"സംഭവചക്രവാളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 117.214.24.229 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള
വരി 8:
തമോദ്വാരത്തിന്റെ സംഭവചക്രവാളം മൂന്ന് കാരങ്ങൾക്കൊണ്ട് ശ്രദ്ധേയമാണ്‌. ഒന്നാമതായി ഇതിനുള്ള ഉദാഹരണങ്ങൾ പ്രപഞ്ചത്തിൽ കാണപ്പെടുന്നു. രണ്ടാമത് തമോദ്വാരം അതിന്റെ ചുറ്റുപടുനിന്നും പദാർത്ഥങ്ങളെ വലിച്ചെടുക്കുന്നു, അപ്പോൾ ദ്രവ്യം സംഭവചക്രവാളം കടന്നുപോകുന്നത് വീക്ഷിക്കുവാൻ കഴിയും. മൂന്നാമത് വിശിഷ്ട ആപേക്ഷികതയനുസരിച്ചുള്ള തമോദ്വാരങ്ങളുടെ വിവരണം ഏകദേശ ധാരണയാണ്‌, ദ്രവ്യം സംഭവചക്രവാളം കടക്കുമ്പോൾ സംഭവിക്കുന്ന ക്വാണ്ടം ഗുരുത്വപ്രതിഭാസങ്ങൾ പ്രകടിപ്പിക്കുമെന്ന് കരുതപ്പെടുന്നു. ഇതുവഴി വിശിഷ്ട ആപേക്ഷികതയുടെ കൂടുതൽ പഠനത്തിനും വികാസത്തിനും ഇതുവഴി സാധിക്കുമെന്ന് പ്രത്യാശിക്കുന്നു.
 
== വീക്ഷണ പ്രപഞ്ചത്തിന്റെ സംഭവചക്രവാളം ==
വീക്ഷിക്കാൻ സാധ്യമാകുന്ന ഈ പ്രപഞ്ചത്തിലെ കണികകളുടെ ചക്രവാളം എന്ന് പറയുന്നത് നിലവിൽ വീക്ഷണവിധേയമാക്കാൻ സാധിക്കുന്ന പ്രപഞ്ചത്തിലെ പരമാവധി ദൂരമാണ്‌. ഈ ദൂരത്തിനപ്പുറം സംഭവിക്കുന്ന കാര്യങ്ങൾ നമ്മുക്ക് നിരീക്ഷിക്കുവാൻ സാധിക്കില്ല കാരണം അതിനപ്പുറമുള്ള പ്രകാശത്തിന് നമ്മുടെ അടുത്തെത്തുവാനുള്ളത്ര സമയം കടന്നുപോയിട്ടില്ല, ആ പ്രകാശം പ്രപഞ്ചോല്പത്തിയുടെ സമയത്ത് ഉൽസർജ്ജിക്കപ്പെട്ടതാണെങ്കിൽപ്പോലും. കണികkalകണിക ചക്രവാളത്തിന്റെ വികാസം പ്രപഞ്ചവികാസത്തിന്റെ സ്വഭാവവുമായി ബന്ധപ്പെട്ടിരിക്കുന്നു. പ്രപഞ്ചവികാസത്തിന്റെ സ്വഭാവം എന്തുതന്നെയായിരുന്നാലും ഒരിക്കലും വീക്ഷണവിധേയമാക്കാൻ സാധിക്കാത്ത പ്രപഞ്ചത്തിന്റെ ഭാഗങ്ങളുണ്ട്, വീക്ഷകൻ അതിനപ്പുറമുള്ള പ്രകാശത്തെ എത്രതന്നെ കാത്തിരുന്നാലും ശരി, ഇതിനപ്പുറമുള്ള സംഭവങ്ങൾ ഒരിക്കലും വീക്ഷിക്കുക സാധ്യമല്ലാത്ത ഈ പരിതി കണികാ ചക്രവാളത്തിന്റെ അതിർത്തിയുടെ പരമാവധി ദൂരം സൂചിപ്പിക്കുന്നു.
 
== അവലംബം ==
"https://ml.wikipedia.org/wiki/സംഭവചക്രവാളം" എന്ന താളിൽനിന്ന് ശേഖരിച്ചത്