"കെടാമംഗലം സദാനന്ദൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 19:
കേരളത്തിലെ പ്രശസ്തനായ ഒരു കഥാപ്രാസംഗികനായിരുന്നു '''കെടാമംഗലം സദാനന്ദൻ''' (1926 - 13 ഏപ്രിൽ 2008). സിനിമാ-നാടക നടൻ കൂടിയായിരുന്ന ഇദ്ദേഹം ഗാനരചയിതാവ്, തിരക്കഥാകൃത്ത് എന്നീ നിലകളിലും പ്രശസ്തനായിരുന്നു. ഏകദേശം 64 വർഷക്കാലം കഥാപ്രസംഗരംഗത്ത് സജീവമായി പ്രവർത്തിച്ച കെടാമംഗലം 40-ലേറെ കഥകൾ 15,000 വേദികളിലായി അവതരിപ്പിച്ചിട്ടുണ്ട്. അതിൽ [[ചങ്ങമ്പുഴ കൃഷ്ണപിള്ള|ചങ്ങമ്പുഴയുടെ]] ''[[രമണൻ]]'' 3500-ൽ പരം വേദികളിൽ അവതരിപ്പിച്ചു. ഒരേ കഥ കാര്യമായ മാറ്റങ്ങളൊന്നുമില്ലാതെ ഇത്രയധികം വേദികളിൽ അവതരിപ്പിച്ചത് ഒരു സർവ്വകാല റെക്കോർഡായി കണക്കാക്കപ്പെടുന്നു. ഇദ്ദേഹം 40 സിനിമകളിൽ അഭിനയിക്കുകയും 12 സിനിമകൾക്ക് തിരക്കഥയും നൂറോളം സിനിമകൾക്ക് ഗാനങ്ങൾ രചിക്കുകയും ചെയ്തിട്ടുണ്ട്.
==ജീവിതരേഖ==
[[എറണാകുളം ജില്ല|എറണാകുളം ജില്ലയിലെ]] [[വടക്കൻ പറവൂർ|വടക്കൻ പറവൂരിനടുത്തുള്ള]] കെടാമംഗലം ഗ്രാമത്തിൽ 1926-ൽ ജനിച്ച സദാനന്ദൻ 1944-ൽ തനിക്ക് 18 വയസ് പ്രായമുള്ളപ്പോൾ മുതൽ [[കഥാപ്രസംഗം]] വേദികളിലവതരിപ്പിച്ച് തുടങ്ങിയിരുന്നു. അദ്ദേഹം അക്കാലത്ത് അവതരിപ്പിച്ചിരുന്നത് പ്രധാനമായും ചങ്ങമ്പുഴയുടെ രമണനും വാഴക്കുലയുമായിരുന്നു. മറ്റൊരു പ്രധാന കഥ ഉണ്ണിയാർച്ചയായിരുന്നു. [[രമണൻ|രമണന്റെ]] അഭൂതപൂർവ്വമായ പ്രചാരത്തിന് പിന്നിൽ കെടാമംഗലം സദാനന്ദന്റെ കഥാപ്രസംഗത്തിന്റെ സ്വാധീനമുള്ളതായി കണക്കാക്കപ്പെടുന്നു. പിൽക്കാലത്ത് കർണൻ, അഗ്നി നക്ഷത്രം, അവൻ വീണ്ടും ജയിലിലേക്ക്, അഗ്നിപരീക്ഷ, പട്ടമഹിഷി, ചിരിക്കുന്ന മനുഷ്യൻ, വ്യാസന്റെ ചിരി, അഹല്യ തുടങ്ങിയ നിരവധി കഥകൾ അദ്ദേഹം അവതരിപ്പിച്ചു.
 
==പുരസ്കാരങ്ങൾ==
"https://ml.wikipedia.org/wiki/കെടാമംഗലം_സദാനന്ദൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്