"പഴശ്ശി അണക്കെട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 34:
|extra=
}}
[[കണ്ണൂർ ജില്ല|കണ്ണൂർ ജില്ലയിൽ]] ([[കേരളം]], [[ഇന്ത്യ]]) സ്ഥിതിചെയ്യുന്ന പ്രകൃതിസുന്ദരമായ അണക്കെട്ടാണ് '''പഴശ്ശി അണക്കെട്ട്''' (പഴശ്ശി ഡാം). കണ്ണൂർ ജില്ലാ തലസ്ഥാനത്തിന് 37 കിലോമീറ്റർ കിഴക്കായി [[മട്ടന്നൂർ|മട്ടന്നൂരിന്]] അടുത്താണ് പഴശ്ശി അണക്കെട്ട് (പഴശ്ശി ഡാം)സ്ഥിതിചെയ്യുന്നത്. ഉത്തരകേരളത്തിലെ ഏറ്റവും പ്രധാന ജല സേചന പദ്ധതി എന്ന നിലയിലാണ് ഈ അണക്കെട്ട് നിർമ്മിച്ചിരിക്കുന്നത്. കണ്ണൂർ ജില്ലയിലെ എല്ലാ ഭാഗത്തേക്കും കൂടാതെ മയ്യഴി (മാഹി) പ്രദേശത്തേക്കും കൃഷിക്കാവശ്യമായ ജലം എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതിക്ക് തുടക്കം കുറിച്ചത്.
 
കുടക് മലകളിൽ നിന്നും വയനാടൻ കാടുകളിൽ നിന്നും ഒഴുകിവരുന്ന വളപട്ടണം പുഴയ്ക്കു കുറുകെയാണ് ഈ അണക്കെട്ട്. ഇതിന്റെ ഒരു കര തളിപ്പറമ്പ് താലൂക്കിലെ കുയിലൂർ പ്രദേശവും മറുകര തലശ്ശേരി താലൂക്കിലെ വെളിയമ്പ്രയും ആണ്. കണ്ണൂർ ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് കുടിവെള്ളവിതരണം നടത്തുന്നതിന് പദ്ധതിയുടെ സംഭരണി പ്രദേശത്ത് പ്രത്യേക കിണറുകളും പമ്പിംഗ് സംവിധാനങ്ങളും പ്രവർത്തിക്കുന്നുണ്ട്. ജപ്പാൻ സഹായത്തോടെയുള്ള പട്ടുവം കുടിവെള്ളപദ്ധതി, കണ്ണൂർ ടൌണിൽ കുടിവെള്ളം എത്തിക്കുന്ന കൊളച്ചേരി പദ്ധതി, തലശ്ശേരി പ്രദേശത്ത് കുടിവെള്ളം എത്തിക്കുന്ന അഞ്ചരക്കണ്ടി പദ്ധതിക്കുവേണ്ടി വരുന്ന അധികജലം നൽകുന്ന പദ്ധതി തുടങ്ങി ഒട്ടേറെ പദ്ധതികൾ ഈ അണക്കെട്ടിന്റെ അനുബന്ധമായി പ്രവർത്തിക്കുന്നു.
"https://ml.wikipedia.org/wiki/പഴശ്ശി_അണക്കെട്ട്" എന്ന താളിൽനിന്ന് ശേഖരിച്ചത്