"ജീൻ മെസ്ലിയർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 15:
 
മെസ്ലിയറുടെ ചിന്ത തീർത്തും നിരീശ്വരമായിരുന്നു.<ref name="france1">Peter France, (1995), ''The new Oxford companion to literature in French'', page 523. Oxford University Press</ref> ദൈവത്തെയെന്ന പോലെ അദ്ദേഹം ആത്മാവിനേയും മനുഷ്യന്റെ ഇച്ഛാസ്വാതന്ത്ര്യത്തേയും നിഷേധിച്ചു. തന്റെ പ്രബന്ധത്തിന്റെ അഞ്ചാം അദ്ധ്യായത്തിൽ അദ്ദേഹം ഇങ്ങനെ എഴുതി: "മനുഷ്യന് അഗ്രാഹ്യനാണ് ദൈവമെങ്കിൽ, അവനെക്കുറിച്ചു ചിന്തിക്കാതിരിക്കുകയാവും വിവേകം." എങ്കിലും തുടർന്നു വരുന്ന നൂറു കണക്കിനു പുറങ്ങളിൽ മെസ്ലിയർ ദൈവത്തെക്കുറിച്ചു ചിന്തിക്കുക തന്നെ ചെയ്യുന്നു: അവിടെ ദൈവത്തെ "ഒരു മിദ്ധ്യാജീവി" എന്നു വിശേഷിപ്പിക്കുന്ന അദ്ദേഹം, ദൈവസങ്കല്പം മനുഷ്യരുടെ സാന്മാർഗ്ഗികതക്ക് അനിവാര്യമല്ലെന്നു വാദിക്കുന്നു. "ദൈവം ഉണ്ടെങ്കിലും ഇല്ലെങ്കിലും മനുഷ്യന്റെ ധാർമ്മികമായ ഉത്തരവാദിത്വങ്ങൾ, അവന്റെ സ്വഭാവം നിലനിൽക്കുന്ന കാലത്തോളം മാറുകയില്ല" എന്നാണ് അദ്ദേഹം കരുതിയത്.
 
ഏറെ പ്രസിദ്ധമായ ഒരു ഉദ്ധരണിയിൽ മെസ്ലിയർ "ലോകത്തിലെ എല്ലാ മഹാമനുഷ്യരേയും അഭിജാതരേയും പുരോഹിതന്മാരുടെ കുടൽമാലയിൽ തൂക്കിക്കൊല്ലാനായെങ്കിൽ" എന്ന് ഒരാൾ ആശിച്ചു പോയേക്കാം എന്നു പറയുന്നു.<ref>Jean Meslier, ''Testament'', ch. 2: «''Il souhaitait que tous les grands de la Terre et que tous les nobles fussent pendus et étranglés avec les boyaux des prêtres.''»</ref> ഈ പ്രസ്താവന അസംസ്കൃതവും ഭീഭത്സവുമാണെന്ന് അദ്ദേഹം സമ്മതിക്കുന്നുണ്ട്. എന്നാൽ പ്രതികാരത്തിന്റെയും വെറുപ്പിന്റേയോ പരിഗണനകളാലല്ല, നീതിനിഷ്ഠയുടേയും സത്യത്തിന്റേയും ന്യായങ്ങളാൽ, പുരോഹിതരും അഭിജാതരും അർഹിക്കുന്നത് ഇതാണെന്ന് അദ്ദേഹം പറഞ്ഞു.<ref>George Huppert, (1999), ''The style of Paris: Renaissance origins of the French Enlightenment'', page 108. Indiana University Press</ref>
 
പിൽക്കാലത്ത് ഫ്രാൻസിൽ ജീവിച്ചിരുന്ന വിഖ്യാതചിന്തകൻ ദിദറോ (Diderot) ഈ പ്രസ്താവനക്ക് നൽകിയ ഭാഷ്യം "അവസാനത്തെ പുരോഹിതന്റെ കുടൽമാല കൊണ്ട്, നമുക്ക് അവസാനത്തെ രാജാവിന്റെ കഴുത്തു ഞെരിക്കാം" എന്നാണ്.<ref>Diderot, ''Dithrambe sur Féte des Rois'': «''Et des boyaux du dernier prêtre serrons le cou du dernier roi.''»</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/ജീൻ_മെസ്ലിയർ" എന്ന താളിൽനിന്ന് ശേഖരിച്ചത്