"ദ പ്രിൻസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 4:
 
അക്കാലത്ത് പതിവുണ്ടായിരുന്ന പരമ്പരാഗതമായ രാജദർപ്പണശൈലി (Mirror of Princes Style) പിന്തുടർന്നപ്പോഴും, ഈ കൃതി സവിശേഷമായ വ്യതിരിക്തത പുലർത്തിയെന്ന് പൊതുവേ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. [[ലത്തീൻ|ലത്തീൻ ഭാഷക്കു]] പകരം [[ഡാന്റെ അലിഘിയേരി|ദാന്തേയുടെ]] [[ഡിവൈൻ കോമഡി|ഡിവൈൻ കോമഡിയും]], നവോത്ഥാനയുഗത്തിലെ [[ഇറ്റലി|ഇറ്റാലിയൻ]] സാഹിത്യകാരന്മാരും മാന്യമാക്കിയ [[ഇറ്റലി|ഇറ്റാലിയൻ]] നാട്ടുഭാഷയിൽ എഴുതപ്പെട്ടുവെന്നത് ഇതിനെ വ്യതിരിക്തമാക്കുന്ന ഘടകങ്ങളിൽ ഒന്നു മാത്രമാണ്.
 
വസ്തുസ്ഥിതിയുടെ മൂർത്താവസ്ഥയ്ക്ക് അമൂർത്തമായ ഏതെങ്കിലും ആശയമാതൃകയേക്കൾ പ്രാധാന്യം കല്പിക്കുന്നതിനാൽ, ആധുനികദർശനത്തിലെ, വിശേഷിച്ച് രാഷ്ട്രീയദർശനത്തിലെ ആദ്യരചനയെന്ന് ഈ കൃതി വിശേഷിപ്പിക്കപ്പെടാറുണ്ട്. രാജനീതിയേയും സാദാചാരത്തേയും സംബന്ധിച്ച് അക്കാലത്ത് നിലവിലിരുന്ന കത്തോലിക്കാ-സ്കോളാസ്റ്റിക് നിലപാടുകളുടെ വിപരീതധൃവത്തിലായിരുന്നു ഈ കൃതി നിലയുറപ്പിച്ചത്.
 
==അവലംബം==
"https://ml.wikipedia.org/wiki/ദ_പ്രിൻസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്