"സൂക്ഷ്മജീവശാസ്ത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 3:
സൂക്ഷ്മജീവികൾ അന്തരീക്ഷത്തിൽ എല്ലായിടങ്ങളിലും കാണപ്പെടുന്നു. അവയുടെ സാന്നിദ്ധ്യം ജലത്തിലും, കരയിലും, വായുവിലും, സസ്യങ്ങളിലും, ജന്തുക്കളിലും തെളിയിക്കപ്പെട്ടിട്ടുണ്ട്. ചില സൂക്ഷ്മജീവികൾ സൂര്യപ്രകാശത്തിൽനിന്നോ മറ്റ് രാസവസ്തുക്കളിൽ നിന്നോ ഊർജം സ്വീകരിച്ച് സ്വന്തമായി ഭക്ഷണം പാകം ചെയ്തുജീവിക്കുമ്പോൾ (ഓട്ടോട്രോഫുകൾ), ചില ജീവികൾ ജീവനാശം സംഭവിച്ച ജീവികളെയും ജീവകോശങ്ങളെയും ആഹാരമാക്കുന്നു (സാപ്രോഫൈറ്റുകൾ). ഇനിയും ചിലവ ജീവനുള്ള മറ്റ് ജീവകോശങ്ങളെയോ ജീവികളെയോ ചൂഷണം ചെയ്ത് ജീവിക്കുന്നു (പരാദങ്ങൾ അഥവാ പാരസൈറ്റുകൾ).
 
മൈക്രോബയോളജിയുടെ വിവിധശാഖകൾ : [http://en.wikipedia.org/wiki/Bacteriology ബാക്ടീരിയോളജി (ബാക്ടീരിയകളെക്കുറിച്ചുള്ള പഠനം)], വൈറോളജി (വൈറസുകളെക്കുറിച്ചുള്ള പഠനം), മൈക്കോളജി(പൂപ്പലുകളെക്കുറിച്ചുള്ള പഠനം), ആൽഗോളജി/ഫൈക്കോളജി(ആൽഗകളെക്കുറിച്ചുള്ള പഠനം), പ്രോട്ടോസുവോളജി(പ്രോട്ടോസോവകളെക്കുറിച്ചുള്ള പഠനം).
 
മേൽപ്പറഞ്ഞ പ്രധാനശാഖകൾക്കുപുറമെ : പാരസൈറ്റോളജി (പരാദങ്ങളെക്കുറിച്ചുള്ള പഠനം), സൂക്ഷ്മജൈവജനിതകശാസ്തം (മൈക്രോബിയൽ ജനറ്റിക്സ്), കാർഷിക-സൂക്ഷ്മജൈവശാസ്തം(അഗ്രിക്കൾച്ചർ മൈക്രോബയോളജി), വൈദ്യ-സൂക്ഷ്മജൈവശാസ്തം (മെഡിക്കൽ മൈക്രോബയോളജി), സൂക്ഷ്മജീവി-പരിസ്ഥിതിശാസ്ത്രം (മൈക്രോബിയൽ എക്കോളജി), വ്യാവസായിക-സൂക്ഷ്മജൈവശാസ്ത്രം (ഇൻഡസ്ട്രിയൽ മൈക്രോബയോളജി) തുടങ്ങിയ നിരവധി ഉപശാഖകൾ ഈ വിശാലമായ ശാസ്ത്രശാഖയ്ക്കുണ്ട്.
"https://ml.wikipedia.org/wiki/സൂക്ഷ്മജീവശാസ്ത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്