"അത്തനാസിയൂസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.2+) (യന്ത്രം പുതുക്കുന്നു: ko:알렉산드리아의 아타나시우스
No edit summary
വരി 40:
[[നിഖ്യാ സൂനഹദോസ്|നിഖ്യാ സൂനഹദോസിൽ]] അന്നു ഒരു [[ശമ്മാശ്ശൻ]] മാത്രമായിരുന്ന അത്തനാസിയൂസ്, അലക്സാൻഡ്റിനൊപ്പം പങ്കെടുക്കുകയും പ്രത്യേകം ശ്രദ്ധിക്കപ്പെടുകയും ചെയ്തു. സൂനഹദോസ് കഴിഞ്ഞ് ഏറെ കഴിയുന്നതിനു മുൻപ് അലക്സാൻഡർ മരിച്ചതിനെ തുടർന്നു അത്തനാസിയൂസ് അലക്സാൻഡ്രിയയിലെ മെത്രാനായി. വിവാദങ്ങൾ നിഴൽ വീഴ്ത്തിയ പിന്തുടർച്ചയായിരുന്നു ഇത്. മെത്രാനായി അഭിഷിക്തനാകുമ്പോൾ അത്തനാസിയൂസിന്, സഭാ നിയമം അനുശാസിക്കുന്ന 30 വയസ്സു കഴിഞ്ഞിരുന്നില്ല എന്ന് ആരോപിക്കപ്പെട്ടിട്ടുണ്ട്.
 
== വിവാദങ്ങൽക്കുവിവാദങ്ങൾക്കു നടുവിൽ ==
 
[[നിഖ്യാ|നിഖ്യായിൽ]] അരിയൂസിന്റെ നിലപാടുകൾ തിരസ്കരിക്കപ്പെട്ടുവെന്നു തൊന്നിയെങ്കിലും തുടർന്നുള്ള വർഷങ്ങളിൽ [[ആരിയനിസം]] പല പുതിയ രൂപങ്ങളിലും അവതരിക്കപ്പെടാൻ തുടങ്ങിയപ്പോൾ അതിനെ എതിർക്കുന്നവരിൽ മുൻപനായി നിലകൊണ്ട അത്തനാസിയൂസ് ഒന്നിനു പുറകേ ഒന്നായി വിവാദങ്ങളിലേക്കു വലിച്ചെറിയപ്പെട്ടു. രാഷ്ട്രീയമായ താത്പര്യങ്ങൽക്കുതാത്പര്യങ്ങൾക്കു മുൻതൂക്കം നൽകിയ കോൺസ്റ്റന്റൈനും പിൻഗാ‍മികളും ആരിയനിസത്തോടുള്ള തങ്ങളുടെ നിലപാട് ഇടക്കിടെ മാറ്റിക്കോണ്ടിരുന്നു. കോൺസ്റ്റന്റൈന്റെ സഹോദരിയടക്കം കൊട്ടാരത്തിലെ പലരും ആരിയൂസിനെ പിന്തുണക്കാനുണ്ടായിരുന്നതും, ഇടക്ക് ക്രിസ്തുമതത്തെത്തന്നെ തിരസ്കരിച്ച് പഴയ ബഹുദൈവ വിശ്വാസത്തിൽ അഭയം കണ്ടെത്തിയ ജൂലിയൻ (ക്രൈസ്തവചരിത്രകാരന്മാരുടെ ഭാഷയിൽ, വിശ്വാസം ത്യജിച്ച ജൂലിയൻ - ''Julian the Apostate'') ചക്രവർത്തിപദത്തിലെത്തിയതും പ്രശ്നം സങ്കീർണമാക്കി. ആരിയൂസിനും കൂട്ടർക്കും കല്പിച്ച ബഹിഷ്കരണം പിൻവലിക്കാനോ മറ്റേതെങ്കിലും തരത്തിലുള്ള ഒത്തുതീർപ്പിനോ അത്തനാസിയൂസ് തയ്യാറായില്ല. യേശുവിന്റെ ദൈവസ്വഭാവത്തിന്റെ പൂർണതയെ ചോദ്യം ചെയ്തവരുമായി ഒരു തരത്തിലുമുള്ള ഒത്തുതീർപ്പിനില്ല എന്നതായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. അങ്ങനെ ചക്രവർത്തിമാരുടെ അപ്രീതിക്കു പത്രമായ അത്തനാസിയൂസ് സ്വയം പലവട്ടം അലക്സാൻഡ്രിയയിൽ നിന്നു ബഹിഷ്കരിക്കപ്പെട്ടു. ഈജിപ്തിൽ അത്തനാസിയൂസ് വളരെ ജനസമ്മതനായിരുന്നു. ഈ വിവാദത്തിൽ കോൺസ്റ്റാന്റിനോപ്പിളും ഏഷ്യയും ആരിയൂസിനെ പിന്തുണച്ചെങ്കിലും ഈജിപ്തിലെ ജനങ്ങൾ അത്തനാസിയൂസിനൊപ്പം ഉറച്ചു നിന്നു.<ref>Bertrand Russel: A History of Western Philosophy: Chapter, First Four Centuries of Christianity</ref>
 
== മരണം ==
വരി 61:
* പുതിയനിയമത്തിലെ ഇന്നു അംഗീകരിക്കപ്പെടുന്ന 27 ഗ്രന്ഥങ്ങളുടെ പട്ടിക അതേ രൂപത്തിൽ ആദ്യമായി രേഖപ്പെടുത്തപ്പെട്ടു കാണുന്നത്, ക്രി.പി. 367-ൽ അത്തനാസിയൂസ് തന്റെ അധികാരസീമയിലുള്ള പള്ളികൾക്കു എഴുതിയ ഈസ്റ്റർ സന്ദേശത്തിലാണ്. <ref>http://www.christianodyssey.com/history/athanasius.htm</ref>
 
* ക്രിസ്തുമതത്തിന്റെ മുഖ്യധാരയിൽപെടുന്ന വിഭാഗങ്ങളെല്ലാം അംഗീകരിക്കുന്ന വിശ്വാസപ്രമാണത്തിന്റെ പാഠഭേദങ്ങളിലൊന്ന് അത്തനാസിയൂസിന്റെ പേരിലാണ് അറിയപ്പെടുന്നത്. ഏന്നാൽഎന്നാൽ, "അത്തനാസിയൂസിന്റെ വിശ്വാസപ്രമാണം" അദ്ദേഹം എഴുതിയതല്ല എന്നാണ് ഇന്നത്തെ പണ്ഡിതമതം. <ref>http://www.creeds.net/ancient/Quicumque.html</ref>
 
* അത്തനാസിയൂസിന്റെ സംഭവ ബഹുലമായ ജീവിതത്തിൽ പല നാടകീയ മുഹൂർത്തങ്ങളും കണ്ടെത്തനാകും. ഒരിക്കൽ നായാട്ടു കഴിഞ്ഞ് കൊട്ടാരത്തിലേക്കു മടങ്ങുകയായിരുന്ന കോൺസ്റ്റന്റൈൻ ചക്രവർത്തിക്കു മുൻപിൽ അപ്രതീക്ഷിതമായി ചാടിവീണ്, തനിക്ക് നീതി ലഭ്യമാക്കിത്തരണം എന്നു അദ്ദേഹം ആവശ്യപ്പെട്ട കഥ പ്രസിദ്ധമാണ്.<ref>http://www.quodlibet.net/perry-athanasius.shtml</ref>
"https://ml.wikipedia.org/wiki/അത്തനാസിയൂസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്