"ജൂബിലികളുടെ പുസ്തകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 10:
 
==ഉള്ളടക്കം==
 
[[ജൂതമതം|യഹൂദമതത്തിന്റെ]] നിയമദാതാവയി കരുതപ്പെടുന്ന [[മോശ|മോശെക്ക്]], സീനായ് മലമുകളിൽ, ഒരു [[മാലാഖ]] വഴി ലഭിച്ച വെളിപാടായാണ് ഈ കൃതി അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. [[ബൈബിൾ|ബൈബിളിലെ]] [[ഉൽപ്പത്തിപ്പുസ്തകം|ഉൽപ്പത്തിപ്പുസ്തകത്തിന്റേയും]] [[പുറപ്പാറ്റ്|പുറപ്പാടു പുസ്തകം]] ആദ്യഭാഗത്തിന്റേയും ഒരു പ്രത്യേക നിലപാടിൽ നിന്നുള്ള വിപുലീകരണവും വ്യാഖ്യാനവുമാണ് ഈ രചന.
 
പൊതുവർഷത്തിനു മുൻപ് രണ്ടാം നൂറ്റാണ്ടിന്റെ മദ്ധ്യത്തിലെ അതിന്റെ രചനാകാലത്തെ സംഭവങ്ങളുടെ നിഴൽപ്പാടും അതിൽ കാണാം. ബൈബിളിലെ സംഭവങ്ങളുടെ ആഖ്യാനമെന്ന മട്ടിലാണ് അവതരണമെങ്കിലും ക്രിസ്തുവിനു മുൻപ് രണ്ടാം നൂറ്റാണ്ടിലെ മക്കബായകാലത്തെ സംഭവങ്ങൾ ഇതിൽ പ്രതിഫലിക്കുന്നുണ്ട്. യഹൂദനിയമത്തിന്റേയും സാബത്തിന്റേയും ആചരണത്തിൽ തീവ്രവ്യഗ്രതകാട്ടുന്ന അത്, യഹൂദേതരജനതകളെ പരാമർശിക്കുന്നത് ശത്രുഭാവത്തിലാണ്. മുഖ്യധാരാ യഹൂദതയുടെ ചില ഘടകങ്ങളെ ഈ രചന സ്വീകരിക്കുന്നില്ല. ഇതിൽ പിന്തുടരുന്ന പഞ്ചാംഗം, കുമ്രാനിൽ നിന്നു ലഭിച്ച ലിഖിതസഞ്ചയത്തിലെ മറ്റൊരു രചനയായ [[ഈനോക്കിന്റെ പുസ്തകം|ഈനോക്കിന്റെ പുസ്തകത്തിൽ]] കാണുന്ന 364 ദിവസത്തിന്റെ വർഷക്രമം അനുസരിച്ചുള്ളതാണ്.<ref name = "cambridge"/>
 
==അവലംബം==
"https://ml.wikipedia.org/wiki/ജൂബിലികളുടെ_പുസ്തകം" എന്ന താളിൽനിന്ന് ശേഖരിച്ചത്