"ഉക്രൈൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.5.4) (യന്ത്രം ചേർക്കുന്നു: frr:Ukraine
(ചെ.)No edit summary
വരി 77:
പൂർ‌‌വ യൂറോപ്പു സമതലത്തിന്റെ ഭാഗമാണ് യുക്രയിൻ. ശരാശരി ഉയരം 175 മീറ്റർ. റിപ്പബ്ലിക്കിന്റെ അതിർതിക്കു സമീപം കാർപേത്തിയൻ, ക്രീമിയൻ എന്നീ പർ‌‌വതങ്ങളോടനുബന്ധിച്ചുള്ള നിംനോന്നതങ്ങളായ ഉന്നത തടങ്ങൾ കാണാം. ഈ പ്രദേശം മൊത്തം വിസ്തീർണത്തിന്റെ 5% മാത്രമേ വരൂ. പൊതുവേ സമതല ഭാഗങ്ങൾ ആണെങ്കിലും ഭൂപ്രകൃതി ഒരുപോലെയല്ല. റിപ്പബ്ലിക്കിന്റെ വടക്കുപടിഞ്ഞാറരികുമുതൽ തെക്കു കിഴക്കേയറ്റം വരെ കുന്നുകളുടെ ഒരു ശൃംഖല കാണാം. നിപ്പർ, യൂസ്നീബൂഗ് എന്നീ നദികൾക്കിടയ്ക്കുള്ള പ്രദേശം പൊതുവേ ക്രമേണ ചരിഞ്ഞിറങ്ങുന്ന പീഠസമതലമാണ് (നിപ്പർ പീഠപ്രദേശം). ഈ ഭാഗത്ത് നിരവധി നദീജന്യ താഴ്വരകളും അഗാധ ചുരങ്ങളും ഉണ്ട്; 325 മീറ്ററോളം താഴ്ചയുള്ള കിടങ്ങുകൾ ഇവയിൽ പെടുന്നു. പടിഞ്ഞാറുനിന്നും ഈ പീഠഭൂമിയിലേക്കു തുളഞ്ഞുകയറുന്ന മട്ടിൽ കിടക്കുന്ന വോളിൻ പോഡോൾ കുന്നുകൾ (472 മീ.) നെടുനാളായുള്ള അപരദനം മൂലം ഉണ്ടായിട്ടുള്ള സങ്കീർണമായ ഭൂരൂപങ്ങൾ ഉൾക്കൊള്ളുന്നു. ഇടതുപാർശ്വത്തിൽ നിപ്പർപീഠ പ്രദേശത്തിന്റെ അതിര്, റിപബ്ലിക്കിന്റെ വ. കി. ഭാഗത്തായുള്ള ഡൊണെറ്റ്സ് മലനിരകളാണ്; മധ്യ-റഷ്യാ പീഠഭൂമിയുടെ ശാഖയാണിവ.
 
റിപ്പബ്ലിക്കിന്റെ വടക്കതിര് പൊതുവേ ചതുപ്പുപ്രദേശങ്ങളാണ്; പീപ്പറ്റ്ചതുപ്പ് എന്നറിയപ്പെടുന്ന ഈ ഭാഗത്ത് ധാരാളം നദികൾ ഒഴുകുന്നു. മധ്യ ഉക്രെയിൻ നീപ്പർ നദീതടവും ആ നദിയുടെ ആവാഹക്ഷേത്രമായ താഴ്വര പ്രദേശവുമാണ്. പടിഞ്ഞാറുനിന്നും കിഴക്കോട്ടു ക്രമേണ ചരിഞ്ഞിറങ്ങുന്ന മട്ടിലാണ് ഈ പ്രദേശങ്ങളുടെ കിടപ്പ്. ഈ താഴ്വരപ്രദേശം ക്രിമിയൻ സമതലത്തിൽ ലയിക്കുന്നു. പടിഞ്ഞാറ് കാർപേത്തിയൻ സാനുക്കളിലും ടീസാനദീവ്യൂഹത്തിന്റെ തടപ്രദേശമായ സമതലം കാണാം. റിപ്പബ്ലിക്കിന്റെ പടിഞ്ഞാറരിക് കാർപേത്തിയൻ പങ്‌‌തിയിൽ‌‌പെട്ട സമാന്തരനിരകളാണ്. 610 മുതൽ 1980 വരെ മീറ്റർ ഉയരമുള്ളവയാണിവ. യുക്രെയിനിലെ ഏറ്റവും ഉയർന്ന പ്രദേശം കാർപേത്തിയൻ നിർകളിൽ ഉൾപ്പെട്ട [[ഹവേല]] (2061 മിറ്റർമീറ്റർ) കൊടുമുടിയാണ്. ക്രിമിയൻ മലനിരകൾ പൊതുവെ ഉയരം കുറ്ഞ്ഞവയാണ്. മൂന്നു സമാന്തര നിരകളായാണ് ഇവയുടെ കിടപ്പ്. ഇവയ്ക്കിടയിൽ ഫലഭൂയിഷ്ടങ്ങളായ താഴ്വരകളുമുണ്ട്. [[കരിങ്കടൽ]], [[അസോവ് കടൽ]] എന്നിവയുടെ ഓരങ്ങൾ പാറക്കെട്ടുകൾ നിറഞ്ഞവയും വിസ്തൃതി കുറഞ്ഞവയുമാണ്.<ref>"Ukraine - Relief". Encyclopædia Britannica (fee required). http://www.britannica.com/eb/article-30093/Ukraine. Retrieved 2007-12-27.</ref>
 
