്റോട്ടിലിനെ പരിചയപ്പെടുത്തി.
 
==സഭാസമ്മേളനങ്ങൾ==
ഇസിദോറിന്റെ രണ്ടു സഹോദരന്മാരുടെ ഉദാത്തസമീപനം മൂലം സെവിലിലേയും ടോളെഡോയിലേയും സഭാസമ്മേളനങ്ങൾ വിസിഗോത്തുകൾക്കായി നിയമസംഹിത ഉണ്ടാക്കി; ഈ നിയമസംഹിത, പ്രാതിനിധ്യഭരണത്തിലേക്കുള്ള മുന്നേറ്റത്തിൽ നിർണ്ണായകമായെന്ന് ചരിത്രകാരന്മാർ നിരീക്ഷിക്കുന്നു.
 
വിസിഗോത്ത് രാജാവായ സിസെബെത്തിന്റെ കാലത്തു നടന്ന സെവിലിലെ രണ്ടാം സമ്മേളനത്തിൽ അദ്ധ്യക്ഷനായിരുന്നത് ഇസിദോറാണ്. ഗാളിലേയും നാർബോണിലേയും സ്പെയിനിലേയും മതമേലക്ഷ്യന്മാർ ഇതിൽ പങ്കെടുത്തു. ഈ സമ്മേളനം, ആരിയൻ വിശ്വാസത്തിനെ നേരിടാൻ, കത്തോലിക്കാവിശ്വാസത്തിനു ചേരും വിധം ക്രിസ്തുവിന്റെ സ്വഭാവത്തെ നിർവചിച്ചു.
 
ഹിസ്പാനിയയിലെ മെത്രാന്മാരെല്ലാം പൊതുവർഷം 633-ൽ നടന്ന ടൊളോഡോയിലെ നാലാം സമ്മേളനത്തിൽ പങ്കെടുത്തു. അപ്പോഴേക്ക് വയോവൃദ്ധനായിരുന്ന ഇസിദോർ ചർച്ചകളിൽ അദ്ധ്യക്ഷനായിരിക്കുകയും മിക്കവാറും തീരുമാനങ്ങൾക്ക് തുടക്കമിടുകയും ചെയ്തു.
 
ഇസിദോറിന്റെ ആഗ്രഹമനുസരിച്ച് ഈ സമ്മേളനം, അവരുടെ അധികാരസീമകളിലെ ഭദ്രാസനപ്പള്ളികളോടു ചേർന്ന്, സെമിനാരികൾ സ്ഥാപിക്കാൻ മെത്രാന്മാരെ ചുമതലപ്പെടുത്തി. ഗ്രീക്ക്, എബ്രായ ഭാഷകളുടേയും മാനവീയവിഷയങ്ങളുടേയും പഠനം പാഠ്യപദ്ധതിൽ ഉൾപ്പെടുത്തിയ ഈ തീരുമാനം, നിയമത്തിന്റേയും, വൈദ്യശാസ്ത്രത്തിന്റെയും പഠനത്തെ പ്രോത്സാഹിപ്പിച്ചു. ഈ വിദ്യാഭാസപദ്ധതി വിസിഗോത്ത് അധികാരസീമയിലാകെ നിർബ്ബന്ധിതമാക്കാനും സമ്മേളനം തീരുമാനിച്ചു.
 
സമ്മേളത്തിലെ തീരുമാനങ്ങൾ വിസിഗോത്തുകളുടെ രാജാവിനെ പ്രത്യേകം മാനിച്ചു. രാജാവിനോട് സമ്മേളനം സ്വതന്ത്രമായി വിധേയത്വം പ്രഖ്യാപിച്ചു.
 
==അവലംബം==
<references/>
"https://ml.wikipedia.org/wiki/സെവിലിലെ_ഇസിദോർ" എന്ന താളിൽനിന്ന് ശേഖരിച്ചത്