"നിരീശ്വരവാദം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: als:Atheismus
വരി 189:
 
== നവനിരീശ്വരവാദം ==
നിരീശ്വരവാദത്തിൽ 21-ാം നൂറ്റാണ്ടിൽ നടന്ന/നടക്കുന്ന മുന്നേറ്റങ്ങളെ സൂചിപ്പിക്കുന്നതിനാണ് ഈ പദം ഉപയോഗിക്കുന്നത്. സാം ഹാരിസ്, ഡാനിയൽ സി ഡെന്നത്ത്, [[റിച്ചാർഡ് ഡോക്കിൻസ്]], വിക്ടർ ജെ സ്റ്റെൻജർ, [[ക്രിസ്റ്റഫർ ഹിച്ചൻസ്]] എന്നിവരുടെ എഴുത്തുകളാണ് പുത്തൻ നിരീശ്വരവാദ സമീപനങ്ങളെ രൂപപ്പെടുത്തിയിരിക്കുന്നത്. ജനിതകശാസ്ത്രത്തിലും പ്രപഞ്ച വിജ്ഞാനീയത്തിലും മറ്റും നടന്ന നൂതന കണ്ടെത്തലുകളാണ് മതനിഷേധത്തിന്റെയും, ഈശ്വര നിഷേധത്തിന്റെയും ദർശനങ്ങൾ രൂപപ്പെടുത്താൻ ഇവർ ഉപയോഗിക്കുന്നത്. മുൻതലമുറ നിരീശ്വരവാദങ്ങളുടെ അടിത്തറ തത്ത്വചിന്തയായിരുന്നുവെങ്കിൽ പുതുനിരീശ്വരവാദം ശാസ്ത്രത്തിലാണ് ഊന്നുന്നത്.
 
'ദൈവം ഉണ്ടെന്ന' പ്രസ്താവന ഒരു ഹൈപൊതിസിസ് ആണെന്നും, ഇത് ശാസ്ത്രീയ പരീക്ഷണത്തിന് വിധേയമാക്കുമ്പോൾ തെറ്റാണെന്ന് തെളിയിക്കാൻ കഴിയുമെന്നും ഡോക്കിൻസും, വിക്ടർ സ്റ്റെൻജറും വാദിക്കുന്നു. ജീവോത്പത്തിയും ഗാലക്സികളും മാനസിക പ്രതിഭാസങ്ങളും തലച്ചോറുമൊക്കെ നാച്വറലിസത്താൽ വിശദീകരിക്കാൻ കഴിയുമെന്നാണ് ഇവരുടെവാദം. ദൈവമുണ്ടെന്നതിന് തെളിവുകളില്ല എന്നതിനർഥം ദൈവം ഇല്ലെന്നതിന്റെ തെളിവാണെന്ന് പുതുനിരീശ്വരവാദം സമർഥിക്കുന്നു. പ്രകൃത്യതീതശക്തികൾ ഉണ്ടോ എന്നത് ശാസ്ത്രീയ അന്വേഷണത്തിന് വിധേയമാക്കാമെന്നും അങ്ങനെ അത്തരം ധാരണകൾ തെറ്റാണെന്ന് തെളിയിക്കാമെന്നുമാണ് വിശദീകരണം. അതുകൊണ്ടുതന്നെ സൃഷ്ടിവാദം പരാജയമടയുന്നു.
"https://ml.wikipedia.org/wiki/നിരീശ്വരവാദം" എന്ന താളിൽനിന്ന് ശേഖരിച്ചത്