=== അപവാഹം ===
വരി 104:
പൊലിസൈ പ്രദേശത്തെ നല്ലൊരുഭാഗം ചതുപ്പുകളും വെള്ളകെട്ടുള്ള മൈതാനങ്ങളുമാണ്. ഈ പ്രദേശങ്ങളിലെ വെള്ളം ചോർത്തിക്കളഞ്ഞ് അവയെ കൃഷിയോഗ്യം ആക്കി തീർക്കുവനുള്ള വ്യാപകമായ ശ്രമങ്ങൾ നടന്നുവരുന്നു. പോലിസൈ മേഖലയുടെ 5% പീറ്റ്ചതുപ്പുകളാണ്. ഇവിടത്തെ വനങ്ങളിൽ [[ഓക്ക്]], [[യെം]], [[പോപ്ലാർ]], [[ബർച്ച്]], [[ഹോൺബീം]], [[ആഷ്]], [[മേപ്പിൾ]], [[പൈൻ]], [[വില്ലോബീച്ച്]] തുടങ്ങിയസമ്പദ്പ്രധാനങ്ങളായ വൃക്ഷങ്ങൾ സമൃദ്ധമായി വളരുന്നു. തെക്ക് സ്റ്റെപ്പ് പ്രദേശത്ത് മഴക്കുറവുമൂലം ജലസേചനത്തിന്റെ ആവശ്യം നേരിടുന്നു. ജലസേചനം വർദ്ധിപ്പിക്കുന്ന കാര്യത്തിൽ [[ഗവണ്മെന്റ്]] ദത്തശ്രദ്ധമാണ്. ഇവിടത്തെ [[അസ്കാനിയാനോവ]] എന്ന ഉപവനത്തിൽ സ്റ്റെപ്പ് മാതൃകയിലുള്ള നൈസർഗിക സസ്യജാലം സം‌‌രക്ഷിക്കപ്പെട്ടുവരുന്നു.<ref name="men‍"/>.
 
മേല്പറഞ്ഞവ കൂടതെകൂടാതെ തന്നെ വിസ്തൃതി കുറഞ്ഞ മറ്റുചില സസ്യമേഖലകളും യുക്രെയിലുണ്ട്; കാർപ്പേത്തിയൻ പ്രദേശം, ക്രിമിയൺ മലമ്പ്രദേശം, ക്രിമിയയിലെ മെഡിറ്ററെനിയൻ മേഖല എന്നിവ ഇക്കൂട്ടത്തിൽ പെടുന്നു. മെഡിറ്ററേനിയൻ മേഖലയിലെ [[യാൾട്ടാപട്ടണം|യാൾട്ടാപട്ടണത്തിനു]] സമീപം സ്ഥാപിതമയിട്ടുള്ള [[നിഖിട്സ്കി ബൊട്ടാണിക്കൽ ഗർഡൻസിൽ]] ലോകത്തെമ്പാടുമുള്ള സസ്യജാലങ്ങൾ ആധുനീക സങ്കേതങ്ങളുപയോഗിച്ച് പരിപാലിക്കപ്പെട്ടു വരുന്നു.<ref name="men‍"/>
 
=== ജന്തുജാലം ===
"https://ml.wikipedia.org/wiki/ഉക്രൈൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്