"ത്രെന്തോസ് സൂനഹദോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: he:ועידת טרנטו
(ചെ.)No edit summary
വരി 3:
[[ചിത്രം:Council of Trent.JPG|thumb|left|250px|ത്രെന്ത്രോസിലെ വിശുദ്ധമറിയത്തിന്റെ മുഖ്യദേവാലയത്തിലെ (സാന്താ മരിയ മഗിയോരെ) സൂനഹദോസ് സമ്മേളനം]]
 
[[പ്രൊട്ടസ്റ്റന്റ് നവീകരണം|പ്രൊട്ടസ്റ്റന്റ് കലാപത്തെ]] തുടർന്ന് പാശ്ചാത്യ ക്രിസ്തീയസഭയിൽ ഉണ്ടായ സ്ഥിതിവിശേഷത്തെ നേരിടാനായി പതിനാറാം നൂറ്റാണ്ടിൽ [[റോമൻ കത്തോലിക്കാ സഭ]] വിളിച്ചുകൂട്ടിയ ഒരു സഭാസമ്മേളനമാണ് '''ത്രെന്തോസ് സൂനഹദോസ്''' (Council of Trent). [[കത്തോലിക്കാ സഭ|കത്തോലിക്കാ സഭയുടെ]] ചരിത്രത്തിലെ എറ്റവുംഏറ്റവും വലിയ സഭാസമ്മേളനങ്ങളിൽ ഒന്നായി ഇതു പരിഗണിക്കപ്പെടുന്നു.<ref name = "World History">Wetterau, Bruce. World history. New York: Henry Holt and company. 1994.</ref> ഇറ്റലിയിൽ, 1545 ഡിസംബർ 13-നും 1563 ഡിസംബർ 4-നും ഇടയ്ക്ക് മൂന്നു മാർപ്പാപ്പാമാരുടെ ഭരണകാലങ്ങളിലായി നടന്ന 25 സമ്മേളനങ്ങളാണ് ഇതിൽ ഉൾപ്പെടുന്നത്. വടക്കൻ ഇറ്റലിയിൽ, [[ആൽപ്സ്]] അടിവാരത്തിലുള്ള ത്രെന്തോസ് നഗരത്തിലാണ് മിക്കവാറും സമ്മേളനങ്ങൾ നടന്നത്. അക്കാലത്ത് ത്രെന്തോസ് നഗരം [[മാർപ്പാപ്പ|മാർപ്പാപ്പായുടെ]] രാഷ്ട്രീയാധികാര സീമക്കു പുറത്ത്, [[വിശുദ്ധ റോമാസാമ്രാജ്യം|വിശുദ്ധറോമാസാമ്രാജ്യത്തിന്റെ]] ഭാഗമായിരുന്നു.
 
ആദ്യത്തെ എട്ടു സമ്മേളനങ്ങൾ മൂന്നാം പൗലോസ് മാർപ്പാപ്പയുടെ കാലത്ത് ത്രെന്തോസിൽ 1545 മുതൽ 1547 വരെ നടന്നു. [[ഇറ്റലി|ഇറ്റലിക്കാരായ]] മെത്രാന്മാരുടെ അഭിലാഷമനുസരിച്ച്, 1547-ൽ 9 മുതൽ 11 വരെ സമ്മേളനങ്ങളുടെ വേദിയായത് മാർപ്പാപ്പായുടെ രാഷ്ട്രീയാധികാര സീമയിൽ പെട്ട ബൊളോഞ്ഞാ നഗരമാണ്.<ref name ="Jedin">Hubert Jedin, Konciliengeschichte, Herder Freiburg, 138</ref> ജൂലിയസ് മൂന്നാമൻ മാർപ്പാപ്പയുടെ കാലത്തു 1551-52 വർഷങ്ങളിൽ 12 മുതൽ 16 വരെ സമ്മേളനങ്ങളിൽ സൂനഹദോസ് ത്രെന്തോസിൽ തിരികെയെത്തി. തുടർന്ന് ദീർഘമായ പത്തുവർഷക്കാലത്തെ ഇടവേളയ്ക്കു ശേഷം പീയൂസ് നാലാമൻ മാർപ്പാപ്പയുടെ കാലത്ത് 1562-63 വർഷങ്ങളിൽ നടന്ന 17 മുതൽ 25 വരെ സമ്മേളനങ്ങളും ത്രെന്തോസിൽ തന്നെയായിരുന്നു.
വരി 35:
 
==പ്രാധാന്യം==
മതപരവും രാഷ്ടീയവുമായരാഷ്ട്രീയവുമായ ഭിന്നതകളും [[പ്ലേഗ്|പ്ലേഗു]] ബാധയും മറ്റും മൂലം പലവട്ടം വൈകുകയും നിർത്തിവയ്ക്കപ്പെടുകയും ചെയ്ത ത്രെന്തോസ് സൂനഹദോസ്, സഭാചരിത്രത്തിലെ സുപ്രധാനമായ ഒരു നവീകരണ സമ്മേളനമായിരുന്നു. [[പ്രൊട്ടസ്റ്റന്റ് നവീകരണം|പ്രൊട്ടസ്റ്റന്റ് നവീകരണത്തിനുള്ള]] കത്തോലിക്കാ പക്ഷത്തിന്റെ മറുപടിയായ പ്രതിനവീകരണത്തിന്റെ ആശയങ്ങൾ ഏറ്റവും ശ്രദ്ധേയമായ രൂപം ധരിച്ചത് സൂനഹദോസിലാണ്.<ref name="ODCC"/> പിന്നീടൊരു സാർവലൗകിക സഭാസമ്മേളനം നടക്കാൻ [[കത്തോലിക്കാ സഭ|കത്തോലിക്കാസഭയ്ക്ക്]] മൂന്നു നൂറ്റാണ്ടോളം കാത്തിരിക്കേണ്ടി വന്നു. പത്തൊൻപതാം നൂറ്റാണ്ടിൽ (1869-70) നടന്ന ഒന്നാം വത്തിക്കാൻ സൂനഹദോസായിരുന്നു ആ സമ്മേളനം. ഇരുപതാം നൂറ്റാണ്ടിൽ [[രണ്ടാം വത്തിക്കാൻ സൂനഹദോസ്]] (1962-65) വിളിച്ചു കൂട്ടിയ യോഹന്നാൻ 23-ആമൻ മാർപ്പാപ്പ, ത്രെന്തോസ് സൂനഹദോസിന്റെ ആശയങ്ങൾ ആധുനിക കാലത്തും പ്രസക്തമാണെന്നു പ്രഖ്യാപിച്ചു. [[രണ്ടാം വത്തിക്കാൻ സൂനഹദോസ്|രണ്ടാം വത്തിക്കാൻ സൂനഹദോസിന്റെ]] സമാപനഘട്ടത്തിൽ [[മാർപ്പാപ്പ]] ആയിരുന്ന പൗലോസ് ആറാമനും ഈ പ്രഖ്യാപനം ആവർത്തിച്ചു.<ref>"ആയിരുന്നത്, ഇപ്പോഴും ആയിരിക്കുന്നു": What was, still is, quoted in [http://www.vatican.va/roman_curia/congregations/cfaith/documents/rc_con_cfaith_doc_20070629_responsa-quaestiones_en.html Responses to Some Questions Regarding Certain Aspects of the Doctrine on the Church]</ref>
 
==കുറിപ്പുകൾ==
"https://ml.wikipedia.org/wiki/ത്രെന്തോസ്_സൂനഹദോസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്