"ജീൻ മെസ്ലിയർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 24:
 
===യേശുവും മെസ്ലിയറും===
[[ബൈബിൾ|ബൈബിളിന്റെ]] സമഗ്രപഠനമാണ് മെസ്ലിയറെ അവിശ്വാസത്തിലേക്കു നയിച്ചത്. [[പുതിയനിയമം|പുതിയനിയമത്തിൽ]] [[മത്തായി എഴുതിയ സുവിശേഷം|മത്തായിയുടേയും]] [[ലൂക്കാ എഴുതിയ സുവിശേഷം|ലൂക്കായുടേയും]] സുവിശേഷങ്ങളിലുള്ള [[യേശു|യേശുവിന്റെ]] വംശാവലികൾ, ഒരേ ദൈവത്തിന്റെ വചനങ്ങളാണെങ്കിൽ, വ്യത്യസ്ഥമായിരിക്കുന്നതെന്തെന്ന് അദ്ദേഹം ചോദിച്ചു. [[വിശുദ്ധ യൗസേപ്പ്|യൗസേപ്പ്]] യേശുവിന്റെ പിതാവല്ലെന്നിരിക്കെ, വംശാവലികൾ അദ്ദേഹത്തിൽ ചെന്നെത്തുന്നതെന്തെന്നായിരുന്നു മറ്റൊരു ചോദ്യം. പഴയനിയമത്തിലെ [[ദാവീദ്|ദാവീദു രാജാവ്]] വ്യഭിചാരിയാണെന്നിരിക്കെ, അദ്ദേഹത്തിന്റെ വംശത്തിൽ പെടുന്നവനായതിൽ യേശുവിനെ എന്തിനു പുകഴ്ത്തണമെന്നും അദ്ദേഹം ചോദിച്ചു.<ref name = "durant"/>
 
മിക്കവാറും നിരീശ്വരന്മാർ വ്യവസ്ഥാപിത ക്രിസ്തീയതയെ വിമർശിച്ചപ്പോഴും [[യേശു|യേശുവിനെ]] മനുഷ്യനെന്ന നിലയിൽ ബഹുമാനിച്ചിരുന്നു. ഈ ബഹുമാനത്തിൽ മെസ്ലിയർ പങ്കുചേർന്നില്ല. യേശുവിനെ മെസ്ലിയർ ഒരു മതഭ്രാന്തനും മനുഷ്യവിരോധിയും ആയി വിലയിരുത്തി. ദീനന്മാരോട് ദാരിദ്ര്യം പ്രസംഗിച്ചവനെ അദ്ദേഹത്തിനു ബഹുമാനിക്കാൻ കഴിഞ്ഞില്ല. പ്രകൃതിദത്തമായ വാസനകളെ അമർച്ച ചെയ്യാനുള്ള യേശുവിന്റെ ആഹ്വാനത്തേയും മെസ്ലിയർ വിമർശിച്ചു. അപ്പനേയും അമ്മയേയും ഉപേക്ഷിച്ച് തന്നെ അനുഗമിക്കാനുള്ള യേശുവിന്റെ വിളിയും മെസ്ലിയറുടെ വിമർശനത്തിൽ പെട്ടു.<ref name = "durant"/>
 
===ഉപരിവർഗ്ഗവും മതവും===
"https://ml.wikipedia.org/wiki/ജീൻ_മെസ്ലിയർ" എന്ന താളിൽനിന്ന് ശേഖരിച്ചത്