"മെറിൽ സ്ട്രീപ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 22:
[[File:Meryl Streep by Jack Mitchell.jpg|thumb|left|150px|മെറിൽ 1970-കളിൽ]]
യേൽ സ്കൂളിലെ വിദ്യാഭ്യാസാനന്തരം മെറിൽ നിരവധി നാടകങ്ങളിൽ വേഷമിട്ടു. ന്യൂയോർക്ക് ഷേക്‌സ്പിയർ ഫെസ്റ്റിവൽ പ്രൊഡക്ഷൻസിന്റെ ''ഹെൻറി അഞ്ചാമൻ'' നാടകത്തിൽ റോൾ ജൂലിയോടൊപ്പവും ''മെഷേഴ്സ് ഓഫ് മെഷേഴ്സ്'' എന്ന നാടകത്തിൽ സാം വാട്ടേഴ്‌സണും ജോൺ കാസലിനുമൊപ്പവും മെറിൽ അഭിനയിച്ചിരുന്നു. ജോൺ കാസലുമായി ബന്ധം തീവ്രപ്രണയമായി വളരുകയും തുടർന്ന് 1978-ൽ അദ്ദേഹം അസ്ഥിക്ക് അർബുദം ബാധിച്ച് മരിക്കുന്നതു വരെ ഒന്നിച്ച് താമസിക്കുകയും ചെയ്തു.
 
1977-ൽ ''ജൂലിയ'' എന്ന സിനിമയിലെ ഒരു ഫ്ലാഷ്‌ബാക്ക് രംഗത്തിലെ വേഷത്തിലൂടെയാണ് മെറിൽ ചലച്ചിത്രരംഗത്തേക്ക് എത്തുന്നത്. 1978-ൽ ''ഡീർ ഹണ്ടർ'' എന്ന ചിത്രത്തിലാണ് മെറിൽ സ്ട്രീപ് ആദ്യമായി മുഖ്യവേഷത്തിലെത്തിയത്. ഈ ചിത്രത്തിലെ അഭിനേതാക്കളിലൊരാൾ ജോൺ കാസലിന് അപ്പോഴേക്കും അർബുദരോഗം നിർണയിക്കപ്പെട്ടു കഴിഞ്ഞിരുന്നു. രോഗബാധിതനായ കാമുകൻ കാസലിനൊപ്പം പരമാവധി സമയം ചെലവഴിക്കുക എന്ന ഉദ്ദേശമായിരുന്നു ഈ ചിത്രത്തിലെ ഒരു വേഷം തെരഞ്ഞെടുക്കുവാൻ മെറിലിനെ പ്രേരിപ്പിച്ചത്. എന്നാൽ ഈ ചിത്രത്തിലെ ലിൻഡ എന്ന കഥാപാത്രത്തെ ജീവസ്സുറ്റതാക്കിയതിന് മികച്ച സഹനടിക്കായി ഓസ്കറിലേക്ക് മെറിൽ നാമനിർദ്ദേശം ചെയ്യപ്പെട്ടു.
 
==അവലംബം==
"https://ml.wikipedia.org/wiki/മെറിൽ_സ്ട്രീപ്" എന്ന താളിൽനിന്ന് ശേഖരിച്ചത്