"വർണ്ണാന്ധത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
(ചെ.)No edit summary |
||
വരി 14:
| MeshID = D003117
}}
തന്റെ ജനുസ്സിലെ മറ്റ് ജീവികളെപ്പോലെ ചില [[നിറം|നിറങ്ങൾ]] തിരിച്ചറിയാൻ കഴിയാതിരിക്കുന്ന ഒരു അവസ്ഥയെയാണ് '''വർണ്ണാന്ധത''' എന്ന് വിളിക്കുന്നത്. ജനിതകമായി കിട്ടുന്ന ഒരു അസുഖമാണ് ഇത്. എങ്കിലും [[കണ്ണ്]], [[ഞരമ്പ്]], [[തലച്ചോറ്]] എന്നീ അവയവങ്ങൾക്ക് തകരാറ് സംഭവിച്ചതുകൊണ്ടോ, ചില രാസവസ്തുക്കൾ കണ്ണിൽ പോയത് കൊണ്ടോ ഈ അവസ്ഥ ഉണ്ടാകാം. [[ജോൺ ഡാൾട്ടൺ]] എന്ന രസതന്ത്രജ്ഞനാണ് ആദ്യമായി ഈ അസുഖത്തെപ്പെറ്റി പ്രബന്ധം തയാറാക്കിയത്. 1798-ൽ ആയിരുന്നു '''വർണ്ണങ്ങൾ കാണുന്നതിനെക്കുറിച്ചുള്ള അസാധാരണമായ വസ്തുതകൾ''' എന്ന ഈ പഠനം അദ്ദേഹം പ്രസിദ്ധീകരിച്ചത്. <ref name="dalton">Dalton J, 1798 "Extraordinary facts relating to the vision of colours: with observations" ''Memoirs of the Literary and Philosophical Society of Manchester'' '''5''' 28-45</ref>. തന്റെ തന്നെ വർണ്ണാന്ധതയെക്കുറിച്ച് മനസ്സിലായതാണ് അദ്ദേഹത്തിന് ഈ വിഷയത്തിൽ ഗവേഷണം നടത്താൻ പ്രേരണയായത്. ഈ അസുഖത്തെ '''ഡാൾട്ടനിസം''' എന്നും അതുകൊണ്ട് വിളിക്കപ്പെടാറുണ്ട്,
വർണ്ണാന്ധത എന്നത് ഒരു അസുഖം എന്നല്ലാതെ ഒരു വൈകല്യം ആയിട്ടാണ് കണക്കാക്കപ്പെടുന്നത്. എങ്കിലും വർണ്ണാന്ധത ബാധിച്ചവർക്ക്, നിറങ്ങളുടെ ഇടയിൽ ഒളിപ്പിച്ച് വച്ച ചില വസ്തുക്കളെ സാധാരണ കാഴ്ചശക്തി ഉള്ളവരേക്കാൾ എളുപ്പം കണ്ടുപിടിക്കാൻ കഴിയും എന്ന് പഠനം സാക്ഷ്യപ്പെടുത്തുന്നു. <ref>Morgan MJ, Adam A, Mollon JD. "Dichromats detect colour-camouflaged objects that are not detected by trichromats." ''Proc Biol Sci.'' 1992 Jun 22;248(1323):291-5. PMID 1354367.</ref> പൂർണ്ണമായ വർണ്ണാന്ധത ബാധിച്ചവർക്ക് രാത്രിക്കാഴ്ചയിൽ സാധാരണ കാഴ്ച ഉള്ളവരേക്കാളും ചെറിയ ഒരു മേന്മ അവകാശപ്പെടാമെങ്കിലും ഇത് വർണ്ണാന്ധതയുള്ള ആളുകൾക്ക് ഇരുട്ടുമായി പൊരുത്തപ്പെടാൻ എടുക്കുന്ന ആദ്യ അഞ്ചര മിനുട്ട് നേരത്തേയ്ക്ക് മാത്രമേ ഉണ്ടാകുന്നുള്ളൂ.
|