"വൈക്കം ചന്ദ്രശേഖരൻ നായർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

+1pic കാക്കനാടനോടൊപ്പം
വരി 27:
==ജീവിതരേഖ==
[[പ്രമാണം:Kakkanadan WITH VAIKOM.JPG|thumb|250px|right|വൈക്കം [[കാക്കനാടൻ|കാക്കനാടനോടൊപ്പം]]]]
[[കോട്ടയം ജില്ല|കോട്ടയം ജില്ലയിലെ]] [[വൈക്കം|വൈക്കത്ത്]] ജനിച്ച ചന്ദ്രശേഖരൻ നായർ [[സി.എം.എസ്. കോളേജ്, കോട്ടയം|സി.എം.എസ്‌. കോളജിൽ]] പഠിക്കുമ്പോൾ രാഷ്‌ട്രീയത്തിൽ ആകൃഷ്ടനായി. പഠനം പൂർത്തീകരിച്ചില്ല. പത്രപ്രവർത്തനരംഗത്തിറങ്ങിയ അദ്ദേഹം കേരളഭൂഷണം, മലയാളമനോരമ, പൗരപ്രഭ, കേരളം, ജനയുഗം, കൗമുദി, ചിത്രകാർത്തിക, കുങ്കുമം, കുമാരി തുടങ്ങിയ ആനുകാലികങ്ങളിൽ പ്രവർത്തിച്ചു. കമ്യൂണിസ്‌റ്റ്‌ പാർട്ടിയുടെ സാഹിത്യ-സാംസ്‌കാരിക വിഭാഗത്തിൽ സജീവമായ ഇദ്ദേഹം ജനയുഗം പത്രത്തിന്റെയും വാരികയുടെയും ആരംഭപ്രവർത്തകരിൽ ഒരാളാണ്. കമ്മ്യൂണിസത്തോടൊപ്പം ദാർശനിക ചിന്തകളിലും അദ്ദേഹം താത്പര്യം പുലർത്തിയിരുന്നു. വേദേതിഹാസങ്ങളുൾപ്പെടെയുള്ള ഭാരതീയദർശനങ്ങളിലും പാശ്‌ചാത്യ ദർശനങ്ങളിലും നിരന്തരപഠനം നടത്തിയിട്ടുണ്ട്. നിരവധി നോവലുകളും നാടകങ്ങളും രചിച്ചിട്ടുണ്ട്. മലയാള നോവൽ സാഹിത്യത്തിന്റെ ആരംഭദശയിൽ സജീവമായിരുന്ന ചരിത്രാഖ്യായികളെ ഒരു ഇടവേളക്കു ശേഷം മടക്കിക്കൊണ്ടു വന്നത് വൈക്കമാണെന്നു പറയാം. അദ്ദേഹത്തിന്റെ പ്രശസ്തനോവലായ ''പഞ്ചവൻകാട്'' വേണാട്ടു ചരിത്രത്തിന്റെ ഉദ്വേഗജനകമായ പുനരാഖ്യാനമാണ്.
 
നല്ല ചിത്രകാരൻ കൂടിയായ വൈക്കം സംഗീതം, അഭിനയം എന്നീ മേഖലകളിലും കഴിവുകൾ തെളിയിച്ചിട്ടുണ്ട്. കേരള സംഗീത നാടക അക്കാദമി ചെയർമാനായി പ്രവർത്തിച്ചിരുന്നു.
 
;കുടുംബം
സുശീലാദേവിയാണ് ഭാര്യ. സി.ഗൗരീദാസൻ നായർ, ലത, പ്രിയ, ഉമ, ഗിരി, ഗൗതം, വത്സല എന്നിവരാണ് മക്കൾ. ഇവരിൽ ഗൗരീദാസൻ, ഗൗതം എന്നിവർ പത്രപ്രവർത്തന മേഖലയിൽ പ്രവർത്തിക്കുന്നു.
 
==കൃതികൾ==
"https://ml.wikipedia.org/wiki/വൈക്കം_ചന്ദ്രശേഖരൻ_നായർ" എന്ന താളിൽനിന്ന് ശേഖരിച്ചത്