"മെഹ്ദി ഹസൻ (ഗായകൻ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 18:
| website =
}}
പാകിസ്താനിലെ ഒരു പ്രമുഖ [[ഗസൽ|ഗസൽ കലാകാരനാണ്‌]] '''മെഹ്ദി ഹസൻ''' (ഇംഗ്ലീഷ്: Mehdi Hassan, ഉറുദു: مہدی حسن) (ജനനം: 1927). ഗസലുകളുടെ ചക്രവർത്തി (Shahenshah-e-Ghazal" Urdu: شہنشاہ غزل ) എന്ന അപരനാമധേയത്തിലാണ്‌ മെഹ്ദി ഹസൻ അറിയപ്പെടുന്നത്. റേഡിയോ പാകിസ്താനിലെ സംഗീതപരിപാടികളിലൂടെ പ്രശസ്തിയാർജ്ജിച്ച ഇദ്ദേഹം, സിനിമാസംഗീതത്തിലും വ്യക്തിമുദ്ര പതിപ്പിച്ചു. പാകിസ്താൻ സർക്കാരിന്റെ [[ഹിലാൽ-ഇ-ഇംത്യാസ്]], [[തംഗ-ഇ-ഇംത്യാസ്]], [[പ്രൈഡ് ഓഫ് പെർഫോമൻസ്]] എന്നീ പുരസ്കാരങ്ങളും, നേപ്പാൾ സർക്കാരിന്റെ ഗൂർഖ ദക്ഷിണ ബാഹു പുരസ്കാരവും ഇദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്. 1927-ൽ ഇന്ത്യയിലെ രാജസ്ഥാനിൽ ജനിച്ച ഇദ്ദേഹം ഇന്ത്യ-പാകിസ്താൻ വിഭജനാനന്തരം പാകിസ്താനിലേക്ക് കുടിയേറുകയായിരുന്നു.
 
ഇന്ത്യയിലെ രാജസ്ഥാനിൽ ജനിച്ച ഇദ്ദേഹം ഇന്ത്യ-പാകിസ്താൻ വിഭജനാനന്തരം പാകിസ്താനിലേക്ക് മാറുകയായിരുന്നു.
== ജീവിതരേഖ ==
രാജകുടുംബാംഗങ്ങളെയും പ്രഭുകുടുംബാംഗങ്ങളെയും സംഗീതം അഭ്യസിപ്പിച്ചിരുന്ന “കലാവന്തി“ എന്നറിയപ്പെട്ടിരുന്ന സംഗീതജ്ഞന്മാരുടെ കുടുംബത്തിലെ പതിനാറാമത്തെ തലമുറയിൽപെട്ടതാണു മെഹ്ദി ഹസൻ. [[1927]]-ൽ [[രാജസ്ഥാൻ|രാജസ്ഥാനിലെ]] ലൂണാ എന്ന ഗ്രാമത്തിൽ ജനിച്ചു. സംഗീതത്തിന്റെ സമ്പന്നമായ ഒരു പാരമ്പര്യം അവകാശപ്പെടാവുന്ന ഒരു കുടുംബത്തിലായിരുന്നു മെഹ്ദി ഹസന്റെ ജനനം. പിതാവിന്റെ കീഴിലായിരുന്നു മെഹ്ദി ഹസന്റെ സംഗീത പഠനം. [[ഹിന്ദുസ്ഥാനി സംഗീതം|ഹിന്ദുസ്ഥാനി]] ഉപകരണ സംഗീതത്തിലെ ഏറ്റവും പഴക്കം ചെന്ന [[ദ്രുപദ്]] സംഗീതശൈലിയിലെ മികച്ച സംഗീതജ്ഞന്മാരായിരുന്ന ഉസ്താദ് അസീം ഖാന്റെയും അദ്ദേഹത്തിന്റെ അമ്മാവനായിരുന്ന ഉസ്താദ് ഇസ്മയിൽ ഖാന്റെയും ശിഷ്യണത്തിൽ തന്റെ ആ‍റാമത്തെ വയസ്സിൽ സംഗീതം അഭ്യസിച്ചു തുടങ്ങിയ മെഹ്ദി ഹസൻ തുമ്രി, ദ്രുപദ്, ഖായൽ, ദാദ്ര എന്നീ സംഗീത ശൈലികളിൽ എങ്ങനെ വായ്പാട്ടു കൂടി കൂട്ടിയിണക്കാമെന്നു പഠിച്ചു. എട്ടാമത്തെ വയസ്സിൽ ജയ്പൂർ രാജസദസ്സിൽ വെച്ചു നടത്തിയ പ്രകടനത്തെതുടർന്ന് അദ്ദേഹം കൊട്ടാരത്തിലെ ആസ്ഥാന സംഗീതജ്ഞനായി പിന്നീട് ഉയർന്നു.
"https://ml.wikipedia.org/wiki/മെഹ്ദി_ഹസൻ_(ഗായകൻ)" എന്ന താളിൽനിന്ന് ശേഖരിച്ചത്