"വൈക്കം ചന്ദ്രശേഖരൻ നായർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
++ref
വരി 21:
| website =
| footnotes =
| notableworks =''പഞ്ചവൻകാട്'',''നഖങ്ങൾ'', ''ജാഗൃഹംജാതൂഗൃഹം''
}}
മലയാളത്തിലെ പ്രശസ്തനായ ഒരു നോവലിസ്റ്റും നാടകകൃത്തും പത്രപ്രവർത്തകനുമായിരുന്നു '''വൈക്കം ചന്ദ്രശേഖരൻ നായർ''' (1920 - 12 ഏപ്രിൽ 2005). 1980-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയിട്ടുണ്ട്.
 
==ജീവിതരേഖ==
[[കോട്ടയം ജില്ല|കോട്ടയം ജില്ലയിലെ]] [[വൈക്കം|വൈക്കത്ത്]] ജനിച്ച ചന്ദ്രശേഖരൻ നായർ [[സി.എം.എസ്. കോളേജ്, കോട്ടയം|സി.എം.എസ്‌. കോളജിൽ]] പഠിക്കുമ്പോൾ രാഷ്‌ട്രീയത്തിൽ ആകൃഷ്ടനായി. പഠനം പൂർത്തീകരിച്ചില്ല. പത്രപ്രവർത്തനരംഗത്തിറങ്ങിയ അദ്ദേഹം കേരളഭൂഷണം, മലയാളമനോരമ, പൗരപ്രഭ, കേരളം, ജനയുഗം, കൗമുദി, ചിത്രകാർത്തിക, കുങ്കുമം, കുമാരി തുടങ്ങിയ ആനുകാലികങ്ങളിൽ പ്രവർത്തിച്ചു.<ref name=mathru>{{cite news |title =വൈക്കം ചന്ദ്രശേഖരൻ നായർ|url =http://buy.mathrubhumi.com/books/autherdetails.php?id=230l|publisher=മാതൃഭൂമി|date=|accessdate =ജനുവരി 8, 2012|language =}}</ref> കമ്യൂണിസ്‌റ്റ്‌ പാർട്ടിയുടെ സാഹിത്യ-സാംസ്‌കാരിക വിഭാഗത്തിൽ സജീവമായ ഇദ്ദേഹം ജനയുഗം പത്രത്തിന്റെയും വാരികയുടെയും ആരംഭപ്രവർത്തകരിൽ ഒരാളാണ്. കമ്മ്യൂണിസത്തോടൊപ്പം ദാർശനിക ചിന്തകളിലും അദ്ദേഹം താത്പര്യം പുലർത്തിയിരുന്നു. വേദേതിഹാസങ്ങളുൾപ്പെടെയുള്ള ഭാരതീയദർശനങ്ങളിലും പാശ്‌ചാത്യപാശ്ചാത്യ ദർശനങ്ങളിലും നിരന്തരപഠനം നടത്തിയിട്ടുണ്ട്.<ref name=puzha>{{cite news |title =വൈക്കം ചന്ദ്രശേഖരൻ നായർ|url =http://www.puzha.com/malayalam/bookstore/cgi-bin/author-detail.cgi?code=203|publisher=പുഴ.കോം|date=|accessdate =ജനുവരി 8, 2012|language =}}</ref>
 
[[പ്രമാണം:Kakkanadan WITH VAIKOM.JPG|thumb|250px|right|വൈക്കം [[കാക്കനാടൻ|കാക്കനാടനോടൊപ്പം]]]]
നിരവധി നോവലുകളുടെ രചയിതാവാണ് വൈക്കം ചന്ദ്രശേഖരൻ നായർ. മലയാള നോവൽ സാഹിത്യത്തിന്റെ ആരംഭദശയിൽ സജീവമായിരുന്ന ചരിത്രാഖ്യായികളെ ഒരു ഇടവേളക്കു ശേഷം മടക്കിക്കൊണ്ടു വന്നത് വൈക്കമാണെന്നു പറയാം. അദ്ദേഹത്തിന്റെ പ്രശസ്തനോവലായ ''പഞ്ചവൻകാട്'' വേണാട്ടു ചരിത്രത്തിന്റെ ഉദ്വേഗജനകമായ പുനരാഖ്യാനമാണ്. തിരുവിതാംകൂറിന്റെ ചരിത്രവുമായി ബന്ധപ്പെട്ട സംഭവങ്ങളാണ് ''നാഗമ്മ'' എന്ന നോവലിലും പശ്ചാത്തലമാകുന്നത്.
കേരളത്തിലെ രാഷ്ട്രീയപ്രക്ഷോഭങ്ങൾ പ്രമേയമാക്കിയ നോവലാണ് ''നഖങ്ങൾ'' എങ്കിൽ ജനിമൃതികളെ ദാർശനിക ഭാവത്തോടെ സസൂക്ഷ്മം വീക്ഷിക്കുന്ന നോവലാണ് ''സ്മൃതികാവ്യം''. കായേന്റെയും ഹാബേലിന്റെയും കഥയെ ആധാരമാക്കി ''കയീന്റെ വംശം'' എന്നൊരു ബൈബിൾ നോവലും വൈക്കം രചിച്ചിട്ടുണ്ട്.
 
വൈക്കത്തിന്റ നോവലുകളെപ്പോലെ തന്നെ അദ്ദേഹത്തിന്റെ നാടകങ്ങളും ശ്രദ്ധേയങ്ങളായിട്ടുണ്ട്. ''ജാതൂഗൃഹം'' എന്ന നാടകത്തിന് 1980-ലെ സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. അദ്ദേഹത്തിന്റെ ചില കൃതികൾ ചലച്ചിത്രങ്ങളായിട്ടുണ്ട്. ഇതിനു പുറമേ ''അനാർക്കലി'' തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാരചനയും നിർവ്വഹിച്ചിട്ടുണ്ട്. നല്ല ചിത്രകാരൻ കൂടിയായ വൈക്കം സംഗീതം, അഭിനയം എന്നീ മേഖലകളിലും കഴിവുകൾ തെളിയിച്ചിട്ടുണ്ട്.1978 മുതൽ 1981 വരെ കേരള സംഗീത നാടക അക്കാദമി ചെയർമാനായി പ്രവർത്തിച്ചിരുന്നു.
 
;കുടുംബം
വരി 65:
 
==പുരസ്കാരങ്ങൾ==
*കേരള സാഹിത്യ അക്കാദമി പുരസ്കാരം (1980) - ''ജാതൂഗ്രഹംജാതൂഗൃഹം''
*സ്വദേശാഭിമാനി പുരസ്കാരം - പത്രപ്രവർത്തനം, സാഹിത്യം, സാമൂഹിക-സാംസ്കാരികം എന്നീ രംഗങ്ങളിലെ മികച്ച സംഭാവനകൾക്ക്<ref name=TOI>{{cite news |title =സ്വദേശാഭിമാനി പുരസ്കാരം വൈക്കം ചന്ദ്രശേഖരൻ നായർക്ക് |url =http://articles.timesofindia.indiatimes.com/2001-09-26/thiruvananthapuram/27254058_1_malayala-manorama-award-for-outstanding-contribution-news-photography|publisher=ടൈംസ് ഓഫ് ഇന്ത്യ|date=നവംബർ 30, 2009|accessdate =ജനുവരി 8, 2012|language =ഇംഗ്ലീഷ്}}</ref>
 
"https://ml.wikipedia.org/wiki/വൈക്കം_ചന്ദ്രശേഖരൻ_നായർ" എന്ന താളിൽനിന്ന് ശേഖരിച്ചത്